Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയേയും കോണിയേയും ചാരി കുര്യനെ വെട്ടിയ ഉമ്മൻ ചാണ്ടിയുടെ നീക്കം ഇത് വരെ പുറത്തെടുത്ത ഏറ്റവും വലിയ ചാണക്യ തന്ത്രമെന്ന് സൂചന; ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയച്ചത് അടുത്ത തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ചപ്പോൾ; ഉമ്മൻ ചാണ്ടി ലോക്‌സഭയിലെത്തി രാഹുൽ മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്ക് ഉറപ്പിക്കാൻ നടത്തിയ നീക്കത്തിന്റെ ഭാഗമെന്ന് ഒരു വിഭാഗം; സ്വയം കുഴിതോണ്ടി ചെന്നിത്തല

മാണിയേയും കോണിയേയും ചാരി കുര്യനെ വെട്ടിയ ഉമ്മൻ ചാണ്ടിയുടെ നീക്കം ഇത് വരെ പുറത്തെടുത്ത ഏറ്റവും വലിയ ചാണക്യ തന്ത്രമെന്ന് സൂചന; ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയച്ചത് അടുത്ത തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ചപ്പോൾ; ഉമ്മൻ ചാണ്ടി ലോക്‌സഭയിലെത്തി രാഹുൽ മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്ക് ഉറപ്പിക്കാൻ നടത്തിയ നീക്കത്തിന്റെ ഭാഗമെന്ന് ഒരു വിഭാഗം; സ്വയം കുഴിതോണ്ടി ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കണ്ടതിലും കേട്ടതിലുമൊക്കെ വലിയ കളിയാണ് കെഎം മാണിക്ക് രാജ്യ സഭ സീറ്റ് നൽകികൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കളിച്ചിരിക്കുന്നത്. ദീർഘ വീക്ഷണത്തോടെയുള്ള രാഷ്ട്രീയ കുശാഗ്ര ബുദ്ധിയിൽ തന്നോട് മല്ലിട്ട് നിൽക്കാൻ തൽക്കാലം കോൺഗ്രസിൽ ആണായി പിറന്ന ഒരാളും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉമ്മൻ ചാണ്ടി. ഒറ്റ നോട്ടത്തിൽ മുന്നണിയെ ശക്തിപ്പെടുത്താനെന്നും മാണിയെ സന്തോഷിപ്പിച്ച് തിരിച്ച് കൊണ്ട് വരാനും ഒക്കെയാണ് ശ്രമിച്ചതെന്ന് തോന്നുമെങ്കിലും അതല്ല വസ്തുത എന്നാണ് ആരോപണം ഉയരുന്നത്. തന്റെ രാഷ്ട്രീയ ഭാവി കൂടി മുന്നിൽകണ്ടാണ് ഉമ്മൻ ചാണ്ടി കരുക്കൾ നീക്കുന്നത്. കേരളത്തിലെ നിലവിലെ അവസ്ഥ ഒട്ടും ആശാ വഹമല്ലെന്ന് മനസ്സിലാക്കിയാണ് ഉമ്മൻ ചാണ്ടി കളം നിറയുന്നത്.

രാജ്യസഭാ സീറ്റ് ഒഴിവ് വന്നപ്പോൾ അത് പിജെ കുര്യന് നൽകാതെ നേരിട്ട് ഉമ്മൻ ചാണ്ടി ഏറ്റെടുത്താൽ അത് യുവാക്കളുടെ പിന്തുണയില്ലാതാക്കും എന്ന് മനസ്സിലാക്കിയാണ് ആ സീറ്റ് മുന്നണിയിലേക്ക് തിരിച്ച് വന്ന മാണിക്ക് നൽകിയത്. ഇതിലൂടെ ഉമ്മൻ ചാണ്ടിക്ക് ഉണ്ടായ ഗുണം രണ്ടാണ്. തന്റെ ആജന്മ ശത്രുവായ പിജെ കുര്യനെ പെട്ടിയും കിടക്കയുമുൾപ്പടെ എടുത്ത് ഡൽഹിയിൽ നിന്നും മാറ്റാനും അതോടൊപ്പം തന്നെ സിറ്റിങ് സീറ്റായ കോട്ടയം ലോക്‌സഭ മണ്ഡലം കോൺഗ്രസിന് തിരിച്ച് നൽകാൻ മാണി വിഭാഗത്തിന് എതിർപ്പില്ലാത്ത സാഹചര്യവുമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. അടുത്ത തവണ കോട്ടയത്ത് പരാജയം മണത്ത ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകിയതിലൂടെ പാർലമെന്ററി ജീവിതെ നീട്ടിക്കിട്ടയതിൽ മാണി വിഭാഗവും ഹാപ്പി.

കോട്ടയം പാർലമെന്റ് സീറ്റ് ഒഴിവ് വരുന്നതോടെ ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റി ചവിട്ടിയ ഉമ്മൻ ചാണ്ടിക്ക് ഈസി വാക്കോവറായി ജയിക്കാൻ പോന്ന മണ്ഡലവുമായി. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം കൂടി നിലവിൽ വരുന്നതോടെ 2019ൽ ഒരു അട്ടിമറി ജയത്തിലൂടെ അധികാരത്തിലെത്താൻ യുപിഎക്ക് വിദൂരസാധ്യതകളും നിലവിലുണ്ട്. കർണ്ണാടകയിൽ പരീക്ഷിച്ച് വിജയിച്ച വിട്ട്‌വീഴ്ച മോഡൽ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ സാധ്യത ശക്തവുമാണ്. അങ്ങനെ സംഭവിച്ചാൽ കോട്ടയത്ത് നിന്ന് വിജയിച്ചെത്തുന്ന ഉമ്മൻ ചാണ്ടിക്ക് രാഹുൽ ഗാന്ധി ക്യാബിനറ്റ് പദവി നൽകും എന്നതിൽ തർക്കവുമില്ല.

കേരളത്തിലെ സ്ഥിതിയാണ് ഉമ്മൻ ചാണ്ടിയെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഉമ്മൻ ചാണ്ടിക്ക് ഇത്തരം ഒരു പദ്ധതിയുണ്ടെന്ന് മറു വിഭാഗം ഇതിനോടകം തന്നെ ആരോപിച്ചിട്ടുമുണ്ട്. കേരളത്തിൽ ഇടത് പക്ഷം ദിനപ്രതി ശക്തരാവുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഭരണ തുടർച്ചപോലും തള്ളിക്കളയാൻ കഴിയില്ലെന്ന് ഉമ്മൻ ചാണ്ടിക്ക് തന്നെ വ്യക്തമായി അറിയാം. ചെങ്ങന്നൂരിൽ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടും വൻ തോൽവി ഏറ്റ് വാങ്ങിയതും ഉമ്മൻ ചാണ്ടിയെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

കേരളത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വിവാദപരമായ തീരുമാനങ്ങൾ ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന കണക്കിന് എത്തിയിട്ടും പ്രതിപക്ഷത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മട്ടന്നൂരിലെ ശുഹൈബ് വധക്കേസിൽ ഉണ്ടായ പ്രതിഷേധങ്ങൾ മാത്രമാണ് പ്രതിപക്ഷമെന്ന നിലയിൽ സർക്കാരിനെ വെല്ലുവിളിക്കാൻ ചെന്നിത്തലയുടെ നേതൃത്വത്തിൽ കഴിഞ്ഞത്. ഇത്രയും സാഹചര്യം നിലവിലുള്ളത് എൽഡിഎഫിന് വലിയ ശക്തിയാണ് നൽകുന്നത്. അവസരം നോക്കിയിരിക്കുന്ന ബിജെപിക്കും കോൺഗ്രസിന്റെ വീഴ്ച ഗുണമാകുമെന്ന് നേതാക്കൾ തന്നെ പരസ്യമായി പറയുന്ന അവസ്ഥയുണ്ട്.

ഇപ്പോൽ കൂട്ടായി എടുത്ത തീരുമാനം എന്ന് പറയുന്നുണ്ടെങ്കിലും ഈ സംഭവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് നഷ്ടക്കച്ചവടമായി മാറിയിരിക്കുന്നത്. ഇനി അടുത്ത തവണ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചേക്കില്ല. അംഗബലം നോക്കുമ്പോൾ മാണിയും ലീഗം ഒരുമിച്ച് നിന്നാൽ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ലീഗിന് നൽകേണ്ടി വരും. സംസ്ഥാനത്ത് ശക്തമായ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും തങ്ങളുടെ കോട്ടയിൽ വിള്ളൽ വരാതെ കാക്കാൻ ലീഗ് മാണി വിഭാഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഇനി കേരളത്തിൽ അധികാരത്തിലെത്തിയാൽ പോലും കേന്ദ്രത്തിൽ നിന്നുമെത്തുന്ന ഉമ്മൻ ചാണ്ടിക്കായിരിക്കും മുഖ്യമന്ത്രി പദത്തിലേക്ക് കൂടുതൽ സാധ്യത. ലീഗുമായി രമേശ് ചെന്നിത്തലയെക്കാൾ കൂടുതൽ അടുപ്പവും തന്നോടാണ് എന്നതും ഉമ്മൻ ചാണ്ടിക്ക് ഗുണകരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP