Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെണ്ടയിൽ താളമിട്ട് സംവിധായകൻ മുരുകദോസ്; ഒപ്പം ചുവടുകൾ വച്ച് സഹപ്രവർത്തകർ; വിജയ് ചിത്രം ദളപതി 62 വിന്റെ ലൊക്കേഷൻ വീഡിയോ വൈറലാകുന്നു

ചെണ്ടയിൽ താളമിട്ട് സംവിധായകൻ മുരുകദോസ്; ഒപ്പം ചുവടുകൾ വച്ച് സഹപ്രവർത്തകർ; വിജയ് ചിത്രം ദളപതി 62 വിന്റെ ലൊക്കേഷൻ വീഡിയോ വൈറലാകുന്നു

മിഴകത്തിന്റെ ദളപതി വിജയ്യെ നായകനാക്കി എ. ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. തുപ്പാക്കി , കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തമിഴ് സിനിമ പ്രേമികൾ ഉറ്റു നോക്കുന്ന വിജയ്യുടെ 62ആം ചിത്രം കൂടിയാണിത്.ഈ വർഷം ദിവാലിക്ക് റീലീസ് പ്രഖ്യാപിച്ച ചിത്രം ഷൂട്ടിങ് ഏറെ കുറെ പൂർത്തിയായി.

ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷൂട്ടിങ് സ്പോട്ടിൽ മേളം കൊട്ടി നൃത്ത ചുവടുകൾ വെക്കുന്ന മുരുകദോസിന്റെ രംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒപ്പം ചുവടുവകൾ വച്ച് സഹപ്രവർത്തരും താളത്തിൽ പങ്ക് ചേരുന്നത് കാണാം.

സൺ പിക്ചേഴ്‌സിന്റെ ബാനറിൽ റീലീസ് ചെയ്യുന്ന ഈ വിജയ് ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ദീപാവലിക്ക് ദളപതി 62 തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം.ചിത്രത്തിന് വേണ്ടി സംഗീതം ചെയ്യുന്നത് എ. ആർ റഹ്മാനാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് മലയാളികളുടെ സ്വന്തം ഗിരീഷ് ഗംഗാധരനാണ്. വിജയ്യുടെ നായികമാരായി കീർത്തി സുരേഷും , വരലക്ഷ്മി ശരത് കുമാറും വേഷമിടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP