Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിസോറാമിലെ ക്രിസ്ത്യൻ സംഘടനകൾക്കൊപ്പം പൊതുജനമില്ല! കുമ്മനത്തെ ഗവർണർ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ഒപ്പു ശേഖരണത്തിൽ പങ്കെടുത്തത് വളരെ കുറച്ചുപേർ മാത്രം; 80 ശതമാനത്തിലേറെയും ക്രൈസ്തവരെങ്കിലും നീക്കത്തെ പിന്തുണക്കാരെ മഹാഭൂരിപക്ഷം

മിസോറാമിലെ ക്രിസ്ത്യൻ സംഘടനകൾക്കൊപ്പം പൊതുജനമില്ല! കുമ്മനത്തെ ഗവർണർ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ഒപ്പു ശേഖരണത്തിൽ പങ്കെടുത്തത് വളരെ കുറച്ചുപേർ മാത്രം; 80 ശതമാനത്തിലേറെയും ക്രൈസ്തവരെങ്കിലും നീക്കത്തെ പിന്തുണക്കാരെ മഹാഭൂരിപക്ഷം

മറുനാടൻ ഡെസ്‌ക്‌

നൈനിറ്റാൾ: കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നൽകിയ അപേക്ഷയിൽ ഒപ്പിട്ടവരുടെ എണ്ണം വളരെക്കുറവാണെന്നും പൊതുജന പിന്തുണ ഇവർക്കില്ലെന്നതിന്റെ തെൽവാണിതെന്നുമാണ് കുമ്മനത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഗവർണർ കുമ്മനം രാജശേഖരനെ മിസോറാമിൽ നിന്നോടിക്കാൻ ക്രിസ്ത്യൻ സംഘടനകൾ നടത്തുന്ന നീക്കങ്ങൾക്ക് പൊതുജനപിന്തുണയുടെ കുറവ് ഇതോടെ ചർച്ചയാകുന്നു. കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഒപ്പുശേഖരണത്തിന് ലഭിച്ച തണുത്ത പ്രതികരണമാണ് കുമ്മനം അനുകൂലികൾ ചർച്ചയാക്കിയിരിക്കുന്നത്.

കുമ്മനത്തിന്റെ സംഘപരിവാർ പശ്ചാത്തലമുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മിസോറാമിലെ പീപ്പിൾസ് റെപ്രസന്റേഷൻ ഫോർ ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഓഫ് മിസോറാം അഥവാ പ്രിസം എന്ന സംഘടന അദ്ദേഹത്തെ നീക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നത്. നിലയ്ക്കലിൽ നടന്ന ഹിന്ദു-ക്രിസ്ത്യൻ കലാപത്തിൽ കുമ്മനം പങ്കാളിയായിരുന്നുവെന്നും 80 ശതമാനത്തിലേറെയും ക്രൈസ്തവരുള്ള മിസോറാമിൽ ഇങ്ങനൊരാൾ ഗവർണരാകരുതെന്നുമായിരുന്നു പ്രിസം ആവശ്യപ്പെട്ടിരുന്നത്.

കുമ്മനം മിസോറാമിലെത്തുന്നതിന് മുമ്പേ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ രാഷ്ട്രപതിക്ക് അപേക്ഷ സമർപ്പിക്കുന്നതിൽ വരെയെത്തി നിൽക്കുന്നു. എന്നാൽ കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നൽകിയ അപേക്ഷയിൽ ഒപ്പിട്ടവരുടെ എണ്ണം വളരെക്കുറവാണെന്നും പൊതുജന പിന്തുണ ഇവർക്കില്ലെന്നതിന്റെ തെൽവാണിതെന്നുമാണ് കുമ്മനത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. 15 ലക്ഷത്തോളം ജനസംഖ്യയുള്ള സംസ്ഥാനത്ത് വെറും 53,167 പേർ മാത്രമാണ് അഞ്ചുദിവസം നീണ്ടുനിന്ന വലിയ ക്യാമ്പയിനിൽ ഒപ്പിട്ടത്.

അതായത് ജനസംഖ്യയുടെ മൂന്നരശതമാനം പേർ മാത്രമേ കുമ്മനത്തെ മാറ്റണമെന്ന ആവശ്യമുന്നയിക്കുന്നുള്ളൂ എന്നുസാരം. ഒരു ക്രിസ്ത്യൻ മതസംഘടനയുടെ വാദത്തെ ഇക്കാരണംകൊണ്ടു മാത്രം അംഗീകരിക്കേണ്ടതില്ലെന്നാണ് കുമ്മനം അനുകൂലികൾ പറയുന്നത്. ഇക്കാര്യം സോഷ്യൽമീഡിയയിലും ചർച്ചയായി ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP