Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡബ്‌സ്മാഷിനും ഗിത്താർ വായനയ്ക്കും പിന്നാലെ ഡാൻസിലും ചുവടുവച്ച് ദിലീപിന്റെ മകൾ; ക്വീൻ നായിക സാനിയ അയ്യപ്പനും നാദിർഷായുടെ മകൾക്കുമൊപ്പം തകർപ്പൻ ഡാൻസുമായി മീനാക്ഷി; വൈറാലാകുന്ന വീഡിയോ കാണാം

ഡബ്‌സ്മാഷിനും ഗിത്താർ വായനയ്ക്കും പിന്നാലെ ഡാൻസിലും ചുവടുവച്ച് ദിലീപിന്റെ മകൾ; ക്വീൻ നായിക സാനിയ അയ്യപ്പനും നാദിർഷായുടെ മകൾക്കുമൊപ്പം തകർപ്പൻ ഡാൻസുമായി മീനാക്ഷി; വൈറാലാകുന്ന വീഡിയോ കാണാം

ഞ്ജുവിനെയും ദിലീപിനെയും പോലെ തന്നെ മകൾ മീനാക്ഷി സോഷ്യൽമീഡയിയിൽ ഒന്നും സജീവമല്ലെങ്കിലും എന്നും താരമാണ്.മീനാക്ഷിയുടെ ഡബ്സ്മാഷിന്റേയും ഗിറ്റാർ വായനയുടെമൊക്കെ വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒരു തകർപ്പൻ ഡാൻസുമായി എത്തിയിരിക്കുകയാണ് മീനാക്ഷിയും കൂട്ടുകാരും.

മീനാക്ഷി മാത്രമല്ല ഡാൻസിനു കൂട്ടായി മലയാളത്തിലെ ക്വീൻ നായിക സാനിയ അയ്യപ്പനും നാദിർഷായുടെ മകളും ഉണ്ട്. സാനിയയുടെ ചുവടുകൾക്കൊപ്പം മീനാക്ഷിയും ഒരു പരീക്ഷണത്തിനു മുതിരുകയായിരുന്നു.രംഗീലയിലെ യായ് രെ എന്ന ഗാനത്തിനാണ് കുട്ടിതാരങ്ങൾ ചുവടുവെക്കാനായി ഒരുമിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ചിന്നുവിന്റെ ഡാൻസ് കളക്ഷൻ വീഡിയോയിലാണ് മീനാക്ഷിയുടെ ഗസ്റ്റ് അപ്പിയറൻസ്.

നേരത്തെ ദിലീപിന്റെ സിനിമയിലെ ചില രംഗങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ വൈറലായിരുന്നു. കിങ് ലയർ, കല്യാണരാമൻ, മൈ ബോസ് എന്നീ ചിത്രങ്ങളിലെ കോമഡി രംഗങ്ങളാണ് മീനാക്ഷി ഡബ്സ്മാഷ് ചെയ്തത്. കൂടാതെ ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലെ ദുൽഖറിന്റെ ഡയലോഗും അനുകരിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP