Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി ഓഹരിവിപണി; സെൻസെക്‌സ് 400 കടന്നു

രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി ഓഹരിവിപണി; സെൻസെക്‌സ് 400 കടന്നു

മുംബൈ: ആഗോള ഓഹരി വിപണികളുടെ ചുവട് പിടിച്ചു കുതിച്ച ഇന്ത്യൻ ഓഹരി വിപണിയും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയാണ് ഓഹരിവിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 416 പോയിന്റുയർന്ന് 35,322ൽ വ്യാപാരം അവസാനിപ്പിച്ചു.

ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 121 പോയിന്റിന്റെ നേട്ടം രേഖപ്പെടുത്തി 10,736 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ ജിഡിപി ഡാറ്റ പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ വിപണിക്കുണ്ടായ ഉണർവിനെ പോസിറ്റീവായിട്ടാണ് വിദഗ്ദ്ധർ നോക്കിക്കാണുന്നത്.

അതേസമയം, എച്ച്ഡിഎഫ്‌സി ട്വിൻസ്, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്യുഎൽ, എം ആൻഡ് എം എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്. ഊർജം, എഫ്എംസിജി, ഫിനാൻസ്, ഐടി, ബാങ്ക്, എണ്ണ, ഗ്യാസ് തുടങ്ങിയവയും നേട്ടത്തിലാണ്. അതേസമയം, ഫാർമ, വ്യവസായം, ടെലികോം, കാപിറ്റൽ ഗുഡ്‌സ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP