Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കശ്മീരിലെ ബന്ദിപോർ മേഖലയിൽ ഭീകരാക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു: ഒരു സൈനികനും വീരമൃത്യു

കശ്മീരിലെ ബന്ദിപോർ മേഖലയിൽ ഭീകരാക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു: ഒരു സൈനികനും വീരമൃത്യു

ശ്രീനഗർ: കശ്മീരിലെ ബന്ദിപോർ മേഖലയിൽ ഇന്ത്യൻ സൈന്യവും ഭീകരരും ഏറ്റുമുട്ടി. രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് പൻയാർ വനമേഖലയിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്.

ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വനമേഖലയിൽ സൈന്യം തിരിച്ചിൽ നടത്തുന്നുണ്ട്. എന്നാൽ, ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഷോപ്പിയാൻ ജില്ലയിൽ ഭീകരർ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ച് കയറി വെടിവയ്‌പ്പ് നടത്തിയതിന് പിന്നാലെയാണ് ബന്ദിപോർ മേഖലയിൽ സൈനികൻ കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരിക്കും പരിക്കേറ്റിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP