Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടക കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു; ജാംഗണ്ഡിയിൽ നിന്ന് ജയിച്ച മുൻ കേന്ദ്ര മന്ത്രിയായ സിദ്ദു നിയാംഗൗഡയാണ് മരിച്ചത്; ഗോവയിൽ നിന്നു ബാഗൽകോട്ടിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു അപകടം

കർണാടക കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു; ജാംഗണ്ഡിയിൽ നിന്ന് ജയിച്ച മുൻ കേന്ദ്ര മന്ത്രിയായ സിദ്ദു നിയാംഗൗഡയാണ് മരിച്ചത്; ഗോവയിൽ നിന്നു ബാഗൽകോട്ടിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു അപകടം

കർണാടകയിലെ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. സിദ്ദു നിയാംഗൗഡയാണ് ഗോവയിൽ നിന്നു ബാഗൽകോട്ടിലേക്കു കാറിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപെട്ടത്. അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മുൻ കേന്ദ്ര മന്ത്രിയായിരുന്നു മരിച്ച സിദ്ദു നിയാംഗൗഡ

അടുത്ത് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംഗണ്ഡിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് സിദ്ദു തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ ശ്രീകാന്ത് കുൽക്കർണിയെയാണു പരാജയപ്പെടുത്തിയത്. 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ജയം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP