Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രിട്ടീഷ് സർക്കാരിനെ പിന്തുണച്ച് 15 എംപിമാർ വോട്ട് ചെയ്തു; 70 ശതമാനം പേർ എതിരും;വോട്ട് വേണ്ടെന്ന കോർബിന്റെ നിർദ്ദേശം തള്ളി 89 എംപിമാർ; ആറ് പ്രമുഖ എംപിമാർ രാജി വച്ചു; ബ്രെക്‌സിറ്റിനെ ചൊല്ലി ലേബർ പാർട്ടിയിൽ വീണ്ടും വൻ കലാപം

ബ്രിട്ടീഷ് സർക്കാരിനെ പിന്തുണച്ച് 15 എംപിമാർ വോട്ട് ചെയ്തു; 70 ശതമാനം പേർ എതിരും;വോട്ട് വേണ്ടെന്ന കോർബിന്റെ നിർദ്ദേശം തള്ളി 89 എംപിമാർ; ആറ് പ്രമുഖ എംപിമാർ രാജി വച്ചു; ബ്രെക്‌സിറ്റിനെ ചൊല്ലി ലേബർ പാർട്ടിയിൽ വീണ്ടും വൻ കലാപം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്സിറ്റിൽ അനുവർത്തിക്കേണ്ടുന്ന നിലപാടുകളെ ചൊല്ലി ലേബർ പാർട്ടിയിൽ വീണ്ടും കലാപം ആരംഭിച്ചു. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോയാലും യൂറോപ്യൻ ക്കണോമിക് ഏരിയ (ഇഇഎ) യിൽ തുടരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വോട്ട് വേണ്ടെന്ന ലേബർ നേതാവ് ജെറമി കോർബിൻ തന്റെ എംപിമാരോട് നിർബന്ധം പിടിച്ചതാണ് ലേബർ പാർട്ടിയിൽ അഭ്യന്തരകലഹത്തിന് തിരികൊളുത്തിയിരിക്കുന്നത്. എന്നാൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 15 ലേബർ എംപിമാർ ഇഇഎക്കെതിരായി സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്തത് കോർബിന്റെ നേതൃത്വത്തിന് വൻ തിരിച്ചടിയാണുണ്ടാക്കിയത്. 70 ശതമാനം ലേബർ എംപിമാർ സർക്കാരിന് എതിരെയും വോട്ട് ചെയ്തിട്ടുണ്ട്. വോട്ട് വേണ്ടെന്ന കോർബിന്റെ നിർദ്ദേശം 89 എംപിമാരാണ് തള്ളിയിരിക്കുന്നത്. ഈ പ്രശ്നത്തിന്റെ പേരിൽ ആറ് ലേബർ എംപിമാർ കോർബിനെ വെല്ലുവിളിച്ച് രാജി വച്ചതും അദ്ദേഹത്തിന് തിരിച്ചടിയായി.

ബ്രെക്സിറ്റിന് ശേഷം ഇഇഎയിൽ ചേരുന്നത് ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിൽ തന്നെ തുടരുന്നതിന് വഴിയൊരുക്കും. ഇത് റഫറണ്ട ഫലത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് ബ്രെക്സിറ്റർമാർ വാദിച്ചത്. ഇത്തരമൊരു സ്ഥിതി സംജാതമായാൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ബ്രിട്ടനിലേക്ക് സ്വതന്ത്ര സഞ്ചാരം അനുവദിക്കേണ്ടി വരുമെന്നും യൂണിയന് പുറത്തുള്ള മറ്റ് രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കാനവില്ലെന്നും ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർ മുന്നറിയിപ്പേകുന്നു.

ലേബർ പാർട്ടിയിലുണ്ടായ അഭ്യന്തര വഴക്ക് മൂലം ബ്രെക്സിറ്റിന്റെ പേരിൽ സർക്കാരിലുള്ള പടലപ്പിണക്കത്തെ പരമാവധി മുതലെടുക്കാനും ഉയർത്തിക്കാട്ടാനും ലേബറിന് സാധിക്കാതെ വരുകയും ചെയ്തിരിക്കുകയാണ്. നേരിയ ഭൂരിപക്ഷത്തിനാണ് യൂറോപ്യൻ യൂണിയൻ വിത്ത്ഡ്രാവൽ ബിൽ തെരേസയ്ക്ക് ഈആഴ്ച ആദ്യം പാസാക്കിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ഇന്നലെ ലേബർ പാർട്ടിയിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഷാഡോ കാബിനറ്റ് മിനിസ്റ്റർ ലോറ സ്മിത്ത് രാജി വച്ചിട്ടുണ്ട്. കൂടാതെ ലേബർ എംപിമാരായ ഗെഡ് കില്ലെൻ, എല്ലി റീവ്സ്, ടോണിയ അന്റോണിയസി, റോസി ഡുഫീൽഡ്, അന്ന മാക് മോറിൻ എന്നിവരാണ് രാജി വച്ചിരിക്കുന്നത്.

സിംഗിൾ മാർക്കറ്റിൽ നിന്നും പിൻവലിയുകയും അതേ സമയം ഇഇയ്ക്ക് പുറത്ത് നിലകൊള്ളുകയുമാണ് ലേബറിന്റെ നയമെന്നും ഇതിനെ പിന്തുണച്ച എംപിമാർക്ക് നന്ദി പറയുന്നുവെന്ന് കോർബിൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത വിഷയത്തിൽ സിംഗിൾ മാർക്കറ്റിൽ നിന്നും പുറത്ത് പോകണമെന്നും അതേ സമയം ഇഇഎയിൽ തുടരണമെന്നുമാണ് സർക്കാറിന്റെ നിലപാട്. ഇതിനെ അനുകൂലിച്ച് 327 എംപിമാരുടെ പിന്തുണ നേടാൻ ഇന്നലത്തെ വോട്ടെടുപ്പിൽ സർക്കാരിന് സാധിച്ചിട്ടുണ്ട്. 201 പേരാണ് എതിർത്തിരിക്കുന്നത്. ടോറി വിപ്പ് ലംഘിച്ച് അന്നാ സൗബ്രി, കെൻ ക്ലാർക്ക്, ഡൊമിനിക് ഗ്രീവ് എന്നിവർ വോട്ട് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP