Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഴയ മോഡൽ കോണ്ടസ കാറിൽ മാസ് എൻട്രിയുമായി ഡെറിക് എബ്രഹാം; ആരാധകരെ ആവേശം കൊള്ളിക്കുന്ന അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ

പഴയ മോഡൽ കോണ്ടസ കാറിൽ മാസ് എൻട്രിയുമായി ഡെറിക് എബ്രഹാം; ആരാധകരെ ആവേശം കൊള്ളിക്കുന്ന അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ

കാംക്ഷയും പ്രതീക്ഷയും ഉയർത്തി മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന 'അബ്രഹാമിന്റെ സന്തതികളുടെ ആദ്യ ട്രെയിലർ പുറത്ത്. പഴയ മോഡൽ കോണ്ടസ കാറിൽ മാസ് ഇൻട്രോയിലാണ് മമ്മൂട്ടി ട്രെയിലറിൽ എത്തുന്നത്.ഡെറിക് എബ്രഹാം എന്ന പൊലീസ് കമ്മീഷണറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മുഴുനീള ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.

ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധായകൻ. റംസാൻ ദിനമായ ജൂൺ 16 നാണ് ചിത്രം തിയേറ്ററിലെത്തുക. മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകർക്കായി ട്രെയിലർ പങ്കുവച്ചു. ട്രെയിലർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിരവധി സംവിധായകർക്കൊപ്പം അസോസിയേറ്റായി പ്രവർത്തിച്ചിട്ടുള്ള ഷാജി പാടൂർ സംവിധായകനായ ഈ ചിത്രത്തിന് രചന നിർവഹിച്ചത് മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ്. ഗുഡവിൽ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആൻസൺ പോൾ, സിദ്ദിഖ്, രൺജി പണിക്കർ, കനിഹ, കലാഭവൻ ഷാജോൺ, ശ്യാമപ്രസാദ്, മക്‌ബൂൽ സൽമാൻ, സുരേഷ് കൃഷ്ണ, സോഹൻ സീനുലാൽ, തരുഷി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കും ആദ്യഗാനത്തിനും സോഷ്യൽ മീഡിയയിൽ വൻവരവേല്പാണ് ലഭിച്ചത്.

തിരക്കഥാകൃത്തായസേതു സംവിധായകനാകുന്ന ഒരു കുട്ടനാടൻ ബ്ളോഗാണ് മമ്മൂട്ടി അഭിനയിച്ചു പൂർത്തിയാക്കിയ മറ്റൊരു ചിത്രം. ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗിൽ പങ്കെടുത്തു വരികയാണ് മമ്മൂട്ടി ഇപ്പോൾ. എറണാകുളത്ത് പുരോഗമിക്കുന്ന ചിത്രം നവാഗതനായ സജീവ് പിള്ളയാണ് സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം പ്രാചി ദേശായിയാണ് നായിക. നീരജ് മാധവൻ, ക്വീൻ ഫെയിം ധ്രുവൻ, മാളവിക മേനോൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP