Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകം ഇനി റഷ്യയിൽ; ഫുട്‌ബോൾ ലോകകപ്പിന് വർണാഭമായ തുടക്കം; പങ്കെടുത്തത് ഇരുപതോളം രാഷ്ട്ര തലവന്മാർ; ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി സംഗീത പരിപാടികൾ; പോപ് ഗായകൻ റോബീ വില്യംസ്, റഷ്യൻ ഗായിക ഐഡ ഗരിഫുളിന എന്നിവർക്കൊപ്പം ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയും

ലോകം ഇനി റഷ്യയിൽ; ഫുട്‌ബോൾ ലോകകപ്പിന് വർണാഭമായ തുടക്കം; പങ്കെടുത്തത് ഇരുപതോളം രാഷ്ട്ര തലവന്മാർ; ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി സംഗീത പരിപാടികൾ; പോപ് ഗായകൻ റോബീ വില്യംസ്, റഷ്യൻ ഗായിക ഐഡ ഗരിഫുളിന എന്നിവർക്കൊപ്പം ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയും

സ്പോർട്സ് ഡെസ്‌ക്

മോസ്‌കോ: 2018 ഫിഫ ലോകകപ്പിന് റഷ്യയിൽ വർണാഭമായ തുടക്കം. പ്രധാന വേദിയായ മോസ്‌കോ ലുഷ്‌നിക്കി സ്‌റ്റേഡിയം അക്ഷരാർഥത്തിൽ നിറങ്ങളിൽ കുളിച്ച് നിന്നു. റഷ്യൻ സംസ്‌കാരം വിളിച്ചോതിയ ഉദ്ഘാടനചടങ്ങിൽ ആയിര കണക്കിന് കലാകാരന്മാർ ദൃശ്യ വിരുന്നൊരുക്കി. മത്സരത്തിന് അരമണിക്കൂർ മുൻപ് ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് വർണാഭമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്, എൺപത്തിയൊന്നായിരത്തിൽപരം കാണികൾക്ക് മുന്നിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ചടങ്ങിൽ പങ്കെടുത്ത് ജനാവലിയെ അഭിസംബോധന ചെയ്തു.

ആരാധകരെ ആവേശം കൊള്ളിക്കാനെത്തുന്ന മൂന്ന് സൂപ്പർ സ്റ്റാറുകളെ ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ബ്രിട്ടീഷ് പോപ് ഗായകൻ റോബീ വില്യംസ്, റഷ്യൻ ഗായിക ഐഡ ഗരിഫുളിന എന്നിവർക്കൊപ്പം ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടിസംഗീതത്തിന് പ്രധാന്യം കൊടുത്തുകൊണ്ട് മുൻപത്തേക്കാൾ വ്യത്യസ്തത നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഉദ്ഘാടന ചടങ്ങ് മറ്റൊരു ബ്രസീൽ ഇതിഹാസം പെലെ ഉദ്ഘാടന ചടങ്ങിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിൻ റഷ്യൻ യാത്ര റദ്ദാക്കുകയായിരുന്നു.

ഉദ്ഘാടന മത്സരത്തിൽ ആഥിധേയരായ റഷ്യ സൗദി അറേബ്യയെ നേരിടും. സ്വന്തം നാട്ടിൽ ലോകകപ്പ് കളിക്കുന്ന റഷ്യൻ ടീമിനുള്ള പിന്തുണയറിയിച്ച് സ്റ്റേഡിയം ചെങ്കടലായി മാറുകയായിരുന്നു.ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ഇരുപതിലേറെ രാജ്യങ്ങളുടെ ഭരണ തലവന്മാർ പങ്കെടുത്തു.ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തു. ഉദ്ഘാടന മത്സരം വീക്ഷിച്ച ശേഷമായിരിക്കും കിരീടാവകാശി മടങ്ങുക

റഷ്യയിലെ 11 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായിട്ടാണ് ഒരു മാസം നീണ്ട് നിൽക്കുന്ന ലോക ഫുട്‌ബോൾ മാമാങ്കം അരങ്ങേറുക. 32 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 64 മത്സരങ്ങളാണ് ഉള്ളത്. ഉദ്ഘാടന ചടങ്ങുകൾ നടന്ന ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ തന്നെയാണ് ജൂലൈ 15ന് ഫൈനലും അരങ്ങേറുക.ഉദ്ഘാടന ചടങ്ങിന് ശേഷം പ്രസിഡന്റ് പുടിൻ എല്ലാ രാജ്യങ്ങൾക്കും ആശംസകൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP