Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാൻ ഒടുവിൽ ശാസ്ത്രീയ തെളിവുമായി; 2000 വർഷം മുമ്പ് കാൽപ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥിക്കൂടം കണ്ടെത്തി

യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാൻ ഒടുവിൽ ശാസ്ത്രീയ തെളിവുമായി; 2000 വർഷം മുമ്പ് കാൽപ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥിക്കൂടം കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

യിരം വർഷങ്ങൾക്കിടെ റോമാക്കാർ യേശുക്രിസ്തു അടക്കമുള്ള പതിനായിരക്കണക്കിന് പേരെ കുരിശിലേറ്റിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകൾ വളരെ വിരളമായിരുന്നു. എന്നാൽ ഈ വധശിക്ഷാ രീതി നിലനിന്നിരുന്നുവെന്നതിന് വ്യക്തമായ തെളിവേകുന്ന ഒരാളുടെ ഭൗതികാവശിഷ്ടം ഇറ്റലിയിലെ ശവക്കല്ലറയിൽ നിന്നും ഇപ്പോൾ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2000 വർഷം മുമ്പ് കാൽപ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥിക്കൂടമാണ് ഖനനവേളയിൽ ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇതോടെ യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാൻ ഒടുവിൽ ശാസ്ത്രീയ തെളിവുണ്ടായിരിക്കുകയാണ്.

കുരിശിലേറ്റിയുള്ള ശിക്ഷയുടെ ഭൗതികാവശിഷ്ടം ഇത്തരത്തിൽ കണ്ടെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുമ്പ് 1968ൽ ജെറുസലേമിലെ ഒരു ശവകുടീരത്തിൽ നിന്നായിരുന്നു ഇതിന് മുമ്പ് ഇത്തരം തെളിവ് ലഭിച്ചിരുന്നത്. എന്നാൽ കുരിശിലേറ്റി കൊന്നുവെന്ന് കരുതപ്പെടുന്ന യഹൂദന്റെ മൃതദേഹത്തിലെ വെറുമൊരു നഖം മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്. ഇപ്പോൾ കണ്ടെടുത്ത ഭൗതികാവശിഷ്ടത്തിന്റെ വലംകാലിൽ ആണിയടിച്ചതിന്റെ അവശിഷ്ടം വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കുരിശിലേറ്റുന്ന രീതിയെക്കുറിച്ച് നിർണായകമായ ചില പാഠങ്ങളാണ് ഇതിലൂടെ മനസിലാക്കാൻ ഗവേഷകർക്ക് സാധിച്ചിരിക്കുന്നത്.

അന്ന് കുരിശിലേറ്റലിനായി റോമാക്കാർ ഉപയോഗിച്ചിരുന്ന മരക്കുരിശുകൾ എളുപ്പം ജീർണിച്ച് മണ്ണിൽ ലയിക്കുന്നതിനാൽ കുരിശേറ്റങ്ങളുടെ തെളിവുകൾ വളരെ അപൂർവങ്ങളായി മാറുകയായിരുന്നു. കുരിശിലേറ്റിയുള്ള വധശിക്ഷ ഏറ്റവും ക്രൂരവും വേദനാജനകവുമായിരുന്നുവെന്നാണ് റോമൻ പ്രഭാഷകനായ സിസെറോ എടുത്ത് കാട്ടുന്നത്. നിലവിലെ അസ്ഥിക്കൂടം കണ്ടെത്തിയിരിക്കുന്നത് വെനീസിൽ നിന്നും 60 കിലോമീറ്റർ ദൂരത്തുള്ള പ്രദേശമായ പോ വാലിയിലെ ശവകുടീരത്തിൽ നിന്നാണ്.

കുരിശേറ്റം സംബന്ധിച്ച രണ്ടാമത്തെ തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച ഗവേഷണത്തിന്റെ കോ-ഓഥറായ യൂണിവേഴ്സിറ്റിഓഫ് ഫെറാറയിലെ ഉർസുല തുൻ ഹോഹെൻസ്റ്റെയിൻ വെളിപ്പെടുത്തുന്നു. കണ്ടെത്തിയിരിക്കുന്ന എല്ലിന്റെ ഉപരിതലം വളരെ അവ്യക്തമായിരിക്കുന്നതിനാൽ റേഡിയോ കാർബൺ ഡേറ്റിങ് നിർവഹിക്കാൻ സാധിക്കില്ലെന്നും ഉർസുല പറയുന്നു.

റോമൻ ബ്രിക്സിനും ടൈലുകൾക്കുമിടയിൽ ഇത് കണ്ടെത്തിയതിനാലാണ് ഇത് റോമൻ കാലത്തേതാണെന്ന് അനുമാനം ചെയ്തിരിക്കുന്നത്. ഇവിടെ കുരിശിലേറ്റപ്പെട്ടത് 30നും 34നും ഇടയിൽ പ്രായമുള്ളയാളാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP