Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോരമ ചാനലിനെതിരെ ശക്തമായ നിയമയുദ്ധവുമായി ബിജെപി; 'തിരുവാ എതിർവാ'യിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ അപമാനിച്ചതിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വാർത്താവിനിമയ മന്ത്രാലയത്തിനും ബ്രോഡ്കാസ്റ്റിങ് അഥോറിറ്റിക്കും പരാതി; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കുമ്മനത്തിനെതിരെ ചാനൽ നടത്തിയത് അങ്ങേയറ്റത്തെ നിന്ദ്യമായ പരാമർശമെന്ന് ആക്ഷേപം

മനോരമ ചാനലിനെതിരെ ശക്തമായ നിയമയുദ്ധവുമായി ബിജെപി; 'തിരുവാ എതിർവാ'യിൽ  മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ അപമാനിച്ചതിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വാർത്താവിനിമയ മന്ത്രാലയത്തിനും ബ്രോഡ്കാസ്റ്റിങ് അഥോറിറ്റിക്കും പരാതി; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കുമ്മനത്തിനെതിരെ ചാനൽ നടത്തിയത് അങ്ങേയറ്റത്തെ നിന്ദ്യമായ പരാമർശമെന്ന് ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മിസോറാം ഗവർണറായി ചുമതലയേറ്റ കുമ്മനം രാജശേഖരനെ മനോരമ ചാനലിലെ 'തിരുവാ എതിർവാ' എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ അപമാനിച്ചതിനെതിരെ നിയമയുദ്ധവുമായി ബിജെപി. ഈ പ്രശ്‌നത്തിൽ ഹിന്ദുഐക്യവേദിയും, ബിജെപി നേതാവ് എം ടി.രമേശും പരാതി നൽകിയതിന് പിന്നാലെ രാജീവ് കേരളശേരിയും പരാതി നൽകി.രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വാർത്താവിനിമയ മന്ത്രി, ന്യൂസ് ബ്രോഡ്കാസ്റ്റിങ് അഥോറിറ്റി എന്നിവർക്കാണ് പരാതി നൽകിയത്. ആക്ഷേപഹാസ്യ പരിപാടിയുടെ മറവിൽ,ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ, കുമ്മനം രാജശേഖരനെതിരെ മനോരമ ചാനൽ നടത്തിയത് അങ്ങേയറ്റത്തെ നിന്ദ്യമായ പരാമർശമാണെന്ന് രാജീവ് കേരളശേരി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'തിരുവാ എതിർവാ കുമ്മനത്തെ അപമാനിച്ചു.ആക്ഷേപഹാസ്യ പരിപാടിയുടെ മറവിൽ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ, ബഹുമാനപ്പെട്ട മിസോറം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ അവർകൾക്കെതിരെ കഴിഞ്ഞ ആഴ്ച മലയാള മനോരമ ചാനൽ നടത്തിയത് അങ്ങേയറ്റത്തെ നിന്ദ്യമായ പരാമർശമാണ്.

ഭരണഘടനാ പദവികളിലുള്ള വ്യക്തികൾക്കെതിരായ ഇത്തരം നിലപാടുകളും പരാമർശങ്ങളും ആവർത്തിക്കാതെ നോക്കേണ്ടത് ജനാധിപത്യ രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്.പ്രസ്തുത വിഷയത്തിൽ ബഹുമാനപ്പെട്ട രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി, ന്യൂസ് ബ്രോഡ്കാസ്റ്റിങ് അഥോറിറ്റി എന്നിവർക്ക് ജൂൺ രണ്ടാം തിയ്യതിതന്നെ പരിപാടിയുടെ വീഡിയോയും പദാനുപദ വിവർത്തനവും സഹിതം പരാതി നൽകിയിട്ടുണ്ട്.കാത്തിരുന്നു കാണാം.ഇനിയെങ്ങാനും വരും കാലങ്ങളിൽ ശ്രീ പിണറായി വിജയനോ ശ്രീ ഉമ്മൻ ചാണ്ടിയോ ഭരണഘടനാ പദവികളിലെത്തി അവർക്കെതിരെയും ഇത്തരം നിന്ദ്യ പരാമർശങ്ങളുണ്ടായാലും നിലപാട് ഇതുതന്നെയായിരിക്കും.'

നേരത്തെ കുമ്മനത്തെ അപമാനിച്ചതിനെതിരെ മിസോറാം ചീഫ് സെക്രട്ടറിക്ക് എം ടി.രമേശ് പരാതി നൽകിയിരുന്നു.എം ടി.രമേശ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജൂൺ മൂന്നിന് ഇക്കാര്യം വ്യക്തമാക്കിയത്. നിയമപ്രകാരം കേസ് കൊടുക്കേണ്ടത് അതാത് സംസ്ഥാന സർക്കാർ ആയതുകൊണ്ടാണ് മിസോറാം ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.

'മനോരമ ചാനലിലെ തിരുവാ എതിർവാ എന്ന പ്രതിദിന പരിപാടി മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ആക്ഷേപ ഹാസ്യം എന്നാൽ എന്ത് തോന്ന്യവാസവും വിളിച്ചു പറയലല്ല. ബിജെപി എന്ന പ്രസ്ഥാനത്തോടും അതിന്റെ നേതാക്കന്മാരോടും ബഹുമാനം കാണിക്കണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്ക് അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ അവകാശം ഞങ്ങൾക്കും അർഹതപ്പെട്ടതാണ്. അത് പോലും അനുവദിക്കില്ലെന്ന ധാർഷ്ട്യം അംഗീകരിക്കാനാവില്ല. മാധ്യമ പ്രവർത്തകർ എന്നാൽ എന്തോ ദിവ്യത്വം നേടിയവരാണെന്ന ധാരണയും വേണ്ട. തെറിക്ക് ഉത്തരം മുറിപ്പത്തലാണ്. തത്കാലം ആ വഴി തേടുന്നില്ല. വ്യവസ്ഥാപിത മാർഗ്ഗത്തിൽ കൂടി നീങ്ങാനാണ് ഇപ്പോൾ തീരുമാനം. ഗവർണറെ അപമാനിച്ചതിനെതിരെ ഹൈക്കോടതിയെ ഉടൻ സമീപിക്കും. നിയമത്തിന്റെ വഴിയിൽ പരിഹാരം ഇല്ലെങ്കിൽ മാത്രം ബദൽ മാർഗ്ഗം തേടുന്നതായിരിക്കും.'

ഇതുകൂടാതെ മൊയ് ഒന്നിന് ഹിന്ദുഐക്യവേദി കൊച്ചി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. കുമ്മനം മിസോറാം ഗവർണറായി ചുമതലയേറ്റ് മെയ് 29 ന് രാത്രി 9.30 ന് മനോരമ ചാനൽ സംപ്രേഷണം ചെയ്ത തിരുവാ എതിർവായിലാണ ്‌വിവാദ പരാമർശം കടന്നുകൂടിയത്.എവരി ഡോഗ് ഹാസ് ഹിസ് ഡേ എന്ന് പറഞ്ഞ് അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.ചാനലിനെതിരെ ഭരണഘടനാ വകുപ്പ് 51 എ പ്രകാരം കേസെടുക്കണമെന്നാണ് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടത്.

നേരത്തെ നിയുക്ത ഗവർണറായ കുമ്മനത്തെ പരിഹസിച്ച് വാർത്ത നൽകിയതിൽ മനോരമ ന്യൂസ് മാപ്പ് പറഞ്ഞിരുന്നു.അടിക്കുറിപ്പ് നൽകിയത് അപമാനിക്കാനല്ലെന്നായിരുന്നു ചാനൽ മാനേജ്‌മെന്റിന്റെ വിശദീകരണം.സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ വിമർശനം ഉയർന്നതിനെ തുടർന്നായിരുന്നു നിരുപാധികം ചാനൽ മാപ്പപേക്ഷിച്ചത്. ഇതിന് ശേഷമാണ് കുമ്മനത്തെ തിരുവാ എതിർവായിലൂടെ മനോരമ വീണ്ടും അധിക്ഷേപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP