Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തിൽ നിന്ന ഞാൻ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്നു മോഹിച്ചാൽ അത് മഹാപാപമാണോ? രാജ്യസഭാ സീറ്റിൽ തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന്റെ സങ്കടം തീരാതെ ചെറിയാൻ ഫിലിപ്പ്

അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തിൽ നിന്ന ഞാൻ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്നു മോഹിച്ചാൽ അത് മഹാപാപമാണോ? രാജ്യസഭാ സീറ്റിൽ തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന്റെ സങ്കടം തീരാതെ ചെറിയാൻ ഫിലിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജനപ്രതിനിധിയാകണമെന്ന് മോഹിക്കുന്നത് പാപമാണോ എന്ന ചോദ്യവമായി ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. അരനൂറ്റാണ്ടിലേറെ ജനമധ്യത്തിൽ നിന്ന ഞാൻ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്ന് മോഹിച്ചാൽ അത് മഹാപാപമാണോ എന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചെറിയാൻ ചോദിക്കുന്നു.

രാജ്യസഭാ സീറ്റ് നിർണയവേളയിൽ എൽഡിഎഫിന് ലഭിച്ച രണ്ട് സീറ്റുകളിൽ സിപിഎമ്മിന്റെ നോമിനിയായി ചെറിയാൻ ഫിലിപ്പിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ പ്രതീക്ഷ തെറ്റിച്ച് സിപിഎം സ്ഥാനാർത്ഥിയാക്കിയത് എളമരം കരീമിനെയായിരുന്നു. ഇതോടെ ചെറിയാന്റെ മോഹവും പൊലിഞ്ഞു. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇപ്പോൾ ഫേസ്‌ബുക്കൽ പോസ്റ്റിട്ടത്. സ്ഥാനാർത്ഥി തീരുമാനം വന്നതിന് പിന്നാലെ കോൺഗ്രസിലെ പ്രശ്നങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ എല്ലാ രാഷ് ട്രീയപാർട്ടിയിലും മുഖ്യപ്രശ്നം അധികാരകുത്തകയായണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചിരുന്നു.

അധികാര കുത്തകക്കെതിരെ 1987-ൽ കോൺഗ്രസിൽ താൻ ഉയർത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നതെന്ന് പറഞ്ഞു കൊണ്ടായിരുന്നു അന്ന് ചെറിയാൻ പോസ്റ്റിട്ടത്. സിപിഎമ്മിനെ പോലെ രണ്ടു തവണ പൂർത്തിയാക്കിയ എംഎ‍ൽഎ മാർക്കും എംപി മാർക്കും വീണ്ടും സീറ്റ് നൽകരുതെന്ന തന്റെ ആവശ്യം കെപിസിസി തള്ളിയതിനെ തുടർന്നാണ് 2001ൽ ഏറ്റവുമധികം കാലം എംഎ‍ൽഎ സ്ഥാനത്തിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചു വീരമൃത്യു വരിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യ പ്രശ്‌നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവർക്കു തന്നെയാണ് തുടർച്ചയായി സ്ഥാനങ്ങൾ. ഒരേ ആളുകൾ തന്നെ സംഘടനാ സ്ഥാനവും പാർലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

ഒരേ ആളുകൾ തന്നെ സംഘടനാസ്ഥാനവും പാർലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്ന വാക്കുകൾ സിപിഎം രാജ്യസഭാ സ്ഥാനാർത്ഥി എളമരം കരീമിനെതിരെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എളമരം കരീം നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നുണ്ട്. അതിന് പുറമേയാണ് അദ്ദേഹത്തിന് രാജ്യസഭ സീറ്റ് കൂടി നൽകുകയും ചെയ്തത്. ചെറിയാൻ ഫിലിപ്പും രാജ്യസഭ സീറ്റ് ആഗ്രഹിച്ചിരുന്നു. ഇതാദ്യമായാണ് ഇടതുപക്ഷ പാളയത്തിലെത്തിയ ശേഷം ചെറിയാൻ സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP