Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ബാറ്റിങ് ചൂടിൽ വാടി അഫ്ഗാൻ സ്പിൻ വസന്തം; അഫ്ഗാന്റെ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്ക് കെട്ടുറപ്പുള്ള തുടക്കം; ശിഖർ ധവാന് സെഞ്ച്വറി  

ഇന്ത്യൻ ബാറ്റിങ് ചൂടിൽ വാടി അഫ്ഗാൻ സ്പിൻ വസന്തം; അഫ്ഗാന്റെ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്ക് കെട്ടുറപ്പുള്ള തുടക്കം; ശിഖർ ധവാന് സെഞ്ച്വറി   

ബംഗളൂരു: അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാൻ ടീമിനെ നിലംപരിശാക്കി ഇന്ത്യൻ ഓപ്പണർമാർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിലാണ്. 96 പന്തിൽ 107 റൺസെടുത്ത ശിഖർ ധവാനാണ് അഫ്ഗാൻ ബൗളിംഗിന്റെ നടുവൊടിച്ചത്. ധവാന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ധവാൻ സ്വന്തമാക്കി. 76 റൺസെടുത്ത മുരളീ വിജയും 22 റൺസെടുത്ത കെഎൽ രാഹുലുമാണ് ക്രീസിൽ.അഫ്ഗാൻ നിരയിൽ ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത് സൂപ്പർ താരം റാഷിദ് ഖാനാണ്. 12ഓവറിൽ 82 റൺസാണ് റാഷിദ് വിട്ടുനൽകിയത്.

പരിക്കിന്റെ പിടിയിലുള്ള വിരാട് കൊഹ്‌ലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. നേരത്തെ കൗണ്ടി ക്രിക്കറ്റിൽ കളിക്കാനായി കൊഹ്‌ലി ഈ മത്സരത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഐ.പി.എല്ലിന് ഇടയിൽ സംഭവിച്ച പരിക്ക് കൗണ്ടി ക്രിക്കറ്റും അവതാളത്തിലാക്കി. പരിക്കേറ്റ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ഈ മത്സരത്തിൽ കളിക്കുന്നില്ല.

പകരം ദിനേഷ് കാർത്തിക്കാണ് ടീമിൽ വിക്കറ്റ്കീപ്പറാകുന്നത്.. എട്ടുവർഷത്തിനു ശേഷമാണ് കാർത്തിക് ടെസ്റ്റ് കളിക്കാൻ ഇറങ്ങുന്നത്. കരുൺനായർ, ഗാർദൂൽ താകൂർ, നവ്ദീപ് സെയ്;നി തുടങ്ങിയവരും ഇന്ത്യൻ ടീമിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP