Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിളക്ക് കത്തിക്കുന്നതും ഓം ലോക്കറ്റ് ഇടുന്നതും വിലക്കി പകരം കൊന്ത നൽകി; വിസമ്മതിച്ചപ്പോൾ മക്കൾ പഠിക്കുന്നത് സഭയുടെ സ്‌കൂളിലെന്ന് ഓർമ്മവേണമെന്ന് ഭീഷണി്; മതം മാറാൻ നിർബന്ധിക്കുന്നത് തുച്ഛ ശമ്പളത്തിന് ഭാര്യക്കും അമ്മയ്ക്കും ജോലി നൽകിയ പേരും പറഞ്ഞ്; പ്രലോഭനങ്ങൾക്ക് വഴങ്ങാതെ വന്നപ്പോൾ വീട്ടിലെത്തി കയ്യേറ്റവും മർദ്ദനവും; അട്ടപ്പാടി ജെല്ലിപ്പാറയിൽ ബിജുവിന്റെ കുടുംബത്തെ കന്യാസ്ത്രീമഠം മതപരിവർത്തനത്തിന് നിർബന്ധിക്കുന്നതായി ആരോപണം

വിളക്ക് കത്തിക്കുന്നതും ഓം ലോക്കറ്റ് ഇടുന്നതും വിലക്കി പകരം കൊന്ത നൽകി; വിസമ്മതിച്ചപ്പോൾ മക്കൾ പഠിക്കുന്നത് സഭയുടെ സ്‌കൂളിലെന്ന് ഓർമ്മവേണമെന്ന് ഭീഷണി്; മതം മാറാൻ നിർബന്ധിക്കുന്നത് തുച്ഛ ശമ്പളത്തിന് ഭാര്യക്കും അമ്മയ്ക്കും ജോലി നൽകിയ പേരും പറഞ്ഞ്; പ്രലോഭനങ്ങൾക്ക് വഴങ്ങാതെ വന്നപ്പോൾ വീട്ടിലെത്തി കയ്യേറ്റവും മർദ്ദനവും; അട്ടപ്പാടി ജെല്ലിപ്പാറയിൽ ബിജുവിന്റെ കുടുംബത്തെ കന്യാസ്ത്രീമഠം മതപരിവർത്തനത്തിന് നിർബന്ധിക്കുന്നതായി ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടിയിൽ നിർബന്ധിത മതമാറ്റത്തിന് പ്രേരിപ്പിച്ചിട്ട് വഴങ്ങാത്തവരെ അക്രമിച്ച് കന്യാസ്ത്രീകൾ. പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറയിലാണ് സംഭവം. കഴിഞ്ഞ നാല് വർഷമായി തന്നെയും കുടുംബത്തെയും കന്യാസ്ത്രീകളും സഭക്കാരും ചേർന്ന് ശല്യം ചെയ്യുന്നുവെന്നാണ് ഗൃഹനാഥൻ ബിജു പറയുന്നത്. കന്യാസ്ത്രീകൾക്ക് അക്രമത്തിന്റെ ശൈലിയുമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ബിജു വീഡിയോയിൽ പറയുന്നു. മക്കൾ പഠിക്കുന്നത് ഞങ്ങളുടെ സ്‌കൂളിലാണ് എന്ന് മറക്കരുതെന്നും മര്യാദയ്ക്ക് മതം മാറിയില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്നും ഭീഷണിപെടുത്തിയെന്നും ബിജു പറയുന്നുണ്ട്.

സന്ധ്യ സമയത്ത് വീട്ടിൽ വിളക്ക് കത്തിക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം കൊന്തയും ക്രിസ്തു രൂപവും കൊടുക്കുകയും കൈയിൽ ഓം എന്നെഴുതിയത് കണ്ട് ഇതൊന്നും ഇടരുതെന്ന് ശാസിക്കുകയും ചെയ്തുവെന്നും ബിജു പറയുന്നു. തന്റെ മതം മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും കൊന്നാലും മാറില്ലെന്നും പറഞ്ഞപ്പോൾ മർദ്ദിച്ചതിനെ തുടർന്ന് ഇപ്പോൾ അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് ബിജു. പാലക്കാട് ജില്ലാ കളക്ടർക്കും എസ്‌പിക്കും പരാതിനൽകിയിരിക്കുകയാണ് ഇപ്പോൾ ബിജു. വെള്ളപ്പാറ ആർസി പള്ളിക്ക് സമീപമാണ് തന്റെ അമ്മ കൂലിപ്പണി ചെയ്യുന്നതെന്നും ബിജു പറയുന്നുണ്ട്.

അട്ടപ്പാടി ജെല്ലിപ്പാറയിൽ കന്യാസ്ത്രീകളുടെ നിർബന്ധിത മത പരിവർത്തന ഭീഷണി നേരിടുന്ന ബിജുവിന്റെ വാക്കുകൾ.

എന്റെ വീട്ടിൽ കുറച്ച് പ്രശ്‌നങ്ങളാണ് അത് ചില കന്യാസ്ത്രീകൾ വീട്ടിൽ വരുന്നതുമായി ബന്ധപ്പെട്ടാണ്. നിരന്തരം വീട്ടിൽ വന്ന് അമ്മയെയും ഭാര്യയെയും പ്രലോഭിപ്പിച്ച് നിർബന്ധിച്ച് മതം മാറാൻ ആവശ്യപ്പെടുകയാണ്. ക്രിസ്തു മതത്തിലേക്ക് നിർബന്ധിച്ച് ചേർക്കാൻ ശ്രമിക്കുകയാണ്.പല പ്രാവിശ്യമായി നാല് വർഷത്തോളമായി ഈ പ്രലോഭനം തുടങ്ങിയിട്ട്. ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷമായി സഹിക്കാവുന്നതിലുമപ്പുറമായി മാറിയിട്ടുണ്ട്.ഇവർ ഇടപെട്ട് മഠത്തിൽ അമ്മയ്ക്ക് ഒരു കൂലിപ്പണി കൊടുത്തിരുന്നു. തുച്ഛമായ കൂലി കടുത്താണ് പണി ചെയ്യിപ്പിച്ചിരുന്നത്.

ഭാര്യക്ക് ശമ്പളമായി നൽകുന്നത് ഒരു മാസത്തേക്ക് രണ്ടായിരത്തി ഇരുന്നൂറ്റി അൻപത് രൂപയാണ്. ഇത് പറഞ്ഞ് വന്നാണ് ഭീഷണി. ഒരുപാട് തവണ പറഞ്ഞ് നോക്കിയിട്ടും അവർ ഭീഷണി തുടരുകയാണ്. മര്യാദയ്ക്ക് പറയുന്നത് അനുസരിച്ച് മതം മാറണമെന്നും കുട്ടികൾ ഞങ്ങളുടെ സ്‌കൂളിലാണ് പഠിക്കുന്നത് എന്ന് ഓർമ്മ വേണമെന്നും ഭീഷണിയുണ്ട്. പറഞ്ഞത് അനുസരിച്ച മതം മാറിയില്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകുമെന്നും ഭീഷണിയുണ്ട്. ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്‌കൂളിലാണ് കുട്ടികൾ പഠിക്കുന്നത്.

ഇതൊക്കെ കേട്ടപ്പോൾ ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് ഇതിനെതിരെ സംസാരിക്കാനും പ്രതികരിക്കാനും തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ഇവർ വീട്ടിൽ വന്ന ശേഷം മതം മാറണമെന്നും നിങ്ങൾ ആവശ്യപ്പെടുന്ന എന്തും തരാമെന്നും ഒക്കെ പറയുന്നത്. ഞാൻ അതിൽ വീണില്ല. ഇപ്പോൾ ആരോധിക്കുന്ന ഹിന്ദു മത്തതിൽ തന്നെ ആരാധന തുടരാനാണ് തീരുമാനം. പക്ഷേ അമ്മയ്ക്കും ഭാര്യക്കും ഇവര് പറയുന്നത് ഒക്കെ കേൾക്കുമ്പോൾ വലിയ ഭയമാണ്. പക്ഷേ എനിക്ക് ആദ്യം പേടിയായിരുന്നു. നിർബന്ധിച്ച് ധ്യാന കേന്ദ്രത്തിലേക്കൊക്കെ അമ്മയേയും എന്നെയും ഒക്കെ കന്യാസ്ത്രീകൾ നേരിട്ട് കൊണ്ട് പോവുകയായിരുന്നു. അമ്മയെ ഒന്ന് രണ്ട് തവണ കൊണ്ട് പോയി.

എന്നെ കൊണ്ട് പോയി ഒരു മണിക്കൂറൊക്കെ കഴിഞ്ഞപ്പോൾ സംഗതി പന്തിയല്ലെന്ന് എനിക്ക് തോന്നി തിരിച്ച് വന്നു. ഇക്കഴിഞ്ഞ് ഞായറാഴ്ചയും ഇടയ്ക്കുമൊക്കെ അച്ചന്മാരുൾപ്പടെ വീട്ടിൽ വന്ന് തർക്കമുണ്ടായി. മേലിൽ ഈ ആവശ്യം ഉന്നയിച്ച് വരരുതെന്ന് പറഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാതെ ഇവർ പിന്നെയും വന്ന് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.വിളക്ക് കത്തിക്കുന്ന സമയത്ത് വന്ന് ഇതൊക്കെ മാറ്റിയിട്ട് കൊന്തയും ക്രിസ്തുവിന്റെ രൂപവുമൊക്കെ കൊണ്ട് അമ്മയ്ക്ക് കൊടുത്ത് നിർബന്ധിച്ച് ആരാധിക്കാൻ പ്രേരിപ്പികുകയായിരുന്നു.

വഴിക്ക് വെച്ച് രണ്ട് കന്യാസ്ത്രീകളെ ഈ അടുത്ത ദിവസം കണ്ടപ്പോൾ അവർ ഇങ്ങോട്ട് വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വഴക്ക് വേണ്ടല്ലോ എന്ന് കരുചി ഒതുങ്ങി മാറി പോയതാണ് പക്ഷേ അവർ ഇങ്ങോട്ട് വന്ന് വഴക്കുണ്ടാക്കാൻ തുനിയുകയായിരുന്നു. ഓം എന്ന് എഴുതിയ ഒരിത് കയ്യിൽ കണ്ടപ്പോൾ ഇതൊക്കെ എന്തിനാ കയ്യിൽ ഇട്ടിരിക്കുന്നത് എന്ന് ചോദിച്ച് വന്നപ്പോൾ അത് എന്റെ വിശ്വാസം എന്ന് പറയുകയായിരുന്നു. ഇനി ഇപ്പോൾ പരാതി നൽകാൻ ഒരുങ്ങുകയണ്. എസ്‌പിക്കും മനുഷ്യാവകാശ കമ്മീഷനുമൊക്കെ പരാതി നൽകിയിട്ടുണ്ട്. എന്റഖെ അമ്മയെയും ഭാര്യയെയും ഒക്കെ ഭീഷണിപ്പെടുത്തുന്നു എന്ന് കരുതി എനിക്കും ജീവിക്കണ്ടേ ?

എന്റെ മതം മാറാൻ എനിക്ക് താൽപര്യമില്ല. ഇനി എന്നെ കൊല്ലും എന്ന് പറഞ്ഞാലും ഞാൻ മതം മാറില്ല. എന്റെ ഹാളിൽ വന്ന് ഇരുന്നിട്ടി എന്നെ തല്ലാൻ തുടങ്ങിയപ്പോ ഞാൻ ഒഴിഞ്ഞ് മാറി. കണ്ടാൽ ഇവരെയൊക്കെ ഇനിയും അറിയാം. നീ പറ്റുന്നതൊക്കെ ചെയ്‌തോ എന്ന് പറഞ്ഞായിരുന്നു തല്ലാൻ വന്നത്.മുഖത്ത് അടിക്കാനാണ് വന്നത് ഞാൻ തെന്നി മാറിയതുകൊണ്ട് അത് തോളിലാണ് കൊണ്ടത്. കന്യാസ്ത്രീകളായതുകൊണ്ട് ഇേ്രത ഒന്നും ചെയ്യും എന്നും ഞാൻ കരുതിയില്ല. ഇവർക്ക് ഗുണ്ടായിസത്തിന്റെ സ്‌റ്റൈലും ഉണ്ടെന്ന് അപ്പോ ആണ് മനസ്സിലായത്. പാതിരിമാരും വന്നിട്ടുണ്ട് ഒന്ന് രണ്ട് തവണ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP