Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭവന-വാഹന വായ്പകൾ എടുക്കുന്നവർക്ക് ഭാരമേറും; റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് ഉയർത്തിയതോടെ ബാങ്കുകൾ പലിശ കൂട്ടാൻ സാധ്യത; നിരക്കുകൾ കൂട്ടിയത് മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ആദ്യമായി

ഭവന-വാഹന വായ്പകൾ എടുക്കുന്നവർക്ക് ഭാരമേറും; റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് ഉയർത്തിയതോടെ ബാങ്കുകൾ പലിശ കൂട്ടാൻ സാധ്യത; നിരക്കുകൾ കൂട്ടിയത് മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ആദ്യമായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നാലര വർഷങ്ങൾക്ക് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളാണ് ഉയർത്തിയത്.റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കാൽ ശതമാനമാണ് വർധനവരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനവുമാകും. സിആർആർ നിരക്ക് നാലു ശതമാനത്തിലും എസ്എൽആർ 19.5 ശതമാനത്തിലും തുടരും.

ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്. ബിജെപി അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് പലിശ നിരക്കുകൾ കൂട്ടുന്നത്.

ആർബിഐ നിരക്ക് ഉയർത്തിയതോടെ വായ്പ പലിശ നിരക്കുകൾ വർധിക്കും. നാലര വർഷത്തിനിടെ ഇതാദ്യമായാണ് നിരക്ക് വർധിപ്പിക്കുന്നത്.അസംസ്‌കൃത എണ്ണവില വർധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആർബിഐ വിലയിരുത്തുന്നു.

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലിൽ 4.58 ശതമാനമായി ഉയർന്നിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി. ഫെബ്രുവരിയിൽ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം.പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്‌ത്താൻ ഇതുവരെ കഴിയാത്തതും യോഗത്തിൽ ചർച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ വർധനമൂലം തൽക്കാലം അതിന് കഴിയില്ലെന്നുതന്നെയാണ് ആർബിഐയുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP