Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയെ പരസ്യമായി കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ട് കടുത്ത അധിക്ഷേപം: തരികിട സാബുവിനെ തുറങ്കലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം; യുവമോർച്ച നേതാവ് ലസിത പാലയ്ക്കലിനെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച സാബു ഐഡി പൂട്ടി മുങ്ങി

യുവതിയെ പരസ്യമായി കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ട് കടുത്ത അധിക്ഷേപം: തരികിട സാബുവിനെ തുറങ്കലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം; യുവമോർച്ച നേതാവ് ലസിത പാലയ്ക്കലിനെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച സാബു ഐഡി പൂട്ടി മുങ്ങി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്ന ലസിത പാലയ്ക്കലിനെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട തരികിട സാബു എന്നറിയപ്പെടുന്ന നടനും അവതാരകനുമായ സാബുമോൻ അബ്ദുസമദിനെതിരെ ശക്തമായ പ്രതിഷേധം. ഒരു യുവതിയെ കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സാബുവിന്റെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ പ്രതികരണമുയർന്നപ്പോൾ ഐഡിയും പൂട്ടി സാബു മുങ്ങി. സാബുവിനെതിരെ നടപടിയെടുക്കും വരെ നിയമപോരാട്ടം തുടരാനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം.

ഒരു ഹിന്ദു സ്ത്രീയെ മുസ്ലീമായ സാബുമോൻ തന്റെ നാലാം ഭാര്യയാകാൻ ക്ഷണിച്ചതിലൂടെ കേരളത്തിൽ മത സ്പർദ്ധ വളർത്താനും ശ്രമം ആണെന്ന് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് പ്രതികരിച്ചു.ഇങ്ങനെയൊക്കെ പരസ്യമായി ആവർത്തിച്ചു പറയുന്നതിലൂടെ ആരുടെയോ പിന്തുണ ഇയാൾക്കുണ്ടെന്നു സംശയിക്കുന്നതായി രേണു സുരേഷ് പറഞ്ഞു.ഈ വിഷയത്തിലല്ലാതെ ഏകദേശം 12 കേസുകൾ ലസിത പൊലീസിൽ കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതും ഞെട്ടലുളവാക്കുകയാണ്.കേരളത്തിൽ സിപിഎം അല്ലാത്ത സ്ത്രീകൾക്ക് നീതി ലഭിക്കില്ലേയെന്നും അവർ ചോദിച്ചു.

താൻ ഇടുന്ന പോസ്റ്റുകൾ സംഘർഷഭരിതം ആണെന്ന് തന്റെ കൂടെ പ്രവർത്തിച്ചിരുന്ന ചിലർ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആണ് തന്നെ യുവമോർച്ച ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റിയതെന്ന് ലസിത വിശദീകരിച്ചിരുന്നു. ് യുവമോർച്ചയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിനോ മറ്റു സംഘടനാ ചുമതല ഉത്തരവാദിത്യത്തോട് കൂടി നിർവഹിക്കാത്തതിനോ അല്ല മറിച്ച് സോഷ്യൽ മീഡിയയയിൽ പോസ്റ്റ് ഇടുന്നതുകൊണ്ടാണ് മാറ്റി നിർത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണമെന്നും ലസിത തന്റെ ഫേസ്്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് സാബു ലസിതയെ അപമാനിക്കുന്ന പോസ്റ്റുകളുമായി രംഗത്തെത്തിയത്.ലസിതയെ ജീവിത സഖിയായി ക്ഷണിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റ് പിന്നീട് അവരെ കിടപ്പറയിലേക്ക് ക്ഷണിക്കുന്ന തരത്തിൽ തരംതാണിരിക്കുകയാണ്.

സാബുവിന്റെ പോസ്റ്റുകൾക്ക് പിന്നാലെ ലസിതയ്ക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ പ്രവാഹമാണ്.കലാഭവൻ മണിയുടെ കൊലപാതകികളെന്ന് ജനം സംശയിക്കുന്ന സാബുവിനെ തുറങ്കലിൽ അടയ്ക്കണമെന്ന തരത്തിലാണ് പ്രതികരണങ്ങൾ.

സഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ.ലസിതയുടെ ചില പോസ്റ്റുകൾ നേരത്തെ വിവാദമായിരുനനു.പിണറായി പടന്നക്കരയിൽ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗമ്യ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് വഴി സൗമ്യയ്‌ക്കെതിരെ പൊലീസ് കേസ് വരെ രജിസ്റ്റർ ചെയ്തിരുന്നു.ഇതോടെ വനിതയായ താൻ നൽകുന്ന കേസുകൾ പൊലീസ് ഗൗനിക്കുന്നില്ലെന്നാണ് ലസിതയുടെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP