Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധക തെമ്മാടികളുടെ റഷ്യൻയാത്രക്ക് തടയിട്ട് ബ്രിട്ടൻ; അലമ്പന്മാരായ 1250പേരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന നടപടികൾക്കെതിരെ എടുത്ത തീരുമാനത്തിന് വൻ സ്വീകാര്യത  

ആരാധക തെമ്മാടികളുടെ റഷ്യൻയാത്രക്ക് തടയിട്ട് ബ്രിട്ടൻ; അലമ്പന്മാരായ 1250പേരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന നടപടികൾക്കെതിരെ എടുത്ത തീരുമാനത്തിന് വൻ സ്വീകാര്യത   

ലണ്ടൻ; ഫുട്‌ബോൾ ആരാധന അതിരുവിടുമ്പോൾ ആരാധകർ തമ്മിൽ വലിയ സംഘർഷങ്ങൾ നടക്കുന്നത് പതിവാണ്. ഇത്തരത്തിൽ ചിലരുടെ പ്രവൃത്തികൾ കൊണ്ട് രാജ്യത്തിന് നാണക്കേടുണ്ടാകുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ യാതൊരു നടപടികളും റഷ്യൻ ലോകകപ്പിന് ഉണ്ടാവരുതെന്ന മുൻകരുതലുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബ്രിട്ടൻ. ആരാധക തെമ്മാടികളായ ആയിരത്തിലധികം പേരുടെ റഷ്യൻ യാത്രക്കാണ് സർക്കാർ തടയിട്ടത്.

കലിമൂത്താൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇംഗ്ലീഷ് ഫുട്‌ബോൾ ഭ്രാന്തന്മാർ. സ്വന്തം ക്ലബ്ബിനോ രാജ്യത്തിനോ തോൽവി പിണഞ്ഞാൽ പിന്നെ ഇവർ എതിർ ടീമിന്റെ പിന്തുണക്കാർക്കുനേരേ ആക്രമണം അഴിച്ചുവിടും. ഫുട്‌ബോൾ ഭ്രാന്തന്മാരുടെ ഈ ആക്രമണസ്വഭാവം നന്നായി അറിയാവുന്ന സർക്കാർതന്നെ ആയിരത്തിലേറെ ബ്രിട്ടിഷ് തെമ്മാടികളുടെ റഷ്യൻ യാത്ര തടഞ്ഞു.

മുൻപ് മൽസരങ്ങളോടനുബന്ധിച്ച് സ്റ്റേഡിയത്തിലും പബ്ബുകളിലും അലമ്പുണ്ടാക്കി ഹിറ്റ്‌ലിസ്റ്റിലുള്ള 1,250 പേരുടെ പാസ്‌പോർട്ട് പിടിച്ചെടുത്താണ് ഹോം ഓഫിസ് ഇവരുടെ റഷ്യൻ യാത്ര തടഞ്ഞിരിക്കുന്നത്. ഇവരിൽ 60 പേർ ഇനിയും ഹോം ഓഫിസ് നിർദ്ദേശപ്രകാരം പാസ്‌പോർട്ട് തിരികെ നൽകിയിട്ടില്ല. ഇവരെ കണ്ടെത്തി പാസ്‌പോർട്ട് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസ്.

ലോകകപ്പ് ഫുട്‌ബോളിന്റെ ഉൽസവമാണ്. അവിടെ അക്രമത്തിനോ മറ്റെന്തെങ്കിലും ഗുണ്ടായിസത്തിനോ സ്ഥാനമില്ല. ഇതിനാലാണു മുൻകാലങ്ങളിൽ ഫുട്‌ബോൾ മൽസരങ്ങൾക്കിടെ അലമ്പുണ്ടാക്കി രാജ്യത്തിനുതന്നെ നാണക്കേട് വരുത്തിവച്ചിട്ടുള്ളവർ റഷ്യയിലെത്താതിരിക്കാൻ നടപടി സ്വീകരിക്കുന്നതെന്ന് ഹോം ഓഫിസ് മന്ത്രി നിക്ക് ഹർഡ് വിശദീകരിച്ചു.

മൽസരങ്ങൾക്കിടെ ഒരു അക്രമസംഭവവും ഉണ്ടാകാതിരിക്കാൻ ആതിഥേയരായ റഷ്യയും കർശന നടപടികളാണ് സ്വീകരിക്കുന്നത്. മാഫിയാ സംഘത്തലവന്മാർ ഉൾപ്പെടെ ഹിറ്റ്‌ലിസ്റ്റിലുള്ള 352 പേർക്ക് റഷ്യയും സ്റ്റേഡിയങ്ങളിൽ വിലക്കേർപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP