Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവങ്ങളുടെ കഴുത്ത് ഞെരുക്കി പിടിച്ച് പറിക്കുമ്പോഴും വൻകിടക്കാരെ തൊടാൻ പോലും ആകാതെ ബാങ്കുകൾ; അഞ്ചു പ്രധാന പൊതുമേഖലാ ബാങ്കുകളും ഐഡിബിഐയും ചേർന്ന് ഒളിപ്പിച്ചിരിക്കുന്നത് 56,000 കോടിയുടെ കിട്ടാക്കടം; സമ്പദ് വ്യവസ്ഥ തകരാതിരിക്കാൻ ഖജനാവിലെ പണം ബാങ്കുകൾക്ക് നൽകി സഹായിച്ച് സർക്കാർ

പാവങ്ങളുടെ കഴുത്ത് ഞെരുക്കി പിടിച്ച് പറിക്കുമ്പോഴും വൻകിടക്കാരെ തൊടാൻ പോലും ആകാതെ ബാങ്കുകൾ; അഞ്ചു പ്രധാന പൊതുമേഖലാ ബാങ്കുകളും ഐഡിബിഐയും ചേർന്ന് ഒളിപ്പിച്ചിരിക്കുന്നത് 56,000 കോടിയുടെ കിട്ടാക്കടം; സമ്പദ് വ്യവസ്ഥ തകരാതിരിക്കാൻ ഖജനാവിലെ പണം ബാങ്കുകൾക്ക് നൽകി സഹായിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പാവങ്ങളുടെ കുത്തിന് പിടിച്ച് ബാങ്കുൾ കോടികളാണ് കൊയ്യുന്നത്. എന്നാൽ മറുവശത്തു കൂടി കുത്തക മുതലാളിമാർക്ക് കോടികളാണ് വാരിക്കോരി നൽകുന്നത്. ഒടുവിൽ ഈ മുതലാളിമാരുടെ പണം കിട്ടാക്കടമായി ബാങ്കുകൾ എഴുതി തള്ളും. തങ്ങൾ പാപ്പരായി എന്ന് മുതലാളിമാർ പ്രഖ്യാപിക്കുന്നതോടെ ശതകോടികൾ ബാങ്കിൽ നിന്നും എടുത്ത മുതലാളിമാർ സേഫ് ആകുകയും ചെയ്യും. എന്നാൽ പാവപ്പെട്ടവൻ ബാങ്കിലേക്ക് കേറി ചെന്നാൽ എല്ലാത്തരം ഇടപാടുകൾക്കും പണം അടയ്ക്കുകയും വേണം. ഇങ്ങനെ പാവപ്പെട്ടവനെ കഴുത്തു ഞെരിച്ചു കൊല്ലുന്ന നാലു പ്രധാന പൊതുമേഖലാ ബാങ്കുകളും ഐഡിബിഐയും ചേർന്ന് ഒളിപ്പിച്ചിരിക്കുന്നത് 56,000 കോടിയുടെ കിട്ടാക്കടമാണ്.

റിസർവ് ബാങ്ക് പുറത്ത് വിട്ട കണക്കുകളിലാണ് അഞ്ച് പൊതുമേഖലാ ബാങ്കിന്റേയും ഐഡിബിഐയുടേയും ചേർത്ത് കിട്ടാക്കടം 56,000 കോടിയാണെന്ന കാര്യം വ്യക്തമായത്. രാജ്യത്തെ അഞ്ചു പൊതുമേഖലാ ബാങ്കുകൾ റിസർവ് ബാങ്കിനു നൽകിയ കണക്കിൽ ഒളിപ്പിച്ച കിട്ടാക്കടം 45,680 കോടി രൂപയാണ്. ഇതിനൊപ്പം ഐഡിബിഐ ബാങ്കിന്റെ കിട്ടാക്കടം കൂടി ചേരുമ്പോഴാണ് കടം 56,000 കോടിയിലേക്ക് ഉയരുന്നത്. ജനങ്ങളെ പിഴിയുന്നതിൽ മുന്നിൽ നിൽക്കുന്ന എസ്.ബി.ഐയുടെ കിട്ടാക്കടത്തിലാണ് ഏറ്റവും കൂടുതൽ വർദ്ധനവ്. 23,240 കോടിയായാണ് എസ്‌ബിഐ കിട്ടാക്കടം വർദ്ധിച്ചത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഡിറ്റിങ്ങിലാണ് ഇത് വ്യക്തമായിരിക്കുന്നത്. വൻകിട ബാങ്കുകളുടെ കൂട്ടത്തിൽപ്പെടാത്ത ഐ.ഡി.ബി.ഐ. ബാങ്കിലേതുകൂടി പരിഗണിച്ചാൽ തുക ഇനിയുമുയരും. ഐ.ഡി.ബി.ഐ. കണക്കാക്കിയതിലും അധികമായി 10,280 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടി കണക്കാക്കിയാൽ ആറു പൊതുമേഖലാബാങ്കുകളിലെ കിട്ടാക്കടത്തിൽ 55,960 കോടി രൂപയുടെ വർധനയാകും.

നീരവ് മോദിയുടെ തട്ടിപ്പിനിരയായ പഞ്ചാബ് നാഷണൽ ബാങ്ക് ആണ് കിട്ടാക്കടത്തിന്റെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്നത്. 2,210 കോടി രൂപയാണ് പിഎൻബിയുെ കിട്ടാക്കടം. ബാങ്ക് ഓഫ് ബറോഡയുടെ കിട്ടാക്കടം 2,920 കോടിയാണ്. കനറാ ബാങ്ക് 3,250, ബാങ്ക് ഓഫ് ഇന്ത്യ 14,060, ഐ.ഡി.ബി.ഐ. ബാങ്ക് 10,280 എന്നിങ്ങനെയാണ് കിട്ടാക്കടത്തിന്റെ കണക്ക് 56,000ത്തിൽ എത്തുന്നത്.

ആശങ്കാ ജനകമായ നിലയിൽ ഇന്ത്യൻ ബാങ്കിങ് രംഗത്ത് കിട്ടാക്കടം ഉയരുകയാണ്. കഴിഞ്ഞവർഷം മാർച്ച് 31- വരെയുള്ള കണക്കുകളിൽ റിസർവ് ബാങ്ക് നടത്തിയ ഓഡിറ്റിങ്ങിലാണ് ബാങ്കുകൾക്ക് വൻനഷ്ടം വരുന്ന കണക്ക് കണ്ടെത്തിയിരിക്കുന്നത്. കടക്കെണിയിൽപ്പെട്ട് പ്രതിസന്ധിയിലായ ബാങ്കുകളെ സഹായിക്കാൻ അടുത്ത രണ്ടുവർഷത്തേക്ക് 2.17 ലക്ഷം കോടി രൂപ മൂലധനമായി കേന്ദ്രസർക്കാർ നൽകാനിരിക്കെയാണിത്.

ഗണ്യമായ തോതിലുള്ള വെളിപ്പെടുത്താത്ത കിട്ടാക്കടമാണ് ബാങ്കിങ് മേഖലയ്ക്ക് ഇരട്ടപ്രഹരമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കാരണം, രാജ്യത്തെ 22 പൊതുമേഖലാ ബാങ്കുകളിൽ പാതിയും റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷന് (പി.സി.എ.) കീഴിലാണ്. പി.സി.എ. പട്ടികയിലുള്ള ബാങ്കുകൾക്ക് വൻതുക വായ്പ നൽകുന്നതിനും ഓഹരിയുടമകൾക്ക് ലാഭവീതം നൽകുന്നതിനും പുതിയ നിയമനങ്ങൾക്കും നിയന്ത്രണമുണ്ട്.

അതിനാൽ ബാങ്കിന്റെ മൂലധനാടിത്തറ ദുർബലമായാൽ പി.സി.എ. പ്രകാരമുള്ള നിയന്ത്രണം റിസർവ് ബാങ്ക് ഈ വർഷം മുതൽതന്നെ അവർക്ക് ഏർപ്പെടുത്തിത്തുടങ്ങും. അത് രാജ്യത്തെ ഏറ്റവും നിർണായകമേഖലയെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കും. ഈ സാഹചര്യം അതിജീവിക്കാൻ ഏറെ പ്രയാസമാണെന്ന് പി.സി.എ.യ്ക്കുകീഴിലുള്ള ചില ബാങ്കുകൾ പറയുന്നതായി റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ എസ്.എസ്. മുന്ദ്രയെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP