Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതത്തിലെ നാല് സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം തരാൻ വേണ്ടിയാണ്; ഞാനും എനിക്കുള്ളതും നിന്റേത്: ഐ ലൗവ് യു നസ്രിയ

ജീവിതത്തിലെ നാല് സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം തരാൻ വേണ്ടിയാണ്; ഞാനും എനിക്കുള്ളതും നിന്റേത്: ഐ ലൗവ് യു നസ്രിയ

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും അവധി എടുത്തിരിക്കുകയായിരുന്നു നടി നസ്രിയ. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോൻ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ട് നസ്രിയയെ അഭിനന്ദിച്ചിരിക്കുകയാണ് ഭർത്താവും നടനുമായ ഫഹദ് ഫാസിൽ.

നാല് സുവർണ വർഷങ്ങളാണ് അവൾ എനിക്ക് വേണ്ടി ത്യജിച്ചത്. മലയാളത്തിന്റെ ഫഹദ് ഫാസിൽ തന്റെ ഭാര്യ നസ്രിയയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. വിവാഹത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന കൂടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഷെയർ ചെയ്തു കൊണ്ടായിരുന്നു തന്റെ മനസിലെ വരികൾ ഫഹദ് കുറിച്ചത്.

ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിന് മുൻപ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വർഷത്തിനുശേഷം സ്‌ക്രീനിൽ കാണാൻ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്.

ജീവിതത്തിലെ നാല് സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും ഫഹദ് ഫേസ്‌ബുക്കിൽ കുറിച്ചു. പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ. നസ്രിയക്കൊപ്പം പാർവതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP