Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചങ്ങലക്കിട്ട സിംഹത്തിനൊപ്പം അഫ്രീദിയുടെയും മകളുടെയും ഫോട്ടോ; ട്വീറ്ററിൽ പങ്കുവച്ച ഫോട്ടോക്കെതിരെ രൂക്ഷ വിമർശനം; ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം പുറത്ത് വിടാതെ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ

ചങ്ങലക്കിട്ട സിംഹത്തിനൊപ്പം അഫ്രീദിയുടെയും മകളുടെയും ഫോട്ടോ; ട്വീറ്ററിൽ പങ്കുവച്ച ഫോട്ടോക്കെതിരെ രൂക്ഷ വിമർശനം; ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം പുറത്ത് വിടാതെ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ

ഇസ്‌ലാമാബാദ്; വിരമിക്കൽ ഹോബിയാക്കിയ അഫ്രീദിക്ക് ക്രിക്കറ്റിലെ കൂറ്റനടികളും ഹരമായിരുന്നു. അത്തരത്തിൽ കളത്തിൽ സിംഹമായി വിഹരിച്ചിരുന്നു അഫ്രീദി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ട്വീറ്ററിൽ.

പാക്കിസ്ഥാൻ ക്രിക്കറ്റ് മുൻക്യാപ്റ്റൻ ഷാഹിദ് അഫ്രീദി വീട്ടിൽ സിംഹത്തെ വളർത്തുന്നുണ്ടോ? എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ കാട്ടുതീ പോലെ പടരുന്നത്. അഫ്രീദി ട്വിറ്ററിൽ പോസ്റ്റു ചെയ്ത മകളുടെ ചിത്രത്തിലാണ് ചങ്ങലയിട്ട ഒരു വയസ്സൻ സിംഹത്തെ കാണുന്നത്. 'നമ്മൾ സ്‌നേഹിക്കുന്നവരോടൊത്തു സമയം ചെലവഴിക്കുന്നതു വലിയ കാര്യമാണ്. പക്ഷേ, മൃഗങ്ങളെയും ശ്രദ്ധിക്കാൻ മറക്കരുത്. നമ്മുടെ സ്‌നേഹവും പരിലാളനയും അവയും ആഗ്രഹിക്കുന്നു' എന്നായിരുന്നു ട്വീറ്റ്.

മൃഗങ്ങളെ അവയുടെ സ്വാഭാവികമായ പരിസ്ഥിതിയിലാണ് പാർപ്പിക്കേണ്ടതെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ കമന്റുകൾ വന്നതോടെ സംഗതി വിവാദമായി. ട്വീറ്ററിൽ രണ്ടു ചിത്രങ്ങളാണ് അഫ്രീദി നൽകിയിട്ടുള്ളത്. അദ്ദേഹം ഒരു മാൻകുട്ടിക്ക് കുപ്പിയിൽ വെള്ളമോ പാലോ നൽകുന്നതാണ് ആദ്യചിത്രം.

ആഫ്രീദിയുടെ മകൾ, അദ്ദേഹം വിക്കറ്റെടുക്കുമ്പോഴുള്ള ആഹ്‌ളാദം അനുകരിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. ഇതിലാണ് സിംഹമുള്ളത്. ഈ സിംഹവും അഫ്രീദിയുമൊത്തുള്ള മറ്റൊരു ചിത്രം പാക്കിസ്ഥാനിലെ മറ്റൊരു പത്രപ്രവർത്തകനും പോസ്റ്റ് ചെയ്തിട്ടുണ്ട്. കമന്റുകൾ കൂടുതലും അഫ്രീദിക്കെതിരെയാണെങ്കിലും സിംഹം അപകടകാരിയാണെന്ന സൗഹാർദപരമായ മുന്നറിയിപ്പുകളും കൂട്ടത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP