Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിപ്റ്റോ കറൻസി വിപ്ലവത്തിന് അന്ത്യമായെന്ന് സ്ഥിരീകരണം; ക്രിപ്റ്റോ മോഷണവും നിയന്ത്രണങ്ങളും ശക്തമായതോടെ അനുദിനം വിലയിടിഞ്ഞ് ഡിജിറ്റൽ നാണയങ്ങൾ; ആറുമാസം മുമ്പത്തേക്കാൾ 65 ശതമാനം വിലയിടിഞ്ഞ് ബിറ്റ്കോയിൻ; മോഹവില തേടി നിക്ഷേപിക്കാൻ പോയ മലയാളികൾ അടക്കം അനേകം പേർക്ക് തിരിച്ചടി

ക്രിപ്റ്റോ കറൻസി വിപ്ലവത്തിന് അന്ത്യമായെന്ന് സ്ഥിരീകരണം; ക്രിപ്റ്റോ മോഷണവും നിയന്ത്രണങ്ങളും ശക്തമായതോടെ അനുദിനം വിലയിടിഞ്ഞ് ഡിജിറ്റൽ നാണയങ്ങൾ; ആറുമാസം മുമ്പത്തേക്കാൾ 65 ശതമാനം വിലയിടിഞ്ഞ് ബിറ്റ്കോയിൻ; മോഹവില തേടി നിക്ഷേപിക്കാൻ പോയ മലയാളികൾ അടക്കം അനേകം പേർക്ക് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ളുപ്പം പണമുണ്ടാക്കാനും ലാഭം വർധിപ്പിക്കാനും ആഗ്രഹിച്ച നിരവധി പേരെ ക്രിപ്റ്റോ കറൻസി ഈ അടുത്ത കാലത്ത് വല്ലാതെ ആകർഷിച്ചിരുന്നു. ഇതിന്റെ വില അനുദിനമെന്നോണം കുതിച്ച് കയറിയ സാഹചര്യത്തിൽ ലോകമാകമാനമുള്ള നിരവധി പേരായിരുന്നു ഇതിൽ വൻ തുകകൾ നിക്ഷേപിച്ചിരുന്നത്. എന്നാൽ നിലവിൽ ക്രിപ്റ്റോ കറൻസിയുടെ വില കുത്തനെ ഇടിഞ്ഞ് കൊണ്ടിരിക്കുന്നതിനാൽ ഇതിനോട് മിക്കവരും കൂട്ടത്തോടെ മുഖം തിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ കഴഞ്ഞ കുറച്ച് കാലത്തിനിടെ പൊട്ടിപ്പുറപ്പെട്ടിരുന്ന ക്രൈപ്റ്റോ കറൻസി വിപ്ലവത്തിന് അന്ത്യമായെന്ന സ്ഥിരീകരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

ക്രിപ്റ്റോ മോഷണവും നിയന്ത്രണങ്ങളും ശക്തമായതോടെയാണ് ഡിജിറ്റൽ നാണയങ്ങളുടെ വില അനുദിനം ഇടിയാൻ കാരണമായിത്തീർന്നത്. തൽഫലമായി ബിറ്റ്കോയിന്റെ വില ആറുമാസം മുമ്പത്തേക്കാൾ 65 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. തൽഫലമായി മോഹവില തേടി നിക്ഷേപിക്കാൻ പോയ മലയാളികൾ അടക്കം അനേകം പേർക്ക് തിരിച്ചടിയായിട്ടുമുണ്ട്. ബിറ്റ്കോയിൻ വിലയിൽ ഫെബ്രുവരിക്ക് ശേഷം 12 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. 2017 ഡിസംബറിൽ ബിറ്റ്കോയിന്റെ വില റെക്കോർഡ് ഉയരത്തിലെത്തിയതിന് ശേഷം നാളിതുവരെ ഇതിന്റെ വിലയിൽ 65 ശതമാനം ഇടിവാണനുഭവപ്പെട്ടിരിക്കുന്നത്.

ഹാക്കർമാർ സൗത്തുകൊറിയൻ എക്സേഞ്ചായ കോയിൻ റെയിൽ ഹാക്ക് ചെയ്തതിനെ തുടർന്ന്  ക്രിപ്റ്റോകറൻസി മേഖലയിൽ നിന്നും 42 ബില്യൺ ഡോളറാണ് കൊള്ളടിക്കപ്പെട്ടിരിക്കുന്നത്. ഇതും ഈ മേഖലയ്ക്ക് കടുത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. പ്രശസ്ത  ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ കോയിൻ റെയിലിലാണ് ട്രേഡ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മേൽപ്പറഞ്ഞ ഹാക്കിംഗിനെ തുടർന്ന് ബിറ്റ്കോയിന്റെ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കോയിൻ റെയിലിനെ പോലുള്ള വെർച്വൽ കറൻസി എക്സേഞ്ചുകളുടെ സുരക്ഷിതത്വത്തെ പറ്റി കടുത്ത ആശങ്കകളാണ് പ്രസ്തുത ഹാക്കിംഗിന് ശേഷം വർധിച്ചിരിക്കുന്നത്.

സൈബർ നുഴഞ്ഞ് കയറ്റം മൂലം തങ്ങളുടെ സിസ്റ്റം താറുമാറായെന്നും വൻ നഷ്ടമുണ്ടായെന്നും കോയിൻ റെയിൽ ഞായറാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസ്തുത ഹാക്കിംഗിൽ 27.79 മില്യൺ പൗണ്ടിന്റെ മൂല്യമുള്ള നാണയങ്ങൾ മോഷണതത്തിന് വിധേയമായെന്നും സൂചനയുണ്ട്. എന്നാൽ എത്ര തുകയാണ് ഇതിലൂടെ നഷ്ടപ്പെട്ടതെന്ന് കൃത്യമായി വെളിപ്പെടുത്താൻ കോയിൻ റെയിൽ തയ്യാറായിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രൈപ്റ്റോ കറൻസി ട്രേഡിങ് സെന്ററുകളിലൊന്നാണ് സൗത്തുകൊറിയ. ഏററവും കൂടുതൽ തിരക്കുള്ള വെർച്വൽ കോയിൻ എക്സേഞ്ചുകളിലൊന്നായ ബിറ്റ്ഹംബ് ഇവിടെയാണ് പ്രവർത്തിക്കുന്നത്.

ഡിജിറ്റൽ അസറ്റുകളുടെ മാർക്കറ്റ് വാല്യൂ നിലവിൽ 298 ബില്യൺ ഡോളറായി ഇടിഞ്ഞ് താണിരിക്കുന്നുവെന്നാണ് കോയിന്മാർക്കറ്റ്ക്യാപ്.കോം വെളിപ്പെടുത്തുന്നത്. ഈ വർഷം ജനുവരി ആദ്യം ഇത് 830 ബില്യൺ ഡോളറായിരുന്നുവെന്നറിയുമ്പോഴാണ് ഇടിവിന്റെ ആഘാതം ബോധ്യമാകുന്നത്.

ആർക്കും തൊട്ട് നോക്കാൻ പറ്റാത്ത കറൻസിയായാണ് ഡിജിറ്റൽ കറൻസികളായ  ക്രിപ്‌റ്റോ കറൻസി ജനിച്ചത്. ബിറ്റ് കോയിൻ വൻ വിജയമായി മാറിയതോടെ അനേകം  ക്രിപ്‌റ്റോ കറൻസികളുണ്ടായിട്ടുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഉണ്ടായ കുതിച്ച് കയറ്റം അനേകരെയാണ് ഇതിലേക്ക് ആകർഷിച്ചത്. അവരം മുതലെടുത്ത് ചില തട്ടിപ്പുകാരും രംഗത്തിറങ്ങി. അവർ സ്വന്തമായി  ക്രിപ്‌റ്റോ കറൻസി ഉണ്ടാക്കി സ്വയം വിൽപന കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വൻ തോതിലാണ് കച്ചവടം നടത്തിയത്. ഇതോടെ ക്രൈപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്ക് വൻ തുകകൾ നഷ്ടപ്പെടാനും തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP