Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി വനിത മന്ത്രിക്ക് രജപുത്ര കർണിസേനയുടെ മറുപടി; മഹേശ്വരിയുടെ മുക്കും ചെവിയും അരിയുമെന്ന് കർണിസേന; രജുപുത്രരെ പരിഹസിച്ച മന്ത്രി മാപ്പു പറയണമെന്നും സേന    

ബിജെപി വനിത മന്ത്രിക്ക് രജപുത്ര കർണിസേനയുടെ മറുപടി; മഹേശ്വരിയുടെ മുക്കും ചെവിയും അരിയുമെന്ന് കർണിസേന; രജുപുത്രരെ പരിഹസിച്ച മന്ത്രി മാപ്പു പറയണമെന്നും സേന      

ജയ്പുർ: വിവാദങ്ങളിൽ പോപ്പുലറാകുന്ന ബിജെപി മന്ത്രിമാർക്ക് പുതിയ ഒരു അംഗത്തെക്കൂടി ലഭിച്ചു. അതു പോലെ തന്നെ വിവാദങ്ങൾക്കു വേണ്ടി മാത്രം പ്രസ്താവനകൾ നടത്തുന്ന രജപുത്ര കർണിസേനയും ഒരു പുതിയതിന് തിരികൊളുത്തി.

രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി കിരണ് മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന് രജ്പുത് കർണി സേനയുടെ പുത്തൻ ഭീഷണി. രജപുത്രരെ മന്ത്രി മൂഷികന്മാർ എന്നു പരിഹസിച്ചതിനോടു പ്രതികരിക്കവെയാണ് കർണി സേന ബിജെപി മന്ത്രിസഭയിൽ അംഗമായ കിരണിനെതിരേ ഭീഷണി മുഴക്കിയത്. വിഷയത്തിൽ മന്ത്രി മാപ്പു പറയണമെന്നും കർണി സേന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിക്കവെയാണ് കിരണ് മഹേശ്വരി വിവാദ പ്രസ്താവന നടത്തിയത്. സർവ് രജ്പുത് സംഘർഷ് സമിതി എന്ന സംഘടന ബിജെപിക്കെതിരേ പ്രചാരണം നടത്തുന്നതു സംബന്ധിച്ച ചോദ്യത്തോട് 'തെരഞ്ഞെടുപ്പ് സമയത്ത് ചിലർ മൂഷികന്മാരേപ്പോലെ പൊത്തുകളിൽനിന്ന് ഇറങ്ങി വരും' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇതോടെ കർണി സേന മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രജ്പുത് സമുദായത്തിന്റെ ശക്തമായ പിന്തുണയിലാണ് ബിജെപി അധികാരത്തിലെത്തിയതെന്നും ഈ മൂഷികന്മാർ വിചാരിച്ചാൽ മന്ത്രിയെ പാഠം പഠിപ്പിക്കാൻ കഴിയുമെന്നും കർണി സേന അവകാശപ്പെട്ടു. പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾ മറക്കരുതെന്നും സേന മന്ത്രിക്കു മുന്നറിയിപ്പ് നൽകി. പത്മാവത് എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കർണിസേനയെക്കുറിച്ച് പുറംലോകം അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP