Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോടോ..പോയി പറ്റുന്ന പണി നോക്ക്...തനിക്ക് പറ്റാത്ത ആഭ്യന്തരമന്ത്രി കുപ്പായം വലിച്ചെറിഞ്ഞു കൂടെ..പിണറായി വിജയൻ നേതാവേ...എന്തിനാണ് ജനങ്ങൾക്ക് ഭാരമായി ഇത് പോലെ നാണം കെട്ട് കടിച്ചു തൂങ്ങുന്നത്? രാജി വെച്ചു പോ.. കടക്ക്പുറത്തു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

പോടോ..പോയി പറ്റുന്ന പണി നോക്ക്...തനിക്ക് പറ്റാത്ത ആഭ്യന്തരമന്ത്രി കുപ്പായം വലിച്ചെറിഞ്ഞു കൂടെ..പിണറായി വിജയൻ നേതാവേ...എന്തിനാണ് ജനങ്ങൾക്ക് ഭാരമായി ഇത് പോലെ നാണം കെട്ട് കടിച്ചു തൂങ്ങുന്നത്? രാജി വെച്ചു പോ.. കടക്ക്പുറത്തു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോട്ടയത്തെ കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്ക് പറ്റാത്ത ആഭ്യന്തരമന്ത്രി കുപ്പായം പിണറായി വിജയൻ ഉപേക്ഷിക്കണമെന്നും ജനങ്ങൾക്ക് ഭാരമായി ഇതുപോലെ കടിച്ചുതൂങ്ങുന്നത് എന്തിനാണെന്നും ശോഭ സുരേന്ദ്രൻ ഫേസ്‌ബുക്ക് വീഡിയോയിൽ ചോദിച്ചു. രാജി വച്ചുപോ..കടക്ക് പുറത്ത് എന്നിങ്ങനെ കടുത്ത പരമാർശങ്ങളും ബിജെപി നേതാവ് നടത്തുന്നുണ്ട്.

ഫേസ്‌ബുക്ക് വീഡിയോയിൽ നിന്ന്

കേരളത്തിലെ ആഭ്യന്തരമന്ത്രി സമ്പൂർണ്ണ പരാജയം ആണെന്ന് തെളിയിക്കുന്നതാണ് കണ്ണുകൾ ചൂഴ്‌ന്നെടുക്കപ്പെട്ടു ഡി വൈ എഫുകാരാൽ കൊല്ലപ്പെട്ട ദളിത് യുവാവ് കെവിന്റെ മരണം. സ്റ്റേഷനിലെത്തി കരഞ്ഞു പറഞ്ഞിട്ട് പോലും ഭാര്യയായ നീനുവിനെ കണ്ടില്ലെന്നു നടിച്ച പൊലീസ് സർക്കാരിന്റെ സ്ത്രീ വിരുദ്ധത തന്നെ ആണ് മുറുക്കെ പിടിച്ചത്. തനിക്ക് പറ്റാത്ത ആഭ്യന്തരമന്ത്രി കുപ്പായം വലിച്ചെറിഞ്ഞു കൂടെ പിണറായി വിജയൻ നേതാവേ. എന്തിനാണ് ജനങ്ങൾക്ക് ഭാരമായി ഇത് പോലെ നാണം കെട്ട് കടിച്ചു തൂങ്ങുന്നത് ??
രാജി വെച്ചു പോ.. കടക്ക്പുറത്തു..

ചിലത് പറഞ്ഞേ തീരൂ..കെവിന്റെ കൊലപാതകം പൊലീസിന്റെ മാത്രം തെറ്റാക്കി മാറ്റി തടിതപ്പാനുള്ള ശ്രമം നടക്കില്ല പിണറായി വിജയൻ സഖാവേ .. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനിടക്ക് കേബിൾ തകരാറിലാക്കി ജനങ്ങളെ കെവിന്റെ കൊലപാതകവും അതിലുള്ള ഡി വൈ എഫ്കാരുടെ ബന്ധവും അറിയിക്കാതിരിക്കാൻ ഉള്ള ശ്രമം ഒന്നും നടക്കില്ല സഖാക്കളെ. നിങ്ങളുടെ വിധി ജനങ്ങൾ തന്നെ എഴുതും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP