Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നസ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടെ; അഞ്ജലി മേനോൻ ചിത്രത്തിന്റെ ഫസറ്റ് ലുക്ക് പോസ്റ്റർ പുറത്ത്; പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് നസ്രിയ മടങ്ങിവരുന്ന സന്തോഷം പങ്ക് വച്ച് ഫഹദും

നസ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടെ; അഞ്ജലി മേനോൻ ചിത്രത്തിന്റെ ഫസറ്റ് ലുക്ക് പോസ്റ്റർ പുറത്ത്; പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് നസ്രിയ മടങ്ങിവരുന്ന സന്തോഷം പങ്ക് വച്ച് ഫഹദും

വിവാഹ ശേഷം നസ്രിയ  അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് പേരിട്ടു. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് - 'കൂടെ'. ചിത്രത്തിന്റെ പേരു വെളിപ്പെടുത്തിയുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥ്വിരാജും സംവിധായിക അഞ്ജലി മേനോനും ഫേസ്‌ബുക്കിലൂടെയാണ് പുറത്ത് വിട്ടത്.

പൃഥ്വിരാജ്, നസ്രിയ, പാർവ്വതി എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അഞ്ജലി പറയുന്നു. ചിത്രത്തിൽ അതുൽ കുൽക്കർണിയും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ രഞ്ജിത്ത് പൃഥ്വിരാജിന്റെ പിതാവായി അഭിനയിക്കുന്നുണ്ട്.പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.

അത്യധികം സന്തോഷത്തോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഷെയർ ചെയ്യുന്നതെന്നാണ് പൃഥ്വിരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്. ചിത്രം തങ്ങൾ എത്ര സന്തോഷത്തോടെ ഒരുക്കിയോ അത്ര സന്തോഷത്തോടെ പ്രേക്ഷകർ ഇത് ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നസ്രിയയുടെ ഭർത്താവും നടനുമായ ഫഹദ് ഫാസിലും പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. 'എനിക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെയ്ക്കുമ്പോൾ ഇതിനു മുമ്പ് തോന്നിയിട്ടില്ലാത്ത സന്തോഷമുണ്ട്. നാല് വർഷത്തിനു ശേഷം നസ്രിയ സ്‌ക്രീനിലേക്ക് മടങ്ങി വരുന്നു എന്നതാണ് എന്നെ സന്തോഷത്തിന് കാരണം. കാരണം ആ നാല് വർഷം അവൾ സിനിമയിൽ നിന്ന് വിട്ടുനിന്നത് ഞങ്ങളുടെ നല്ല കുടുംബ ജീവിത്തിന് വേണ്ടിയായിരുന്നു' ഫഹദ് ഫേസ്‌ബുക്കിൽ കുറിച്ചു.

പാർവതിയാണ് ചിത്രത്തിലെ നായിക. അതേസമയം രണ്ട് വ്യത്യസ്ത ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുക എന്നും റിപ്പോർട്ടുണ്ട്.എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ജൂലൈ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തുക. മഞ്ചാടിക്കുരുവാണ് അഞ്ജലി മേനോനും പൃഥ്വിരാജും നേരത്തെ ഒന്നിച്ച സിനിമ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP