Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഈ രാത്രി ഏറെ പ്രിയപ്പെട്ടതാണ്, കാരണം നമ്മളെല്ലാം ഒരുമിച്ചായിരുന്നു'; ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് നന്ദി പറഞ്ഞ് ക്യാപ്റ്റൻ ഛേത്രി; നിങ്ങളുടെ പിന്തുണയ്ക്ക് പകരമായി ഞങ്ങൾ ഗ്രൗണ്ടിൽ ജീവൻ പണയം നൽകി കളിക്കുമെന്നും ഛേത്രി; ഫൈനൽ സാധ്യത വർദ്ധിപ്പിച്ച് ഇന്ത്യ  

'ഈ രാത്രി ഏറെ പ്രിയപ്പെട്ടതാണ്, കാരണം നമ്മളെല്ലാം ഒരുമിച്ചായിരുന്നു'; ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് നന്ദി പറഞ്ഞ് ക്യാപ്റ്റൻ ഛേത്രി; നിങ്ങളുടെ പിന്തുണയ്ക്ക് പകരമായി ഞങ്ങൾ ഗ്രൗണ്ടിൽ ജീവൻ പണയം നൽകി കളിക്കുമെന്നും ഛേത്രി; ഫൈനൽ സാധ്യത വർദ്ധിപ്പിച്ച് ഇന്ത്യ   

ലോകത്തെ വമ്പന്മാരെ മാത്രമല്ല ഞങ്ങളെയും ഒന്നു പിന്തണച്ചൂടെ എന്ന് വികാരനിർഭരമായി ചോദിച്ച ഇന്ത്യൻ ക്യാപറ്റന് ആരാധകർ നൽകിയ മറുപടി ഗ്യാലറി നിറച്ചു കൊണ്ടായിരുന്നു. ആ വരവിന് വിജയത്തിലൂടെ ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു.

ഗാലറിയിലേക്ക് ഒഴുകിയെത്തിയ ഫുട്ബോൾ പ്രേമികളോട് സുനിൽ ഛേത്രിക്ക് ഒന്നു മാത്രമാണ് പറയുവാനുള്ളത് നന്ദി. ഇന്ത്യൻ ജേഴ്സിയിൽ തന്റെ നൂറാം മത്സരം രണ്ടുഗോളുമായി ഛേത്രി ആഘോഷമാക്കിയപ്പോൾ കെനിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 3-0 ത്തിന്റെ കിടു വിജയം. മത്സര ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ഛേത്രി ആരാധകർക്ക് നന്ദി പറഞ്ഞത്.

കനത്ത മഴയ്ക്കും കെനിയൻ കരുത്തിനും തടുത്ത് നിൽക്കാൻ സാധിക്കുമായിരുന്നില്ല ഇന്ത്യയുടെയും ഛേത്രിയുടെയും നിശ്ചയദാർഢ്യം. ഇതോടൊപ്പം ഗ്യാലറിയിൽ ഇന്ത്യക്കായി ആർത്തലച്ച് എത്തിയ പ്രാർത്ഥന കൂടി ചേർന്നപ്പോൾ വിജയം ഇന്ത്യ വെല്ലുവിളികൾ ഇല്ലാതെ കൈപിടിയിൽ ഒതുക്കി.

'ഇതുപോലെ എന്നും പിന്തുണച്ചാൽ മൈതാനത്ത് ജീവൻ സമർപ്പിച്ച് ഞങ്ങൾ കളിക്കും. ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ്. കാരണം നമ്മളെല്ലാം ഒരുമിച്ചായിരുന്നു. ഗ്യാലറിയിൽ ആരവമുയർത്തിയവർക്കും വീട്ടിലിരുന്ന് കണ്ടവർക്കും എല്ലാവർക്കും നന്ദി,' ഛേത്രി തന്റെ ട്വിറ്റിൽ കുറിച്ചു.

ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ കെനിയക്കെതിരെ നടന്ന മത്സരത്തിൽ 68ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായിരുന്നു ഛേത്രിയുടെ ഗോളുകൾ. ഇന്ത്യൻ നായകനെ കൂടാതെ 71ാം മിനിറ്റിൽ ജെജെ ലാൽപെഖ്ലുവയാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയ മറ്റൊരു താരം. തുടർച്ചയായ രണ്ടാം വിജയത്തോടെ ടൂർണമെന്റിൽ ഇന്ത്യ ഫൈനൽ സാധ്യത സജീവമാക്കുകയും ചെയ്തു. നിറഞ്ഞുകവിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയാരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം. നൂറാം മത്സരത്തിൽ സുനിൽ ഛേത്രി തന്റെ അറുപതാം ഗോൾ സ്വന്തമാക്കിയ നിമിഷം ഗ്യാലറികളിൽ ഇളകിമറിയുകയായിരുന്നു.

നേരത്തെ ചൈനീസ് തായ്‌പെയ്‌ക്കെതിരേ സീറ്റുകളൊഴിഞ്ഞ് കിടക്കുന്ന സ്റ്റേഡിയത്തിനെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യൻ വിജയം. ഇതോടെയാണ്, ഇന്ത്യയുടെ ടോപ്പ് സ്‌കോററും ക്യാപ്റ്റനുമായ സുനിൽ ഛേത്രി ആരാധകരോട് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. ലോകത്തെ വമ്പന്മാരെ മാത്രമല്ല ഞങ്ങളെയും ഒന്നു പിന്തണച്ചൂടെ എന്ന് വികാരനിർഭരമായി ചോദിച്ചത് ഇന്ത്യക്കാർ ആവേശത്തോടെ അനുസരിച്ചു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സച്ചിൻ ടെണ്ടുൽക്കറും ഫുട്‌ബോളിന് പിന്തുണ നൽകണമെന്നഭ്യാർത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇതു കൊണ്ടെല്ലാം ഇന്ത്യ-കെനിയ മത്സരത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ്വിറ്റുതീർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP