Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന ഫോൺ സംഭാഷണം; കേരളാ കോൺഗ്രസ് എം പ്രാദേശിക നേതാവിന് നഗരസഭ വൈസ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥിത്വം നഷ്ടമായി

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന ഫോൺ സംഭാഷണം; കേരളാ കോൺഗ്രസ് എം പ്രാദേശിക നേതാവിന് നഗരസഭ വൈസ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥിത്വം നഷ്ടമായി

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായ സജി ചെറിയാന് അനുകൂലമായി പ്രവർത്തിച്ചു വെന്ന ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് കേരള കോൺഗ്രസ് - എം പ്രാദേശിക നേതാവ് വത്സമ്മ ഏബ്രഹാമിന് നഗരസഭ വൈസ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥിത്വം നഷ്ടമായി. വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കെ ഇവർ സ്വയം പിന്മാറുകയായിരുന്നു. പകരം കേരള കോൺഗ്രസിലെ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ സ്ഥാനാർത്ഥിയാകും.

സജി ചെറിയാന് അനുകൂലമായ ഫോൺ സംഭാഷണം പുറത്തായതോടെ വത്സമ്മയെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. പരാതി കിട്ടിയതിനെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു ചെങ്ങന്നൂരിലെത്തി കോൺഗ്രസ് കൗൺസിലർമാരുമായി ചർച്ച നടത്തി.

വത്സമ്മയെ പിന്തുണയ്ക്കില്ലെന്ന് അവർ ഉറച്ചുനിന്നു. തീരുമാനം കേരള കോൺഗ്രസ് നേതൃത്വത്തേയും ധരിപ്പിച്ചു. ഇന്നലെ യു.ഡി.എഫ് യോഗത്തിൽ വത്സമ്മ ഏബ്രഹാമിനുപകരം കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂരിനെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എം. ലിജുവും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP