Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കണമെന്ന് 71.2 ശതമാനം മറുനാടൻ വായനക്കാർ; ശ്രീധരൻ പിള്ളയെ പിന്തുണച്ച് 10.6 ശതമാനം പേർ; മൂന്നാമതെത്തിയ ശോഭ സുരേന്ദ്രന് 5.4 ശതമാനം പേരുടെ പിന്തുണ; നാലു ശതമാനം പേർ ജെ നന്ദകുമാറിനെ പിന്തുണച്ചപ്പോൾ എ എൻ രാധാകൃഷ്ണന് 1.9 ശതമാനം ആളുകളുടെ മാത്രം പിന്തുണ; ബിജെപി ദേശീയ നേതൃത്വത്തിന് ഈ കണക്ക് മനസ്സിലാകുമോ?

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കണമെന്ന് 71.2 ശതമാനം മറുനാടൻ വായനക്കാർ; ശ്രീധരൻ പിള്ളയെ പിന്തുണച്ച് 10.6 ശതമാനം പേർ; മൂന്നാമതെത്തിയ ശോഭ സുരേന്ദ്രന് 5.4 ശതമാനം പേരുടെ പിന്തുണ; നാലു ശതമാനം പേർ ജെ നന്ദകുമാറിനെ പിന്തുണച്ചപ്പോൾ എ എൻ രാധാകൃഷ്ണന് 1.9 ശതമാനം ആളുകളുടെ മാത്രം പിന്തുണ; ബിജെപി ദേശീയ നേതൃത്വത്തിന് ഈ കണക്ക് മനസ്സിലാകുമോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മൂന്നാഴ്‌ച്ചയിൽ ഏറെയായി സംസ്ഥാന ബിജെപിക്ക് നാഥനില്ലാത്ത അവസ്ഥയാണ്. പാർട്ടി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കി നിയമിച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ നിയമിക്കാനാണ് പാർട്ടി കേന്ദ്ര നേതൃത്വം താൽപ്പര്യപ്പെട്ടത്. എന്നാൽ, പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ഈ തീരുമാനം അത്രയ്ക്ക് സുഖിച്ചില്ല. പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ആളുകൾ സുരേന്ദ്രനതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ബിജെപി സംസ്ഥാന ഘടകത്തിന് എന്തുകൊണ്ടും മികച്ച അധ്യക്ഷനാകും സുരേന്ദ്രൻ എന്നാണ് പൊതുവേ ഉയർന്നിരിക്കുന്ന അഭിപ്രായം. ഇക്കാര്യം വ്യക്തമാക്കുന്നതാണ് മറുനാടൻ സർവേഫലവും.

ആരാകണം ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന ജനവികാരം അറിയാൻ വേണ്ടി മറുനാടൻ നടത്തിയ ഓൺലൈൻ സർവേയിൽ ബഹുഭൂരിപക്ഷം വായനക്കാരുടെയും പിന്തുണ ലഭിച്ചത് കെ സുരേന്ദ്രനാണ്. 71.2 ശതമാനം പേരാണ് കെ സുരേന്ദ്രൻ ബിജെപി അധ്യക്ഷനാകണമെന്ന ആഗ്രഹത്തോട് അനുകൂലമായി പ്രതികരിച്ചത്. മറ്റു നേതാക്കൾക്കൊന്നുമില്ലാത്ത പിന്തുണ സുരേന്ദ്രനുണ്ടെന്ന തെൡയായി സർവേഫലം. അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേട്ട മറ്റു പേരുകാരെ കൂടി പരിഗണിച്ചു കൊണ്ടാണ് സർവേ തയ്യാറാക്കിയത്. എട്ട് നേതാക്കളുടെ പേരാണ് പൊതുവേ ഉയർന്നു കേട്ടത്. ഇവരിൽ നിന്നു മറ്റുള്ളവരേക്കാൽ ജനകീയനായണ് സുരേന്ദ്രൻ എന്ന് വ്യക്തമാക്കുന്നതായി സർവേഫലം.

യുവത്വത്തിന്റെ മുഖമായി ബിജെപിയിൽ നിറഞ്ഞ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിൽ ഏറെ സ്വീകാര്യതയുള്ള നേതാക്കളിൽ ഒരാളായി വളർന്നത് വളരെ വേഗത്താലായിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിനെ പ്രതിരോധത്തിലാക്കിയ പല നീക്കങ്ങളിലും ഒരു വശത്ത് സുരേന്ദ്രൻ ഉണ്ടായിരുന്നു. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയം തുറന്നു കാട്ടിയതിൽ പ്രധാനിയാണ് അദ്ദേഹം. ആരെയും കൂസാതെ എതിരാളികൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന സുരേന്ദ്രനൻ ബിജെപി യുവാക്കൾക്ക് സ്വീകാര്യനായ നേതാവാണ്. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സുരേന്ദ്രൻ നടത്തിയ സമര പോരാട്ടങ്ങൾ ഏറെ ശ്രദ്ധേയമായി. നിലവിൽ ബിജെപിയുടെ ജനറൽ സെക്രട്ടറിയായ അദ്ദേഹം തന്നെ അധ്യക്ഷനാകണമെന്നാണ് പൊതുതാൽപ്പര്യം. അതേസമയം മുതിർന്ന നേതാക്കളുടെ എതിർപ്പാണ് ഇതിന് തടസമാകുന്ന ഘടകം.

സർവേയിൽ രണ്ടാം സ്ഥാനത്തെത്തിയത് ചെങ്ങന്നൂരിൽ മൂന്നാം സ്ഥാനത്തെത്തിയ പി എസ് ശ്രീധരൻ പിള്ളയാണ്. അദ്ദേഹത്തിന് 10.6 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. മുൻ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം എന്ന പ്രത്യേകതയുമുണ്ട്. സുരേന്ദ്രനെതിരെ തുടക്കത്തിൽ ബദായി ഉയർത്തിക്കാട്ടിയവർക്ക് കാര്യമായ നേട്ടം കൊയ്യാൻ സാധിച്ചില്ല. 5.4 ശതമാനം വോട്ടു നേടിയ ശോഭാ സുരേന്ദ്രൻ സർവേയിൽ മൂന്നാം സ്ഥാനത്തെത്തി. അതേസമയം ആർ എസ് എസിലെ മുതിർന്ന നേതാവായ ജെ നന്ദകുമാറിന് ലഭിച്ചത് നാല് ശതമാനം വോട്ടാണ്. കേരളത്തിൽ സഹപ്രാന്ത പ്രചാരക് ആയിരുന്ന നന്ദകുമാർ നിലവിൽ ബൗദ്ധിക പ്രസ്ഥാനമായി പ്രജ്ഞാ പ്രവാഹിന്റെ ദേശീയ നേതാവാണ്. ആർഎസ്എസ് നേതൃത്വത്തിലെ പരിചയ സമ്പന്നത ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് നന്ദകുമാറിന്റെ പേര് ഉയർന്നത്. എന്നാൽ, ജനകീയതയുടെ കാര്യത്തിൽ അദ്ദേഹം പിന്നിലാണെന്ന സൂചനയാണ് മറുനാടൻ സർവേ നൽകിയത്.

എംടി രമേശിന് 3.7 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എ എൻ രാധാകൃഷ്ണന് 1.9 ശതമാനം വോട്ടും ആർഎസ്എസ് നേതാവായ എം രാധാകൃഷ്ണന് 1.1 ശതമാനം വോട്ടും ലഭിച്ചു. അതേസമയം മുൻ അധ്യക്ഷ വി മുരളീധരനെ പിന്തുണച്ചത് രണ്ട് ശതമാനം മാത്രമായിരുന്നു. അദ്ദേഹം വീണ്ടും അധ്യക്ഷനാകാൻ സാധ്യതയില്ലെന്നതാണ് വോട്ടിങ് ശതമാനം കുറയാനും ഇടയാക്കിയത്. ഇന്നലെ ഉച്ച മുതൽ ഇന്ന് ഉച്ചവരെയുള്ള സമയത്തിനിടയിലാണ് ബിജെപി അധ്യക്ഷൻ ആരാകണം എന്ന സർവേ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP