Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറ്റുള്ളവരുടെ ജീവിതത്തിന് വില നല്കാതെ സ്വയം പ്രശസ്തി നേടാൻ ശ്രമിക്കുന്ന ആളുകൾ പറയുന്നത് ആരും വിശ്വസിക്കില്ല; സ്വയം മോശമായാലും മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുന്നവരോടും ഒന്നും പറയാനില്ല; ശ്രീ റെഡ്ഡിക്ക് മറുപടിയുമായി നാനിയുടെ ഭാര്യ

മറ്റുള്ളവരുടെ ജീവിതത്തിന് വില നല്കാതെ സ്വയം പ്രശസ്തി നേടാൻ ശ്രമിക്കുന്ന ആളുകൾ പറയുന്നത് ആരും വിശ്വസിക്കില്ല; സ്വയം മോശമായാലും മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുന്നവരോടും ഒന്നും പറയാനില്ല; ശ്രീ റെഡ്ഡിക്ക് മറുപടിയുമായി നാനിയുടെ ഭാര്യ

തെലുങ്ക് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചികൊണ്ട് നടി ശ്രീ റെഡ്ഡി വിവാദ പ്രസ്താവനകളുമായി നിറഞ്ഞ് നില്ക്കുകയാണ്. നടൻ നാനിയെ കഴിഞ്ഞദിവസം ശ്രീറെഡ്ഡി വെല്ലുവിളിച്ച് രംഗത്തെത്തിയതും വാർത്തയായിരുന്നു. നാനി തനിക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും നടനുമായി ലൈംഗിത ബന്ധമുണ്ടായിട്ടുണ്ടെന്നും ശ്രീ റെഡ്ഡി ഫേസ്‌ബുക്കിലൂടെ ആരോപിച്ചു. ഇപ്പോഴിതാ നാനിക്കെതിരെ നടി ശ്രീ റെഡ്ഡി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഭാര്യ അഞ്ജന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെയാണ് അഞ്ജനയുടെ പ്രതികരണം. ''ഇതൊക്കെ ഈ ഇന്റസ്ട്രിയിൽ സ്വാഭാവികമാണ്. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടി മറ്റുള്ളവരുടെ ജീവിതത്തിന് മേലെ ഇങ്ങനെ വലിഞ്ഞുകയറുന്നത് എനിക്ക് കണ്ടു നിൽക്കാൻ കഴിയുന്നില്ല. എന്ത് തന്നെയായാലും ഈ വീഡ്ഡിത്തം ആരും വിശ്വസിക്കാൻ പോകുന്നില്ല. മറ്റുള്ളവരെ ഇത്രയും തരംതാഴ്ന്ന നിലയിൽ അപമാനിച്ചതിലൂടെ അവർ സ്വയം ചെറുതായതേയുള്ളൂ''- അഞ്ജന പറഞ്ഞു. അഞ്ജനയുടെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

നാനി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും സിനിമയിൽ അവസരം തേടിവന്ന ഒരുപാട് പെൺകുട്ടികളെ ചൂഷണം ചെയ്തുവെന്നുമാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. നാനിക്കെതിരായ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. ഇതേ തുടർന്ന് നാനി ശ്രീ റെഡ്ഡിക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP