Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ട ഗോൾ നേടി വീണ്ടും ഛേത്രി മാജിക്; ഇന്റർകോണ്ടിനന്റൽ കപ്പ് കിരീടം ഇന്ത്യക്ക്; കെനിയയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്; ഗോൾ വേട്ടയിൽ ഛേത്രി സാക്ഷാൽ മെസിക്കൊപ്പം; യൂറോപ്പ്യൻ ആരാധകർക്ക് സമാനമായി പാട്ട് പാടി വിജയമാഘോഷിച്ച് കാണികൾ

ഇരട്ട ഗോൾ നേടി വീണ്ടും ഛേത്രി മാജിക്; ഇന്റർകോണ്ടിനന്റൽ കപ്പ് കിരീടം ഇന്ത്യക്ക്; കെനിയയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്; ഗോൾ വേട്ടയിൽ ഛേത്രി സാക്ഷാൽ മെസിക്കൊപ്പം; യൂറോപ്പ്യൻ ആരാധകർക്ക് സമാനമായി പാട്ട് പാടി വിജയമാഘോഷിച്ച് കാണികൾ

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്‌ബോൾ കിരീടം ഇന്ത്യക്ക്.ഫൈനലിൽ ആതിഥേയരായ ഇന്ത്യ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിലെ രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.നായകൻ സുനിൽ ഛേത്രിയുടെ ഇരട്ടഗോൾ മികവിലാണ് ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ മുന്നിൽ എത്തിയത്.ആദ്യ പകുതിയുടെ എട്ടാ മിനിറ്റിലും ഇരുപത്തി ഒൻപതാം മിനിറ്റിലുമാണ് ഇന്ത്യൻ നായകൻ കെനിയൻ വല കുലുക്കിയത്. ഇന്നത്തെ ഇരട്ട ഗോളോടെ രാജ്യത്തിനായി നിലവിൽ കളിക്കുന്ന അന്താരാഷ്ട്ര താരങ്ങളിൽ മെസിക്കൊപ്പം രണ്ടാം സ്ഥാനതെത്താനും ഇന്ത്യൻ നായകന് കഴിഞ്ഞു. 102ാം മത്സരം കളിക്കുന്ന ഛേത്രി 64 ഗോളുകളാണ് ഇത് വരെ ഇന്ത്യക്ക് വേണ്ടി നേടിയിട്ടുള്ളത്. 124 മത്സരങ്ങളിൽ നിന്നാണ് മെസി അത്രയും ഗോളുകൾ നേടിയിട്ടുള്ളത്. 81 ഗോളുകൾ നേടിയ പോർച്ചുഗീസ് നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

മുംബൈ ഫുട്‌ബോൾ അരീനയിൽ നടന്ന ഫൈനലിൽ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. കെനിയൻ പ്രതിരോധത്തെ നായകൻ ഛേത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ നിരന്തരം അക്രിക്കുമ്പോൾ മറുവശത്ത് ഇന്ത്യൻ ഗോൾനുഖത്ത് കാര്യമായ അപകടം വിതയ്ക്കാൻ കെനിയൻ മുന്നേറ്റത്തിന് കഴിയുന്നില്ല. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അന്ന് ഇന്ത്യ കെനിയയെ തകർത്തത്. ലീഗ് മത്സരങ്ങളിൽ ഇന്ത്യ ന്യൂസിലാൻഡിനോട് 2-1ന് പരാജയപ്പെട്ടിരുന്നു. ചൈനീസ് തായ്‌പേയ് ടീമിനെ ഛേത്രിയുടെ ഹാട്രിക് മികവിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ടൂർണമെന്റിൽ ഇത് വരെ ഒരു ഹാട്രിക് ഉൾപ്പടെ ഏഴ് ഗോളുകളാണ് ഇന്ത്യൻ നായകൻ നേടയിട്ടുള്ളത്. മുംബൈയിലെ നിറഞ്ഞ ഗാലറിക്ക് മുന്നിൽ ഇന്ത്യ ചാമ്പ്യന്മാരായത്. പട്ടു പാടിയും താളം വെച്ചും ആരാധകർ വിജയം ആഘോഷിച്ചു.

മുംബൈയിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ ഒരാഴ്ച മുൻപ് തന്നെ വിറ്റ് പോയിരുന്നു. ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കുന്നതിലെ വിഷമം നായകൻ തന്നെ തുറന്ന് പറയുകയും സ്റ്റേഡിയത്തിലേക്ക് വരാൻ അപേക്ഷിക്കുകയും ചെയ്തതോടെ കഥ തന്നെ മാറുകയായിരുന്നു. സച്ചിനും കോലിയും അഭിഷേക് ബച്ചനും നോരത്തെ ഛേത്രിയുടെ അഭ്യർത്ഥനയ്ക്ക് പിന്തുണയുമായിരുന്നു. കാണികളുടെ ആവേശം ടീം അക്ഷരാർഥത്തിൽ ഏറ്റെടുക്കുന്ന കാഴ്ചയാണ് കെനിയക്ക് എതിരെ ലീഗ് മത്സരത്തിന് ശേഷം കണ്ടത്. ഇന്ത്യൻ ഫുട്‌ബോളിന് ഇത് വസന്ത കാലം തന്നെയാണ്. ഈ കിരീട വിജയം അടുത്ത വർഷം നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യക്ക് വലിയ ആവേശം പകരും എന്ന് ഉറപ്പാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP