Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസിം കുഴഞ്ഞ് വീണപ്പോൾ ചാടിയെണീറ്റ് രക്ഷകനായത് പിണറായി തന്നെ; യോഗത്തിനിടയിൽ മരണ വാർത്തയും എത്തി: മുഖ്യമന്ത്രിയുമായുള്ള യോഗത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചതുകൊല്ലത്തെ ഏറ്റവും പ്രമുഖ സിപിഎം നേതാക്കളിൽ ഒരാൾ

കാസിം കുഴഞ്ഞ് വീണപ്പോൾ ചാടിയെണീറ്റ് രക്ഷകനായത് പിണറായി തന്നെ; യോഗത്തിനിടയിൽ മരണ വാർത്തയും എത്തി: മുഖ്യമന്ത്രിയുമായുള്ള യോഗത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചതുകൊല്ലത്തെ ഏറ്റവും പ്രമുഖ സിപിഎം നേതാക്കളിൽ ഒരാൾ

കൊല്ലം: അൽപം മുമ്പ് വരെ കൂടെയുണ്ടായിരുന്ന നേതാവിന്റെ മരണ വാർത്ത എത്തിയപ്പോൾ അത് മുഖ്യമന്ത്രിക്ക് പോലും വിശ്വസിക്കാനാവുന്നതായിരുന്നില്ല. അത്രയ്ക്കും ആകസ്മികമായാണ് പ്രമുഖ സിപിഎം നേതാവു കൂടിയായ കാസിമിനെ തേടി മരണം എത്തിയത്. മുഖ്യമന്ത്രിയുമായുള്ള യോഗത്തിനിടയിലായിരുന്നു കാസിം കുഴഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചു. 

കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത ശാസ്താംകോട്ട ഭരണിക്കാവ് കൂവളത്തറ ലോട്ടസ് ഭവനത്തിൽ ഇ.കാസിം (69) ആണ് കുഴഞ്ഞുവീണു മരിച്ചത്. കേരള കാഷ്യു വർക്കേഴസ് സെന്റർ (സിഐടിയു) ജനറൽ സെക്രട്ടറിയും സിപിഎം സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവുമായിരുന്നു അദ്ദേഹം. ആശ്രാമം ഗെസ്റ്റ് ഹൗസിൽ 11.15നു തൊഴിലാളി പ്രതിനിധികളുടെ യോഗം ആരംഭിക്കുമ്പോഴായിരുന്നു സംഭവം. കബറക്കം ഇന്നു 11നു മൈനാഗപ്പള്ളി കാരൂർകടവ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും. വ്യവസായികളുമായി 10ന് ആയിരുന്നു ആദ്യഘട്ട ചർച്ച. ഒരു മണിക്കൂർ മുൻപേ മുഖ്യമന്ത്രിയും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും എത്തി. ഈ ചർച്ച 11നു സമാപിച്ചു.

വ്യവസായികൾ മുകൾനിലയിൽ നിന്നു പടിക്കെട്ട് ഇറങ്ങി വരുന്നതിനിടയിൽ ട്രേഡ് യൂണിയൻ നേതാക്കൾ മുകളിലേക്കു കയറി. ആയാസപ്പെട്ടാണു കാസിം പടിക്കെട്ടുകൾ കയറിയത്. മുറിയിലെത്തി ഇരിക്കാൻ തുടങ്ങുമ്പോഴേക്കും കുഴഞ്ഞുവീണു. സിപിഎം ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാൽ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ് തുടങ്ങിയർ കാസിമിനെ താങ്ങി. മുഖ്യമന്ത്രിയുടെ അകമ്പടി സംഘത്തിൽ ഉണ്ടായിരുന്ന ജില്ലാ ആശുപത്രി മെഡിക്കൽ സംഘത്തിന്റെ ആംബുലൻസിലേക്കു കയറ്റി ഉടൻ പ്രഥമശുശ്രൂഷ നൽകി. അഞ്ചു മിനിറ്റിനുള്ളിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

കാസിമിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് പിന്നാലെ തൊഴിലാളി പ്രതിനിധികളുമായി ചർച്ച ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ചർച്ച തുടങ്ങിയപ്പോഴേക്കും കാസിമിന്റെ മരണ വാർത്തയും എത്തി. കുറച്ച് മുമ്പ് തങ്ങളുടെ മുമ്പിൽ ഉണ്ടായിരുന്ന വ്യക്തി മരിച്ചു എന്ന് കേട്ടപ്പോൾ ചുറ്റും നിന്നവരെല്ലാം ഒന്ന് പതറി. യോഗം അവസാനിപ്പിച്ചു മുഖ്യമന്ത്രിയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ട്രേഡ് യൂണിയൻ നേതാക്കളും ആശുപത്രിയിലേക്കു പോയി.

കാപ്പക്‌സിന്റെയും കശുവണ്ടി വികസന കോർപറേഷന്റെയും മുൻ ചെയർമാനാണു കാസിം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവുമാണ്. പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലും സിഐടിയു ഭവനിലും പൊതുദർശനത്തിനു വച്ച മൃതദേഹം വീട്ടിലെത്തിച്ചു.

ഭാര്യ: സൽമത്ത്. മക്കൾ: ശ്യാം ലാൽ (സൗദി), സജി ലാൽ (അദ്ധ്യാപകൻ, എകെഎം എച്ച്എസ്എസ് മൈലാപ്പുര്) സോയ (അദ്ധ്യാപിക തേവലക്കര ബോയ്‌സ് സ്‌കൂൾ), സോഫിയ (അദ്ധ്യാപിക കരുനാഗപ്പള്ളി ഗേൾസ് സ്‌കൂൾ). മരുമക്കൾ: ഷംല (അദ്ധ്യാപിക കരുനാഗപ്പള്ളി ബോയ്‌സ് സ്‌കൂൾ), മുംതാസ്, ജെ.സലിം (വില്ലേജ് ഓഫിസർ, മൈനാഗപ്പള്ളി), അൻസാദ് (സൗദി).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP