Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയയിലെ 'ലാലിസം': മൂന്ന് പാട്ട് പാടാൻ ഒപ്പിട്ട ലാലേട്ടൻ ഷോയിൽ സ്വന്തം ഇഷ്ടപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2 സ്‌കിറ്റുമാണ്; ബ്രീത്തിങ് പ്രോബ്ലം വരേണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടിയത്; ലൈവ് ഷോയിലെ ചെറിയ പിഴവുകളുടെ പേരിൽ മലയാളികളുടെ 'സ്വകാര്യ അഹങ്കാരത്തെ' വിമർശിച്ചു നശിപ്പിക്കരുതെന്ന് സംഘാടകർ

ഓസ്‌ട്രേലിയയിലെ 'ലാലിസം': മൂന്ന് പാട്ട് പാടാൻ ഒപ്പിട്ട ലാലേട്ടൻ ഷോയിൽ സ്വന്തം ഇഷ്ടപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2 സ്‌കിറ്റുമാണ്; ബ്രീത്തിങ് പ്രോബ്ലം വരേണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടിയത്; ലൈവ് ഷോയിലെ ചെറിയ പിഴവുകളുടെ പേരിൽ മലയാളികളുടെ 'സ്വകാര്യ അഹങ്കാരത്തെ' വിമർശിച്ചു നശിപ്പിക്കരുതെന്ന് സംഘാടകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോഹൻലാലിന്റെ ജീവിതത്തിൽ അദ്ദേഹം ഏറ്റവും അധികം വിമർശനം കേൾക്കേണ്ടി വന്നത് കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി അവതരിപ്പിച്ച ലാലിസം പരിപാടിയുടെ പേരിലായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ മോഹൻലാലിനെ വെല്ലാൻ ഇന്ത്യയിൽ തന്നെ അധികമാരും ഇല്ലെങ്കിലും റെക്കോർഡ് ചെയ്ത പാട്ടുമായി സ്റ്റേജ് ഷോയിൽ എത്തിയതാണ് അന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയ്. തത്സമയം പാടുന്നു എന്ന ഫീലുണ്ടാക്കാൻ വേണ്ടി ആളുകളെ റെക്കോർഡ് ചെയ്ത പാട്ടുവെച്ച് കബളിപ്പിക്കുന്നതിന്റെ പേരിലാണ് സൈബർ ലോകത്ത് കടുത്ത വിമർശനം ഉയർന്നത്.

ഓസ്ട്രലിയയിൽ പെർത്ത്, സിഡ്നി, ബ്രിസ്‌ബേൻ, മെൽബൺ എന്നീ വൻ നഗരങ്ങളിnd] മോഹൻലിലിന്റെ നേതൃത്വത്തിൽ സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പെർത്തിൽ നടന്ന സ്റ്റേജ് ഷോയിൽ ഗാനം ആലപിച്ചപ്പോഴാണ് മോഹൻലാലിന് പിഴവു പറ്റിയത്. ലാലിസത്തിന്റെ പാളിച്ചകൾ ആവർത്തിക്കുന്ന കാഴ്‌ച്ചയാണ് അവിടെ കണ്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രയാഗ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' എന്ന ഗാനം ആലപിക്കുമ്പോഴാണ് സ്റ്റേജിന്റെ അണിയറയിലെ കള്ളത്തരം വെളിച്ചത്തു വന്നത്.

റെക്കോർഡ് ചെയ്ത ഗാനത്തിനൊപ്പം ആസ്വദിച്ചു തന്നെ മോഹൻലാൽ പാടുകയായിരുന്നു. പാട്ടിൽ പാളിച്ച വരുന്നത് വരെ റെക്കോർഡ് ചെയ്ത ഗാനത്തിനൊപ്പം ചുണ്ടനക്കലാണെന്ന് ബോധ്യമാകുന്നില്ല. പ്രയാഗക്കൊപ്പം പാടുന്നതിനിടെ മുമ്പിലുള്ള വരികൾ ചൂണ്ടിക്കാട്ടി പിന്നണി സംഗീതം വന്നു. ഈ സമയത്ത് മൈക്ക് മുഖത്തു നിന്നും മാറ്റി താഴേക്കു പിടിക്കുകയായിരുന്നു. ഇതോട് ലാലിന്റെ ചുണ്ടനക്കത്തേക്കാൽ വേഗത്തിൽ പാട്ട് മുമ്പേ പോയി. പണി പാളിയെന്ന ബോധ്യമായതോടെ ഞെട്ടലോട് മൈക്ക് തിരികെ മുഖത്തിന് അടുത്തേക്കു കൊണ്ടുവരികയായിരുന്നു. എന്നാൽ, കബളിപ്പിക്കലാണ് പാട്ടെന്ന് അപ്പോഴേക്കും കണ്ടിരുന്നവർക്ക് ബോധ്യമായി.

ചുരുക്കത്തിൽ ലാലിസത്തിന്റെ ആവർത്തനമായിരുന്നു പെർത്തിലും കണ്ടത്. എന്തായായും പാളിച്ച ഉണ്ടായാലും ലാലേട്ടന് വീണ്ടും മൈക്ക് കൈയിലെടുത്ത് ചുണ്ടനക്കൽ വീണ്ടു സജീവമാക്കി. വീഡിയോ സൈബർ ലോകത്ത് വ്യാപകമായി പ്രചരിച്ചതോടെ എന്തിനാ ലാലേട്ടാ ഈ പണിക്ക് നിന്നതെന്നു പറഞ്ഞു കൊണ്ടുള്ള കളിയാക്കലുകളും സജീവമാണ്. അതിനിടെയാണ് മോഹൻലാൽ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആർട്ടിസ്റ്റ് മാനേജറുമായ സിറാജ് ഖാൻ വിശദീകരണവുമായി രംഗത്തെത്തി. 3 സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2 സ്‌കിറ്റും ആണ് അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ് മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.

തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ് ഇടുന്നത് ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ ഏ.ട.വിജയൻ സാർ ഈ ഷോ ക്രിയേറ്റ് ചെയ്തത്.ഷോ പരാജയമായിരുന്നുവെന്ന് വിലയിരുത്തരുതെന്നും സിറാജ് ഖാൻ അഭ്യർത്ഥിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം മാത്രമാണ്. അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടതെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:.

ദയവു ചെയ്ത് നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു..

ഞാൻ സിറാജ് ഖാൻ, ആർട്ടിസ്റ്റ് മാനേജർ CPC യുടെ ഒരു മെമ്പർ കൂടിയാണ്. വിവാദമായ ഓസ്‌ട്രേലിയൻ മോഹൻലാൽ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആർട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മുട്ടി ഫാൻ ആണ് ഞാൻ അത് എന്നെ അറിയുന്നവർക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2സ്‌കിറ്റും ആണ് അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ് മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.

തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ് ഇടുന്നത് ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ G.S.വിജയൻ സാർ ഈ ഷോ ക്രിയേറ്റ് ചെയ്തത്.

തുടർച്ചയായി ഡാൻസും പാട്ടും വരുന്നതുകൊണ്ട് പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടാം എന്ന് പ്ലാൻ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങൾ സ്വയം വിലയിരുത്തരുത് നിങ്ങൾക്ക് അതിനെ കുറിച്ചു അറിയണമെങ്കിൽ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാൻ ശ്രമിക്കണം.

12 ദിവസത്തെ ലാലേട്ടന്റെ കൂടെ വർക്ക് ചെയ്ത ഒരു പരിജയം കൊണ്ട് മാത്രം ഞാൻ ഒന്ന് ഉറപ്പിച്ചു പറയാം ഇതുപോലെ ഒരു സ്റ്റാർ നൈറ്റിൽ കൂടെ ഉള്ളവർക്ക് തികച്ചും ഒരു പോസിറ്റീവ് എനർജി നൽകുവാനും ഒരു ഷോയിൽ ഇത്രയും അധികം കലാപരിപാടികൾ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയിൽ മോഹൻലാൽ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം മാത്രമാണ്. അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP