Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാണ്ടനും മണിയനും അപ്പം പങ്കിടാൻ കുരങ്ങനെ ഏല്പിച്ച കഥ നിങ്ങളിൽ ചിലരെങ്കിലും കേട്ടുകാണും; ചുരുക്കിപ്പറഞ്ഞാൽ മൂന്നോ നാലോ കടികൊണ്ട് അപ്പം കുരങ്ങന്റെ വയറ്റിലെത്തി; പൂച്ചകൾ രണ്ടും ബ്ലീച്ചായി...; 2021ൽ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ആയിരിക്കും മുഖ്യമന്ത്രി; രാജ്യസഭാ വിവാദത്തിൽ അഡ്വ ജയശങ്കറിന്റെ നിരീക്ഷണം ഇങ്ങനെ

പാണ്ടനും മണിയനും അപ്പം പങ്കിടാൻ കുരങ്ങനെ ഏല്പിച്ച കഥ നിങ്ങളിൽ ചിലരെങ്കിലും കേട്ടുകാണും; ചുരുക്കിപ്പറഞ്ഞാൽ മൂന്നോ നാലോ കടികൊണ്ട് അപ്പം കുരങ്ങന്റെ വയറ്റിലെത്തി; പൂച്ചകൾ രണ്ടും ബ്ലീച്ചായി...; 2021ൽ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ആയിരിക്കും മുഖ്യമന്ത്രി; രാജ്യസഭാ വിവാദത്തിൽ അഡ്വ ജയശങ്കറിന്റെ നിരീക്ഷണം ഇങ്ങനെ

അഡ്വ ജയശങ്കർ

പാണ്ടനും മണിയനും അപ്പം പങ്കിടാൻ കുരങ്ങനെ ഏല്പിച്ച കഥ നിങ്ങളിൽ ചിലരെങ്കിലും കേട്ടുകാണും. കുരങ്ങച്ചൻ രണ്ടായി മുറിച്ചപ്പോൾ ഒരു കഷ്ണം അല്പം വലുതും മറ്റേത് കുറച്ചു ചെറുതും ആയിപ്പോയി. അതു പരിഹരിക്കാൻ കുരങ്ങൻ വലിയ കഷണത്തിൽ ഒരു കടി പാസാക്കി. അപ്പോൾ വലിയ കഷണം ചെറുതും ചെറിയ കഷണം വലുതുമായി. ഉടനെ മറ്റേ കഷണത്തിൽ കടിച്ചു. അപ്പോൾ വീണ്ടും പഴയപടിയായി. ചുരുക്കിപ്പറഞ്ഞാൽ മൂന്നോ നാലോ കടികൊണ്ട് അപ്പം കുരങ്ങന്റെ വയറ്റിലെത്തി. പൂച്ചകൾ രണ്ടും ബ്ലീച്ചായി.

ഏതാണ്ട് ഇതുതന്നെയാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും സംഭവിച്ചത്.

മുതുക്കന്മാർക്കു കൊടുക്കരുതെന്ന് ചെറുപ്പക്കാർ, പിള്ളേരു കളിയല്ല രാജ്യസഭയെന്ന് മുതിർന്നവർ. മലബാർ ക്വാട്ട, മുസ്ലിം പ്രാതിനിധ്യം, വനിതാ സംവരണം എന്നിങ്ങനെ അനവധി അവകാശ വാദങ്ങൾ.

ആർക്കും പരാതിയില്ലാതെ രാജ്യസഭാ സീറ്റു പ്രശ്‌നം പരിഹരിക്കുന്ന ചുമതല പികെ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. അദ്ദേഹം സീറ്റ് മാണിഗ്രൂപ്പിനു ദാനം ചെയ്തു. മലപ്പുറത്തും വേങ്ങരയിലും ചെങ്ങന്നൂരും മാണി കൊടുത്ത നിരുപാധിക പിന്തുണയ്ക്ക് എളിയ പ്രതിഫലം.

ഇപ്പോൾ യൂത്തന്മാർക്കും മൂത്തവർക്കും ഒരുപോലെ തൃപ്തിയായി. കുര്യനെയും ചാക്കോയെയും ഒരുമിച്ചു വെട്ടിയ നിർവൃതി കുഞ്ഞൂഞ്ഞിന്, പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനായ സന്തോഷം ചെന്നിത്തലയ്ക്ക്. ആങ്ങള ചത്തിട്ടായാലും നാത്തൂന്റെ കണ്ണീരു കാണണം എന്നതാണ് കോൺഗ്രസുകാരുടെ പൊതുവികാരം.

2021ൽ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ആയിരിക്കും മുഖ്യമന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP