Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡ് ടാറ് ചെയ്തു സുന്ദരമാക്കി നായയുടെ പുറത്തുകൂടി; റോഡരികിൽ കിടന്ന നായയെ ചേർത്ത് ടാറിട്ടത് താജ്മഹലിന് സമീപത്തെ റോഡ്; രാത്രി നായയെ കണ്ടില്ലെന്ന് കരാറുകാരുടെ വാദം; കരൾ അലിയിപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ലക്ഷങ്ങൾ

റോഡ് ടാറ് ചെയ്തു സുന്ദരമാക്കി നായയുടെ പുറത്തുകൂടി; റോഡരികിൽ കിടന്ന നായയെ ചേർത്ത് ടാറിട്ടത് താജ്മഹലിന് സമീപത്തെ റോഡ്; രാത്രി നായയെ കണ്ടില്ലെന്ന് കരാറുകാരുടെ വാദം; കരൾ അലിയിപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ലക്ഷങ്ങൾ

ആഗ്ര; റോഡ് നിർമ്മാണത്തിനിടെ നായയെ ടാറൊഴിച്ചു കൊന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻരോഷം. ആരുടെയെും കണ്ണ് നിറയിപ്പിക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നത്. പകുതി ടാറിൽ പുതഞ്ഞ നായയുടെ ചിത്രം ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമത്തിൽ പടർന്നിരുന്നു.

താജ്മഹലിനും സർക്യൂട്ട് ഹൗസിനും സമീപത്തേക്കുള്ള റോഡിലാണു ടാറിങ് നടന്നത്. റോഡരികിൽ കിടന്ന നായയെ ഓടിച്ചുവിടാൻ ശ്രമിക്കാതെ, ഉരുകിയ ടാർ അതിന്റെ പുറത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് സാമൂഹികപ്രവർത്തകനായ നരേഷ് പരസ് പറഞ്ഞു. ശേഷം റോഡ് റോളർ കയറ്റിയിറക്കി റോഡിനോടു ചേർത്തു.

പ്രതിഷേധം ശക്തമായതോടെ കരാറുകാർക്കു മരാമത്തുവകുപ്പ് നോട്ടിസ് നൽകി. റോഡ് വെട്ടിപ്പൊളിച്ചു നായയുടെ ജഡം നീക്കം ചെയ്തു. നായ ചത്തുകിടക്കുകയായിരുന്നുവെന്നും വാദമുയർന്നു. ഇതു നിഷേധിച്ച് സദർ പൊലീസ് സ്റ്റേഷനിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തി. സംഭവം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. രാത്രിയായിരുന്നതിനാൽ നായ കിടക്കുന്നതു കണ്ടിരുന്നില്ലെന്നാണു റോഡ് പണിക്കാരുടെ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP