Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയെ പോലും വെല്ലുന്ന രംഗങ്ങളും ഷോട്ടുകളും; ഒരു വാഹനാപകടവും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണവുമായി 'ആന്റഗണിസ്റ്റ്'; സസ്‌പെൻസ് ത്രില്ലറായ ഷോർട്ട് ഫിലിം കൈയടി നേടുമ്പോൾ

സിനിമയെ പോലും വെല്ലുന്ന രംഗങ്ങളും ഷോട്ടുകളും; ഒരു വാഹനാപകടവും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണവുമായി 'ആന്റഗണിസ്റ്റ്'; സസ്‌പെൻസ് ത്രില്ലറായ ഷോർട്ട് ഫിലിം കൈയടി നേടുമ്പോൾ

കൊച്ചി: 'ആന്റഗണിസ്റ്റ്' 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം കണ്ടാൽ നിങ്ങൾ പറയും ഇതൊരു ഹ്രസ്വചിത്രമല്ല, സിനിമയാണെന്ന്. ആദ്യം മുതൽ അവസാനം വരെ സസ്‌പെൻസ് ത്രില്ലറായ ഷോർട്ട് ഫിലിം യു ട്യൂബിൽ വൻ ഹിറ്റായി മാറിക്കഴിഞ്ഞു. സിനിമയെ പോലും വെല്ലുന്ന രംഗങ്ങളും ഷോട്ടുകളുമാണ് ആന്റഗണിസ്റ്റിനെ വ്യത്യസ്തമാക്കുന്നതും.

മലയാള സിനിമയിലെ അണിയറ പ്രവർത്തകരെ ഉപയോഗിച്ചാണ് നവാഗത സംവിധായകൻ അഭിലാഷ് ആർ നായർ തന്റെ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവായ വിജയ് മേനോൻ, തിയറ്റർ ആർട്ടിസ്റ്റായ അനൂപ് നീലകണ്ഠൻ, സാധിക വേണുഗോപാൽ, ശ്രീജ ദാസ് എന്നിവരാണ് ഹ്രസ്വ ചിത്രത്തിലെ താരങ്ങൾ. അനൂപ് നീലകണ്ഠനും ചാനൽ ന്യൂസ് റീഡർ ആയിരുന്ന ഹെന്ന മറിയം ഈപ്പനും ചേർന്നാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെ ശിഷ്യനായ ജിക്കു ജേക്കബ് പീറ്ററാണ് ദ്യശ്യഭാഷ്യം ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ റിലീസിന് മുമ്പേ തരംഗം സൃഷ്ടിച്ച 'ഒരു അഡാർ ലൗ' എന്ന സിനിമയുടെ എഡിറ്റർ ആയ അച്ചു വിജയനാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. കൈരളി ടി വി കാമറാമാൻ അഭിലാഷ് മുകുന്ദന്റേതാണ് സ്റ്റിൽസ്. മെമ്മറീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീത സംവിധായകനായ സെജോ ജോണിന്റേതാണ് പശ്ചാത്തല സംഗീതം.

ഒരു വാഹനാപകടവും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണവുമാണ് ആന്റഗണിസ്റ്റിന്റെ ഇതിവൃത്തം. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ ഹ്രസ്വചിത്രം അവസാനിക്കുന്നതോടെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ അഭിലാഷ് ആർ നായർ കയ്യടി വാങ്ങുന്നതും. ജൂൺ ഒന്നിന് സംവിധായകൻ അരുൺ ഗോപിയാണ് യു ട്യൂബിൽ ആന്റഗണിസ്റ്റ് ഔദ്യോഗികമായി റീലീസ് ചെയ്തത്. നേരത്തേ ഇറങ്ങിയ ഷോർട്ട് ഫിലിമിന്റെ ട്രെയ് ലർ യു ട്യൂബിൽ വൻഹിറ്റ് നേടിയിരുന്നു. ഇപ്പോൾ ഷോർട്ട് മൂവിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP