Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താജ്മഹലിന്റെ പേര് മാറ്റിയേ പറ്റൂ എന്ന് ബിജെപി എംഎൽഎ സുരേന്ദ്ര സിങ്; രാം മഹലെന്നോ കൃഷ്ണ മഹലെന്നോ ഇട്ടാൽ ഉത്തമം;ഈ വിഷയം പരിഗണിക്കാൻ ഞാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തെഴുതുമെന്നും എംഎൽഎ; സ്ഥലങ്ങളുടെയോ കെട്ടിടങ്ങളുടെയോ പേരുകൾ ഇന്ത്യൻ ആയിരിക്കണമെന്നും ഉപദേശം  

താജ്മഹലിന്റെ പേര് മാറ്റിയേ പറ്റൂ എന്ന് ബിജെപി എംഎൽഎ സുരേന്ദ്ര സിങ്; രാം മഹലെന്നോ കൃഷ്ണ മഹലെന്നോ ഇട്ടാൽ ഉത്തമം;ഈ വിഷയം പരിഗണിക്കാൻ ഞാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തെഴുതുമെന്നും എംഎൽഎ; സ്ഥലങ്ങളുടെയോ കെട്ടിടങ്ങളുടെയോ പേരുകൾ ഇന്ത്യൻ ആയിരിക്കണമെന്നും ഉപദേശം   

ലക്നൗ: വിവാദങ്ങൾ മനഃപൂർവ്വം ഉണ്ടാക്കി പോപ്പുലറാകുന്ന ബിജെപി ഭരണാധികാരികൾക്കിടയിലേക്ക്  ഒരാൾക്കൂടി സിംഹാസനം  അരക്കിട്ടുറപ്പിക്കുന്നു.  ഇത്തവണ താജ്മഹലിന്റെ നെഞ്ചത്ത് കേറിയാണ് ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്  പ്രസ്താവന നടത്തി വിവാദമാക്കിയത്.

താജ്മഹലിന്റെ പേര് മാറ്റി മറ്റൊരു പേരിടണമെന്നാണ് എംഎൽഎയുടെ ആവശ്യം. താജ്മഹലിന് ഇന്ത്യൻ സ്വത്വം ലഭിക്കണമെങ്കിൽ രാം മഹലെന്നോ കൃഷ്ണ മഹലെന്നോ പേരു മാറ്റണമെന്നാണ് ബിജെപിയുടെ എംഎൽഎ പറയുന്നത്. ഉത്തർപ്രദേശിലെ ബൈരിയയിൽനിന്നുള്ള എംഎൽഎയാണ് സുരേന്ദ്ര സിങ്. കഴിഞ്ഞ ദിവസം ബല്ലിയയിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയും സുരേന്ദ്ര സിങ് പേര് മാറ്റലിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് മുമ്പ് കൊൽക്കത്തയിലെ വിക്ടോറിയ മെമോറിയൽ ഹാളിന്റെ പേര് മാറ്റി ജാനകി പാലസ് എന്നാക്കണമെന്ന് എംഎൽഎ പറഞ്ഞതും വിവാദമായിരുന്നു.

''ഈ വിഷയം പരിഗണിക്കാൻ ഞാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തെഴുതും. മുഗൾസാരായ് റെയിൽവേ സ്റ്റേഷന്റെ പേര് ദീൻദയാൽ ഉപാധ്യായ എന്ന് മാറ്റിയതിൽ അദ്ദേഹത്തിനു നന്ദിപറയുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റേതടക്കമുള്ള പേരുകൾ ആർക്കും നിർദ്ദേശിക്കാം. എനിക്കതിൽ എതിർപ്പില്ലെന്നും എംഎൽഎ വ്യക്ത്മാക്കി. സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. ഇത്തരത്തിൽ വിവാദ പ്രസ്താവന നടത്തി പോപ്പുലറാകുന്നത് ബിജെപി നേതാക്കളുടെ സ്ഥിരം തൊഴിലാണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം

സ്ഥലങ്ങളുടെയോ കെട്ടിടങ്ങളുടെയോ റോഡുകളുടെയോ പേരുകൾ ഇന്ത്യൻ ആയിരിക്കണം. ഇത്തരം സ്ഥലങ്ങൾക്കു പേരുകൾ നൽകിയ രാജാക്കന്മാർ ജനങ്ങളുടെ ആത്മാഭിമാനത്തിനു വിലകൽപിച്ചിരുന്നില്ലെന്നും രാജ്യത്തിന്റെ സാമൂഹിക, ജനാധിപത്യ സംവിധാനത്തിനു വർഷങ്ങളോളം സംഭാവനകൾ നൽകിയവരുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപിക്കുന്നതാണിതെന്നും അദ്ദേഹം പറയുന്നു.താജ്മഹലിന്റെ പടിഞ്ഞാറൻ ഭാഗത്തെ സുരക്ഷാകവാടം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ചൊവ്വാഴ്ച തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്ര സിങിന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP