Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫെയ്‌സ് ബുക്കിലൂടെ കുഞ്ചാക്കോ ബോബൻ പൊട്ടിക്കുന്ന ബോംബ് എന്തെന്നറിയാൻ കാത്തിരുന്ന ആരാധകർക്ക് മുമ്പിലെത്തിയത് ഒരു പഴയ ബോംബ് കഥ; ബിബിൻ ജോർജ് നായകനാകുന്ന ഷാഫി ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ കാണാം

ഫെയ്‌സ് ബുക്കിലൂടെ കുഞ്ചാക്കോ ബോബൻ പൊട്ടിക്കുന്ന ബോംബ് എന്തെന്നറിയാൻ കാത്തിരുന്ന ആരാധകർക്ക് മുമ്പിലെത്തിയത് ഒരു പഴയ ബോംബ് കഥ; ബിബിൻ ജോർജ് നായകനാകുന്ന ഷാഫി ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ കാണാം

ഇന്നലെയാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ബോംബ് വാർത്തയുമായി കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തു മണിക്ക് ഒരു ബോംബ് പൊട്ടിക്കുമെന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് മുന്നിൽ കൃത്യസമയത്തു തന്നെ ചാക്കോച്ചൻ ബോംബ് പൊട്ടിച്ചുസംഗതി ഒരു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണ്.

ഹിറ്റ് മേക്കർ ഷാഫി ഒരുക്കുന്ന 'ഒരു പഴയ ബോംബ് കഥ' എന്ന പുതുചിത്രത്തിന്റെ ട്രെയിലുമായിട്ടാണ് ചാക്കോച്ചൻ എത്തിയത്. അമർ അക്‌ബർ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജാണ് ചിത്രത്തിൽ നായകനാകുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായികയായി എത്തുന്നത്.

കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ബിജുകുട്ടൻ, ഹരീഷ് കണാരൻ, വിജയരാഘവൻ എന്നിവരാണ് മറ്റുതാരങ്ങൾ. വിഷ്ണു ഉണ്ണിക്കൃഷ്ണൻ അതിഥി താരമായി പ്രത്യക്ഷപ്പടുന്നു. യുജിഎം എന്റർടൈയ്ന്മെന്റിന്റ ബാനറിർ ഡോക്ടർ സക്കറിയ തോമസ്സ്, ആൽവിൻ ആന്റണി, ജിജോ കാവനാൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ,തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനിൽ കർമ്മ എന്നിവരുടേതാണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP