Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ഹമീദ് അൻസാരി; ചരിത്രത്തെ തിരുത്തിയെഴുതാൻ ടൈം മിഷീൻ തയ്യാറാക്കുന്നുവെന്നും പരിഹാസം; ചരിത്രത്തെ എങ്ങനെയാണ് മാറ്റിയെഴുതുകയെന്നും മുൻ ഉപരാഷ്ട്രപതിയുടെ ചോദ്യം

കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ഹമീദ് അൻസാരി; ചരിത്രത്തെ തിരുത്തിയെഴുതാൻ ടൈം മിഷീൻ തയ്യാറാക്കുന്നുവെന്നും പരിഹാസം; ചരിത്രത്തെ എങ്ങനെയാണ് മാറ്റിയെഴുതുകയെന്നും മുൻ ഉപരാഷ്ട്രപതിയുടെ ചോദ്യം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി മുൻ ഉപരാഷ്ട്രപതി ഹാമിദ് അനസാരി. ചിലർ ചരിത്രത്തെ തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്നും എന്നാൽ അവർ അക്കാര്യത്തിൽ വിജയിക്കാൻ പോകുന്നില്ലെന്നും ചരിത്രം തിരുത്തിയെഴുതാൻ സാധിക്കില്ലെന്നും മുൻ ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

കേന്ദ്രസർക്കാർ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നതിനിടെയാണ് മുൻ ഉപരാഷ്ട്രപതിയുടെ പരാമർശം.കുറേ വർഷങ്ങൾക്ക് മുമ്പ് ഭൂതകാലത്തിലേക്ക് പോകാൻ കഴിയുന്ന യന്ത്രത്തേക്കുറിച്ചുള്ള ആശയങ്ങളുള്ള ടൈം മെഷീൻ എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. ആ പുസ്തകം വലിയ വിജയമായിരുന്നു. പക്ഷെ ഇപ്പോൾ ചില കണ്ടുപിടുത്തക്കാർ ടൈം മെഷീൻ തയ്യാറാക്കി വെക്കുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ഭൂതകാലത്തേക്ക് ചെന്ന് ചരിത്രത്തെ മാറ്റിയെഴുതാനാണ് അവരുടെ ശ്രമം. എന്നാൽ അവരുടെ ശ്രമം വിജയിക്കാൻ പോകുന്നില്ലെന്നും ഹമീദ് അൻസാരി പറഞ്ഞു.

ചരിത്രമെന്നത് കടന്നുപോയതാണ്. അത് വായിക്കാൻ സാധിക്കും. നിങ്ങൾക്ക് വേണമെങ്കിൽ അവയിൽ നിന്ന് ചിലത് പഠിക്കാൻ കഴിഞ്ഞേക്കും. അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ സാധിക്കും. ഒരു കോളജ് വിദ്യാർത്ഥി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതുപോലെ മാത്രമെ ചരിത്രത്തെ വായിക്കാൻ സാധിക്കൂ, ചരിത്രത്തെ മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജവഹർലാൽ നെഹ്റു നമ്മുടെ പാരമ്പര്യത്തിൽ അമൂല്യമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നുവെന്നും ഹമീദ് അൻസാരി പറഞ്ഞു. മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഹമീദ് അൻസാരിയുടെ അഭിപ്രായം ശരിവെച്ചുകൊണ്ടാണ് പ്രണബ് മുഖർജി സംസാരിച്ചത്. ആധുനിക ഇന്ത്യയുടെ ചരിത്രം വളരെ കുറച്ചുപേരുമായി ഏറ്റവുമടുത്തു നിൽക്കുന്നുവെന്നും ജവഹർലാൽ നെഹ്റു അവരിലൊരാളാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്റുവാണ് ജനാധിപത്യ സംവിധാനത്തിന് ആവശ്യമായ സംവിധാനങ്ങൾ നിർമ്മിച്ചതെന്നും പ്രണബ് മുഖർജി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP