Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെറ്റില്ലാത്ത മലയാളം എഴുതാനും വായിക്കാനും മലയാളിക്ക് വഴികാട്ടിയായി; സഫലമായ എഴുത്തുജീവിതം ബാക്കിയാക്കി ഭാഷാ പണ്ഡിതനായ പന്മന രാമചന്ദ്രൻ നായർ ഓർമയായി; സംസ്‌കാരം ബുധനാഴ്ച തലസ്ഥാനത്ത് ശാന്തികവാടത്തിൽ

തെറ്റില്ലാത്ത മലയാളം എഴുതാനും വായിക്കാനും മലയാളിക്ക് വഴികാട്ടിയായി; സഫലമായ എഴുത്തുജീവിതം ബാക്കിയാക്കി ഭാഷാ പണ്ഡിതനായ പന്മന രാമചന്ദ്രൻ നായർ ഓർമയായി; സംസ്‌കാരം ബുധനാഴ്ച തലസ്ഥാനത്ത് ശാന്തികവാടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള ഭാഷാ പണ്ഡിതനും, എഴുത്തുകാരനുമായ പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു. 86 വയസായിരുന്നു.തിരുവനന്തപുരത്ത് വഴുതയ്ക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്‌ച്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ നടക്കും.

കൊല്ലം ജില്ലയിലെ പന്മനയിൽ എൻ. കുഞ്ചു നായരുടേയും എൻ. ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം സംസ്‌കൃതത്തിൽ ശാസ്ത്രിയും ഭൗതികശാസ്ത്രത്തിൽ ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1957-ൽ മലയാളം എം.എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദവർമ്മ സ്മാരക സമ്മാനം നേടി. ഫഠനശേഷമുള്ള 2 വർഷം മലയാളം ലെക്സിക്കണിൽ ആയിരുന്നു. പാലക്കാട്, ചിറ്റൂർ, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.. 1987-ൽ യൂണിവേഴ്സിറ്റി കോളേജിലെ മലയാള വിഭാഗം അധ്യക്ഷനായിരിക്കെ വിരമിച്ചു. കേരളഗ്രന്ഥശാലാസംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ സമിതികളിലും, കേരള സർവകലാശാലയുടെ സെനറ്റിലും പ്രവർത്തിച്ചിട്ടുണ്ട്.

തെറ്റും ശരിയും,'തെറ്റില്ലാത്ത മലയാളം',ശുദ്ധമലയാളം,തെറ്റില്ലാത്ത ഉച്ചാരണം,ഭാഷാശുദ്ധി-സംശയപരിഹാരങ്ങൾ,നല്ല ഭാഷ ,പരിചയം (പ്രബന്ധ സമാഹാരം),നവയുഗശിൽപി രാജരാജ വർമ്മ,നളചരിതം ആട്ടക്കഥ (വ്യാഖ്യാനം),നൈഷധം (വ്യാഖ്യാനം),മലയവിലാസം (വ്യാഖ്യാനം),ആശ്ചര്യചൂഡാമണി (വിവർത്തനം),നാരായണീയം (വിവർത്തനം),മഴവില്ല്,ഊഞ്ഞാൽ,പൂന്തേൻ,ദീപശിഖാകാളിദാസൻ,അപ്പൂപ്പനും കുട്ടികളും.-എന്നിവയാണ് മുഖ്യകൃതികൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP