Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയനഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം ബിജെപിക്കുള്ള വലിയ മുന്നറിയിപ്പ്; ജെഡിഎസുമായി കൈകോർത്തതോടെ സിറ്റിങ് സീറ്റ് പോയത് മൂന്നുമാസത്തിനുള്ളിൽ സഖ്യം തകരുമെന്ന് വീമ്പിളക്കിയതിനുള്ള തിരിച്ചടി; തുടർച്ചായായുള്ള ഉപതിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് നൽകുന്നത് വലിയ ആത്മവിശ്വാസം

ജയനഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം ബിജെപിക്കുള്ള വലിയ മുന്നറിയിപ്പ്; ജെഡിഎസുമായി കൈകോർത്തതോടെ സിറ്റിങ് സീറ്റ് പോയത് മൂന്നുമാസത്തിനുള്ളിൽ സഖ്യം തകരുമെന്ന് വീമ്പിളക്കിയതിനുള്ള തിരിച്ചടി; തുടർച്ചായായുള്ള ഉപതിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് നൽകുന്നത് വലിയ ആത്മവിശ്വാസം

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരൂ: യുപി ഉപതെരഞ്ഞെടുപ്പുകളിലെ കൂട്ടത്തോൽവിക്കു പിന്നാലെ കർണാടകയിലെ സിറ്റിങ് സീറ്റുംപോയതോടെ കോൺഗ്രസിനു മുന്നിൽ പതറി ബിജെപി. കർണാടകയിൽ മൂന്നുമാസത്തിനുള്ളിൽ സഖ്യം തകരുമെന്ന് വീമ്പിളക്കിയ ബിജെപിക്ക് മുഖത്തേറ്റ അടിയായി ജയനഗറിലെ തോൽവി. പദ്ധതികൾ കോൺഗ്രസിനുമുന്നിൽ തകർന്നടിയുമ്പോൾ വിശാലപ്രതിപക്ഷമെന്നത് വലിയ വെല്ലുവിളിയാണെന്ന് തിരിച്ചറിയുകയാണ് ബിജെപി.

കൈരാന, നൂർപൂർ ഉപതെരഞ്ഞെടുപ്പുകൾക്കു പിന്നാലെ കർണാടകയിലെ ജയാനഗറിലെ സിറ്റിങ് സീറ്റും കൈവിട്ടുപോയതിന്റെ ഞെട്ടലിലാണ് ബിജെപി. രാജ്യവ്യാപകമായി കരുത്താർജിക്കുന്ന വിശാലപ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായിത്തന്നെ ഇതിനെ വിലയിരുത്താം. ആദ്യ ബിജെപി വിരുദ്ധ സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ സൗമ്യ റെഡ്ഡി 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് കർണാടക സർക്കാരിനും കൂടുതൽ കരുത്തു പകരുന്നു.

ബിജെപിയുടെ ബി.എൻ പ്രഹ്ലാദിനെയാണ് കോൺഗ്രസുകാരിയായ സൗമ്യ പരാജയപ്പെടുത്തിയത്. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം കർണാടകയിലുണ്ടാക്കാൻ പോകുന്ന നേട്ടത്തിന്റെ സൂചന കൂടിയാണിത്. ഉജ്ജ്വല വിജയമാണ് ഇവിടെ ബിജെപി പ്രതീക്ഷിച്ചിരുന്നത്. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ബി.എൻ വിജയകുമാറിന്റെ മരണത്തെ തുടർന്ന് മാറ്റി വച്ച തെരഞ്ഞെടുപ്പ് കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. കോൺഗ്രസുമായി സഖ്യത്തിലായതിനെ തുടർന്ന് ജെഡിഎസ് സ്ഥാനാർത്ഥിയെ പിൻവലിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബിജെപിയിൽ നിന്ന് മണ്ഡലം പിടിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഢിയുടെ മകളെയാണ് സഖ്യം രംഗത്തിറക്കിയത്. കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ഭരണം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയാണ് കോൺഗ്രസ് തന്ത്രപൂർവ്വം ജെഡിഎസുമായി കൈകോർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP