Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ പണി വിട്ട് ഇന്ദ്രപ്രസ്ഥത്തിലെത്തിയ കലക്ടർ ബ്രോയെ കേന്ദ്രത്തിനും വേണ്ട; 'നല്ലോണം കുളം കോരിയാൽ ബിരിയാണി വാങ്ങിത്തരാമെന്ന്'പറഞ്ഞ് മലയാളികളെ പ്രചോദിപ്പിച്ച പ്രശാന്ത് നായർ സ്വന്തം കുളം തോണ്ടി; സോഷ്യൽ മീഡിയയിലെ ഒളിയമ്പ് ലക്ഷ്യത്തിൽ തറച്ചതോടെ അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്ത്; കാര്യങ്ങൾ സ്മൂത്താക്കാൻ ഇഷ്ടക്കാരനെ ക്ഷണിച്ച കേന്ദ്ര ടൂറിസം സഹമന്ത്രിക്ക് കണക്കുകൂട്ടൽ തെറ്റി

കേരളത്തിലെ പണി വിട്ട് ഇന്ദ്രപ്രസ്ഥത്തിലെത്തിയ കലക്ടർ ബ്രോയെ കേന്ദ്രത്തിനും വേണ്ട; 'നല്ലോണം കുളം കോരിയാൽ ബിരിയാണി വാങ്ങിത്തരാമെന്ന്'പറഞ്ഞ് മലയാളികളെ പ്രചോദിപ്പിച്ച പ്രശാന്ത് നായർ സ്വന്തം കുളം തോണ്ടി; സോഷ്യൽ മീഡിയയിലെ ഒളിയമ്പ് ലക്ഷ്യത്തിൽ തറച്ചതോടെ അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്ത്; കാര്യങ്ങൾ സ്മൂത്താക്കാൻ ഇഷ്ടക്കാരനെ ക്ഷണിച്ച കേന്ദ്ര ടൂറിസം സഹമന്ത്രിക്ക് കണക്കുകൂട്ടൽ തെറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മലയാളികളുടെ സ്വന്തം കലക്ടർ ബ്രോ എൻ. പ്രശാന്തിനെ ഒഴിവാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പ്രശാന്ത് നടത്തിയ ഒളിയമ്പ് ലക്ഷ്യത്തിൽ തറച്ചതോടെയാണ് കലക്ടർ ബ്രോയുടെ പണിപോയത്. സെൻട്രൽ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കുമെങ്കിലും ഏതു വകുപ്പാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

'ബാങ്ക് മാനേജർ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോൾ സെക്യൂരിറ്റിക്കാരൻ എന്തു ചെയ്യണം' എന്ന ചോദ്യമാണ് കഴിഞ്ഞദിവസം ഫെയ്‌സ് ബുക്കിലൂടെ പ്രശാന്ത് ഉയർത്തിയത്. ഇത് കണ്ണന്താനത്തെ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന് അന്നുതന്നെ സോഷ്യൽമീഡിയ ചർച്ചയാക്കിയിരുന്നു. ഇരുവരും ഭിന്നതയിലാണെന്നും കലക്ടർ ബ്രോയുടെ പണിപോകുമെന്നുമുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ട് വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാൻ പറ്റൂവെന്ന് ഇതിനു മുമ്പ് പ്രശാന്തിന്റെ പോസ്റ്റ്.

രാഷ്ട്രീയവും ബ്യൂറോക്രസിയും ചേരുന്ന വ്യക്തിത്വമാണ് കണ്ണന്താനം. അതുകൊണ്ട് തന്നെ പ്രശാന്തിന്റെ പോസ്റ്റുകൾ മന്ത്രിയെ ഉന്നംവച്ചുള്ളതാണെന്ന വിലയിരുത്തൽ അന്നുമുതലേ സജീവമായിരുന്നു. തന്നെ ഉദ്ദേശിച്ചാണ് ഇതെല്ലാമെന്ന് കണ്ണന്താനം മനസിലാക്കിയതിന്റെയും പ്രശാന്തുമായുള്ള അസ്വാരസ്യത്തിന്റെയും പ്രതിഫലനമാണ് ഇപ്പോഴത്തെ നടപടി. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡർ ഉദ്യോഗസ്ഥനാണ് എൻ.പ്രശാന്ത് എന്ന കലക്ടർ ബ്രോ. സെൻട്രൽ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കുമെങ്കിലും ഏതു വകുപ്പാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ക്ലീൻ ഇമേജുള്ള പ്രശാന്തിനെ ബിജെപിയുടെ എതിർപ്പ് അവഗണിച്ചാണ് കണ്ണന്താനം ഡൽഹിയിലെത്തിച്ച് പേഴ്‌സണൽ സെക്രട്ടറിയാക്കിയത്. ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രശാന്തും ഡൽഹിക്ക് വിമാനം കയറിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഈ ബന്ധത്തിൽ വിള്ളലുണ്ടാവുകയായിരുന്നു.

കോഴിക്കോട് കളക്ടറായിരിക്കെ എം.കെ രാഘവൻ എംപിയുണ്ടായ അഭിപ്രായ വ്യത്യസങ്ങളെ തുടർന്നാണ് പ്രശാന്തിനെ ചുമതലയിൽ നിന്ന് നീക്കി മാറ്റിയത്. തുടർന്ന് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും പ്രശാന്ത് അവധിയിൽ പ്രവേശിക്കുകയായിരുന്നു. കണ്ണന്താനം തന്നെ ഇടതു എംഎൽഎ ആയിരുന്ന വ്യക്തിയാണ്. അങ്ങനെയൊരു വ്യക്തിയെ കേന്ദ്രത്തിൽ മന്ത്രിയാക്കാമെങ്കിൽ പിന്നെ അദ്ദേഹത്തിന് പ്രൈവറ്റ് സെക്രട്ടറിയായി കേരളത്തിലെ മിടുക്കനായ ഉദ്യോഗസ്ഥനെ തന്നെ നിയമിക്കുന്നതിൽ ബിജെപി കേന്ദ്ര നേതൃത്വവും തെറ്റുകണ്ടില്ല.

സൈബർ ലോകത്തെ മുഖം നോക്കാത്ത നിലപാടുകളുടെ പേരിൽ കളക്ടർ പ്രശാന്ത് ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന് ഒട്ടേറെ വിമർശകരുമുണ്ടായി. രാഷ്ട്രീയത്തിനും അപ്പുറത്താണ് ഇക്കൂട്ടർ.വിനോദസഞ്ചാരവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള കണ്ണന്താനത്തിന്റെ സെക്രട്ടറി പദത്തിലേക്ക് മറ്റൊരു മലയാളി ഐ.എ.എസുകാരനെ നിയമിക്കാനാണ് പാർട്ടിയും ശുപാർശ നല്കിയത്. കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരളത്തിലെ വിനോദസഞ്ചാരവികസന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിനു മലയാളി ഉദ്യോഗസ്ഥൻ വേണമെന്ന ചിന്തയായിരുന്നു ഇതിനുപിന്നിൽ. താൻ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച കാലത്ത് പലപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.നിശ്ചയദാർഢ്യമാണ് അതിന ് മാനദണ്ഡമെന്ന് കണ്ണന്താനം പറയുന്നത്. അങ്ങനെ നിശ്ചയദാർഢ്യമുള്ള ഉദ്യോഗസ്ഥനാണ് പ്രശാന്തെന്നാണ് കണ്ണന്താനം വിലയിരുത്തിയത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മന്ത്രി തീരുമാനിച്ചത്

കെടിഡിസിയുടെ എംഡിയായി പ്രവർത്തിച്ച പരിചയവും ടൂറിസം രംഗത്തെ കുറിച്ച് ആഴത്തിലുള്ള അറിവും കണക്കിലെടുത്താണ് പ്രശാന്തിന്റെ പരിചയം ഗുണകരമായി ഉപയോഗിക്കാൻ കണ്ണന്താനം തയ്യാറായത്. ഈ കാര്യങ്ങളെല്ലാം വിശദീകരിച്ച്് പ്രധാനമന്ത്രിക്ക് പ്രശാന്തിന് വേണ്ടി കത്തെഴുതിയതിനെ തുടർന്നായിരുന്നു നിയമനം. കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ മലബാറുകാരുടെ മനംകവർന്ന പ്രശാന്തിനെ അവർ 'കലക്ടർ ബ്രോ' എന്നാണു വിശേഷിപ്പിച്ചിരുന്നത്. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി അദ്ദേഹം ഫേസ്‌ബുക്ക് പേജും ആരംഭിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015-ലാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടറായി നിയമിച്ചത്. കോഴിക്കോട് എംപി: എം.കെ. രാഘവനുമായി പ്രശാന്ത് ഇടഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇടത് ഭരണത്തിന്റെ തുടക്കത്തിൽ സർക്കാരുമായി നല്ല ബന്ധം കളക്ടർക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ ചെറിയ വിള്ളൽ വന്നു. ഇതോടെയാണ് കോഴിക്കോട് കളക്ടർ സ്ഥാനം നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP