Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപാ വൈറസ് ബാധയേറ്റ അവസാനത്തെയാളും ആശുപത്രി വിട്ടിട്ടും കേരളത്തിലേക്കുള്ള യാത്രാ വിലക്കും കയറ്റുമതി വിലക്കും നീങ്ങിയില്ല; ഗൾഫ് രാജ്യങ്ങളിലെ വിലക്ക് നീക്കാത്തതിനാൽ പ്രതിദിനം ഉണ്ടാകുന്നത് കോടികളുടെ നഷ്ടം: രോഗഭീഷണി ഒഴിഞ്ഞിട്ടും വിലക്ക് തുടരുന്നത് കേരളത്തിന് വൻ തിരിച്ചടി

നിപാ വൈറസ് ബാധയേറ്റ അവസാനത്തെയാളും ആശുപത്രി വിട്ടിട്ടും കേരളത്തിലേക്കുള്ള യാത്രാ വിലക്കും കയറ്റുമതി വിലക്കും നീങ്ങിയില്ല; ഗൾഫ് രാജ്യങ്ങളിലെ വിലക്ക് നീക്കാത്തതിനാൽ പ്രതിദിനം ഉണ്ടാകുന്നത് കോടികളുടെ നഷ്ടം: രോഗഭീഷണി ഒഴിഞ്ഞിട്ടും വിലക്ക് തുടരുന്നത് കേരളത്തിന് വൻ തിരിച്ചടി

നിപാ വൈറസ് പോസിറ്റീവ് ആയ അവസാനത്തെയാളും ഇന്ന് ആശുപത്രി വിടാനിരിക്കെ ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ മുന്നറിയിപ്പും കയറ്റുമതി വിലക്കും നീക്കിയില്ല. രോഗഭീഷണിയില്ലെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണം തുടരുന്നത് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും കയറ്റുമതിക്കും പ്രതികൂലമാകുകയാണ്.

നിപാ വൈറസ് പ്രാദേശിക പ്രതിഭാസമാണെന്നും കേരളവുമായി യാത്രാ വിലക്കോ വാണിജ്യ വിലക്കോ വേണ്ടെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. എന്നാൽ ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്കോ ഹെൽത്ത് അലയൻസ് എന്ന ആരോഗ്യ ഗവേഷണ സ്ഥാപനത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് വിവിധ രാജ്യങ്ങൾ കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. രോഗഭീഷണി ഒഴിഞ്ഞിട്ടും വിലക്ക് തുടരുന്നതാണ് കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലാണ് നിപാ ഭീഷണിയെ തുടർന്ന് അന്താരാഷ്ട്ര സർവ്വീസുകൾക്ക് അഡൈ്വസറിയുള്ളത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, സിംഗപ്പൂർ, തായ്‌ലന്റ്, മലേഷ്യ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിപാ ബാധയെ തുടർന്ന് കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണവും കയറ്റുമതി വിലക്കും ഏർപ്പെടുത്തിയത്. ബ്രിട്ടൻ, പാക്കിസ്ഥാൻ, ചൈന, ശ്രീലങ്ക രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും അതത് രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കരിപ്പൂരിൽ നിന്ന് പ്രതിദിനം 70 ടൺ പഴം പച്ചക്കറികളാണ് ഗൾഫിലേക്ക് കയറ്റി അയച്ചിരുന്നത്. ഗൾഫ് രാജ്യങ്ങളിലെ വിലക്ക് നീക്കാത്തതിനാൽ പ്രതിദിനം കോടികളുടെ നഷ്ടമാണ് കയറ്റുമതി മേഖലയ്ക്കുള്ളത്. കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. മൺസൂൺ കാലത്ത് കേരളത്തിലേക്കും ഗോവയിലേക്കും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും കുറഞ്ഞു.

നിപാ വൈറസ് ആയിരക്കണക്കിന് കിലോമീറ്റർ ദൂരം താണ്ടിയതായി അതിന്റെ ചരിത്രത്തിൽ നിന്ന് തെളിഞ്ഞതായും ഇതാണ് മറ്റ് രാജ്യങ്ങളിലേക്കൈ്വറസ് എത്താതിരിക്കാൻ യാത്രാവിലക്കിന് മുന്നറിയിപ്പ് നൽകിയതെന്നും എക്കോ ഹെൽത്ത് അലയൻസ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഹാച്ചെറ്റ് പറയുന്നു. യാത്രാവിലക്ക് നീക്കി കിട്ടാൻ ഇനി കേന്ദ്ര സർ്കകാർ നയതന്ത്ര തലത്തിൽ ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP