Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല; വീടുവിട്ടിറങ്ങി വിവാഹിതരായ കമിതാക്കൾ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല; വീടുവിട്ടിറങ്ങി വിവാഹിതരായ കമിതാക്കൾ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

സിതപൂർ: വിവാഹത്തിന് വീട്ടീകാർ സമ്മതിക്കാത്തതിൽ മനംനൊന്ത് കൗമാരക്കാരായ കമിതാക്കൾ വിവാഹിതരായ ശേഷം ട്രെയിനിനു മുമ്പിൽ ചാടി ആത്മഹത്യ ചെയ്തു. വിരേന്ദ്ര വെർമ(19),രഞ്ജന(18) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിൽ സിതപൂരിലെ മെഹമൂദാബാദിലാണ് സംഭവം.

ഇവർ തമ്മിലുള്ള പ്രണയബന്ധത്തിന് ഇരുകുടുംബവും എതിര് നിന്നതോടെ മെയ് 23ന് വീടുവിട്ടിറങ്ങിയ ഇരുവരും ഇന്നലെ ഷാജഹാൻപൂർ-ഗോണ്ട പാസഞ്ചറിനു മുമ്പിൽ ചാടി മരിക്കുകയായിരുന്നു. മരണത്തിനു മുമ്പ് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യ മനസ്സിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചിരിക്കുകയാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP