Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് ലക്ഷം നൽകിയില്ലെങ്കിൽ സമരമെന്ന് ഭീഷണി; ഒടുവിൽ അഞ്ച് ലക്ഷത്തിന് സെറ്റിൽമെന്റ്; മെഡിക്കൽ കോഴ മോഡൽ ചെങ്ങന്നൂരിലും; പാടം നികത്തിയ റിയൽ എസ്റ്റേറ്റുകാരനോട് കണക്ക് പറഞ്ഞ് മൂന്നു നേതാക്കൾ പണം വാങ്ങിയത് വിവാദത്തിൽ; നാണക്കേട് ഒഴിവാക്കാൻ ആർഎസ്എസ് ഇടപെട്ടു; പണം തിരികെ കിട്ടിയാൽ പരാതിയില്ലെന്ന് റിയൽ എസ്റ്റേറ്റുകാരൻ; നാണം കെട്ട തോൽവിക്ക് പിന്നാലെ കോഴവിവാദത്തിൽ നാറി ബിജെപി

പത്ത് ലക്ഷം നൽകിയില്ലെങ്കിൽ സമരമെന്ന് ഭീഷണി; ഒടുവിൽ അഞ്ച് ലക്ഷത്തിന് സെറ്റിൽമെന്റ്; മെഡിക്കൽ കോഴ മോഡൽ ചെങ്ങന്നൂരിലും; പാടം നികത്തിയ റിയൽ എസ്റ്റേറ്റുകാരനോട് കണക്ക് പറഞ്ഞ് മൂന്നു നേതാക്കൾ പണം വാങ്ങിയത് വിവാദത്തിൽ; നാണക്കേട് ഒഴിവാക്കാൻ ആർഎസ്എസ് ഇടപെട്ടു; പണം തിരികെ കിട്ടിയാൽ പരാതിയില്ലെന്ന് റിയൽ എസ്റ്റേറ്റുകാരൻ; നാണം കെട്ട തോൽവിക്ക് പിന്നാലെ കോഴവിവാദത്തിൽ നാറി ബിജെപി

ആർ കനകൻ

ചെങ്ങന്നൂർ: ബിജെപി നേതാക്കളുടെ മെഡിക്കൽ കോഴ മോഡൽ ഇവിടെയും ആവർത്തിക്കുന്നു. പാടവും പുറമ്പോക്കും കൈയേറി നികത്തുന്ന റിയൽ എസ്റ്റേറ്റുകാരനോട് സമരം ചെയ്യാതിരിക്കാൻ ബിജെപിയുടെ മൂന്നു നേതാക്കൾ ആവശ്യപ്പെട്ടത് 10 ലക്ഷം. അത്രയും ഇല്ലെന്ന് പറഞ്ഞപ്പോൾ വിലപേശി വാങ്ങിയത് അഞ്ചു ലക്ഷം. ചെങ്ങന്നൂരിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് ഓഫീസിന് കെട്ടിടം വിട്ടു നൽകിയയാളുടെ സഹോദരനോടാണ് കണ്ണിൽച്ചോരയില്ലാതെ നേതാക്കൾ കോഴ വാങ്ങിയത്.

പണം പോയയാൾ പരാതിയുമായി രംഗത്തു വന്നതോടെയാണ് ആർഎസ്എസ് നേതൃത്വം ഒത്തുതീർപ്പ് ചർച്ചയ്ക്ക് മുന്നോട്ടു വന്നത്. രേഖാമൂലമുള്ള പരാതി ഒഴിവാക്കി, വാങ്ങിയ പണം തിരികെ നൽകാനാണ് നീക്കം. തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ അതിർത്തിയിൽ ചെങ്ങന്നൂർ നഗരസഭയോട് ചേർന്ന് കല്ലിശേരിയിലാണ് റിയൽ എസ്റ്റേറ്റുകാരൻ സ്ഥലം വാങ്ങിയത്. ഇതിനോട് ചേർന്ന് പുറമ്പോക്കും പുഞ്ചക്കണ്ടവും ഉണ്ടായിരുന്നു. സിപിഎമ്മിന് ചെറിയൊരു തുക പാർട്ടി ഫണ്ട് നൽകിയാണ് പുറമ്പോക്ക് കൈയേറിയതും നികത്തിയും. അങ്ങനെ ഇരിക്കേയാണ് തിരുവൻവണ്ടൂരിലെ ബിജെപിക്കാjൻ വിവരം അറിയുന്നത്.

വാർഡ് മെമ്പർ, ബിജെപി നിയോജമണ്ഡലം നേതാവ്, കർഷക മോർച്ചയുടെ ആലപ്പുഴ ജില്ലാ നേതാവ് എന്നിവർ ഭൂമിയുടെ ഉടമയെ സമീപിച്ചു. 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ സമരം എന്നതായിരുന്നു ഇവരുടെ നിലപാട്. അത്രയും നൽകാനില്ലെന്ന് ഉടമ അറിയിച്ചു. സിപിഐഎമ്മുകാർക്ക് പോലും വളരെ കുറച്ച് ഫണ്ടാണ് നൽകിയതെന്നും പറഞ്ഞു. അതൊന്നും ബിജെപി നേതാക്കളുടെ മുന്നിൽ വിലപ്പോയില്ല. 10 ലക്ഷം എന്ന ഡിമാൻഡിൽ ഉറച്ചു നിന്നു. ഒടുവിൽ വിലപേശി അഞ്ചു ലക്ഷത്തിന് ഉറപ്പിച്ചു. പണവും വാങ്ങി. ഇതിന് ശേഷം ഭൂവുടമ സഹോദരനോട് ഇക്കാര്യം പറഞ്ഞു. തന്റെ കെട്ടിടത്തിൽ ബിജെപിയുടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഓഫീസ് പ്രവർത്തിച്ചിരുന്നതിനാൽ അതുവഴിയുള്ള പരിചയം വഴി അയാൾ കുമ്മനം രാജശേഖരനെ വിവരം അറിയിച്ചു.

ഇതിനിടെ കുമ്മനം ഗവർണറായി പോവുകയും ചെയ്തു. 1000 ൽപ്പരം വോട്ട് ചെങ്ങന്നുർ മണ്ഡലത്തിലുള്ള, ഈഴവ കുടുംബത്തിൽപ്പെട്ടവരാണ് ഭൂവുടമയും സഹോദരനും. നഷ്ടമായ പണം തിരികെ കിട്ടാൻ ഇവർ പരാതിയുമായി നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന-പ്രാദേശിക നേതാക്കളെ അറിയിച്ചു. അപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ നാണക്കേട് ഒഴിവാക്കാൻ ആർഎസ്എസ് നേതൃത്വം ഇടപെട്ടു. പരാതി നൽകുന്നതിൽ നിന്ന് ഭൂവുടമയെ വിലക്കി. പണം തങ്ങൾ വാങ്ങി നൽകാം, നാറ്റിക്കരുത് എന്നായി ആർഎസ്എസ് നേതൃത്വം. ഇന്നലെയാണ് പണം തിരികെ ലഭിക്കാനുള്ള അന്തിമ അവധി പറഞ്ഞിരുന്നത്.

ഇന്ന് ഭൂവുടമ പരാതി നൽകുമെന്നാണ് അറിയുന്നത്. വിവാദം ചെങ്ങന്നൂരിൽ കത്തിപ്പടരുന്നത് സിപിഎം നേതൃത്വം അറിഞ്ഞിട്ടും ഒരു പ്രതികരണവും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സജി ചെറിയാനെ തിരുവൻവണ്ടൂർ പഞ്ചായത്തിൽ മുന്നിലെത്തിച്ചതിന് പിന്നിൽ പ്രവർത്തിച്ച ബിജെപി നേതാക്കളാണ് കോഴ വിവാദത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നതു തന്നെയാണ് കാരണം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം സിപിഎം പിന്തുണയോടെയാണ് തിരുവൻവണ്ടൂരിൽ ബിജെപി അധികാരത്തിൽ വന്നത്. കഴിഞ്ഞ വർഷം നടന്ന വരട്ടാർ പുനരുജ്ജീവനത്തിനിടെ സിപിഎം തിരുവൻവണ്ടൂർ ലോക്കൽ സെക്രട്ടറിയോട് ബിജെപി നേതാക്കൾ മോശമായി പെരുമാറിയപ്പോഴാണ് അവർ അവിശ്വാസം കൊണ്ടുവന്ന് ഭരണം വലിച്ചു താഴെയിട്ടത്.

ഇപ്പോൾ സിപിഎം പിന്തുണയോടെ മാണി കോൺഗ്രസാണ് തിരുവൻവണ്ടുരിൽ ഭരിക്കുന്നത്. എങ്കിലും ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര ഇവിടെ സജീവമായിരുന്നു. അതാണ് ശ്രീധരൻപിള്ള ഇവിടെ പിന്നിലാകാൻ കാരണമായത്. ഇന്ന് പണം കിട്ടിയില്ലെങ്കിൽ ഭൂവുടമ പത്രസമ്മേളനം വിളിച്ച് കോഴ വിവരം പുറത്തു വിടുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നു. ബിജെപിയിലെ വിഭാഗീയത കൂടിയായതോടെ വിവാദം രൂക്ഷമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP