Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും കറൻസി വേട്ട; ഷാർജയിലേക്ക് 1.5 കോടി രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും കറൻസി വേട്ട; ഷാർജയിലേക്ക് 1.5 കോടി രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും കറൻസി വേട്ട. 1.5 കോടിയോളം രൂപയുടെ വിദേശ കറൻസിയുമായി തൃശൂർ മാള സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ഷാർജയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ് പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന വിഷ്ണു (27)വാണ് പൊലീസ് പിടിയിലായത്. സിയാൽ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

സിയാലിന്റെ സുരക്ഷാ പരിശോധനക്കിടെയാണ് പിടിയിലായത്. സി.ടി.എക്‌സ് യന്ത്രം ഉപയോഗിച്ചുള്ള ചെക്ക്- ഇൻ ബാഗേജ് പരിശോധനയിലാണ് കറൻസി കടത്തിന്റെ സൂചന ലഭിച്ചത്. ഇന്നലെ നടന്ന 11 കോടി രൂപയുടെ കറൻസി വേട്ടയുടെതിന് സമാനമായ സംശയമാണ് സ്‌കാനിങ് പരിശോധനയിൽ ഇന്നും സിയാൽ സുരക്ഷാ വിഭാഗത്തിന് ലഭിച്ചത്.

തുടർന്നാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തെ വിവരമറിയിച്ചത്. ദിനാർ, ഒമാൻ ദർഹം, സൗദി റിയാൽ, യു.എസ് ഡോളർ തുടങ്ങിയ വിദേശ കറൻസികളായിരുന്നു കൈവശം ഉണ്ടായിരുന്നത്. ആദ്യമായിട്ടാണ് ഇയാൾ വിദേശത്തേക്ക് പോകുന്നതെന്നാണ് സൂചന. വിദേശ കറൻസിയുടെ ഉറവിടത്തെ കുറിച്ചും ആർക്കുവേണ്ടിയാണ് വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ കൊച്ചി സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP