Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ്റിങ്ങൽ മാമത്തിനടുത്ത് ടെമ്പോ ട്രാവലർ മറിഞ്ഞു; അപകടത്തിൽ പെട്ടത് വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന വാഹനം; സംഭവത്തിൽ 22 പേർക്ക് പരിക്ക്; മെഡിക്കൽ കോളേജിലും വലിയകുന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ച ആരുടേയും നില ഗുരുതരമല്ല

ആറ്റിങ്ങൽ മാമത്തിനടുത്ത് ടെമ്പോ ട്രാവലർ മറിഞ്ഞു; അപകടത്തിൽ പെട്ടത് വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന വാഹനം; സംഭവത്തിൽ 22 പേർക്ക് പരിക്ക്; മെഡിക്കൽ കോളേജിലും വലിയകുന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ച ആരുടേയും നില ഗുരുതരമല്ല

ആറ്റിങ്ങൽ: വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന വാൻ മറിഞ്ഞ് 22 പേർക്ക് പരിക്ക്.ആറ്റിങ്ങൽ മാമത്ത് ടെമ്പോവാൻ മറിഞ്ഞാണ് ഇരുപത്തിരണ്ട് പേർക്ക് പരിക്ക് പറ്റിയ അപകടം സംഭവിച്ചിരിക്കുന്നത്. പരിക്കേറ്റവരെ വിലയ കുന്ന് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.വിവാഹ സൽക്കാരം കഴിഞ്ഞ് ചിറ്റാറ്റിൻകരയിൽ നിന്നും മാമത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു.

വലിയകുന്ന് സ്വദേശികളായ ഷാർമിള (48), സന്ധ്യ (35), ഉദയ (38), പ്രഭ (50),ബിജു (47), സൂര്യ (23), വിജയകുമാരി (43) ,പ്രശാന്ത്(13) ,അഞ്ജു (18), രമ (39) ആതിര (10), സിന്ധു (37), തുളസി (49), ആനന്ദ് (9), അജേഷ് (30), ജയൻ (41) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും നില ഗുരതരമല്ലെന്നാണ് ലഭ്യമായ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP