Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിച്ച ശേഷം പ്രിയപ്പെട്ടവർ എവിടെയന്നറിയാൻ നോട്ടീസിലെ വിലാസത്തിൽ എഴുതിയാൽ മതി; ഒപ്പം ചെന്നാൽ അച്ഛനെ കാണിച്ചുതരാം തിരികെ തരാം എന്നൊക്കെ വാഗ്ദാനം; തന്റെ അച്ഛൻ മരിച്ച വേദനയിൽ കഴിയുന്ന അമ്മയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി മകന്റെ പരാതി; മരണവീട്ടിലെ ആസൂത്രിത മതംമാറ്റത്തിന് പിന്നിൽ ക്രൈസ്തവ സംഘടനയെന്ന് പുനലൂർ സ്വദേശി ബിച്ചു ബ്രഹ്മദത്തൻ

മരിച്ച ശേഷം പ്രിയപ്പെട്ടവർ എവിടെയന്നറിയാൻ നോട്ടീസിലെ വിലാസത്തിൽ എഴുതിയാൽ മതി; ഒപ്പം ചെന്നാൽ അച്ഛനെ കാണിച്ചുതരാം തിരികെ തരാം എന്നൊക്കെ വാഗ്ദാനം; തന്റെ അച്ഛൻ മരിച്ച വേദനയിൽ കഴിയുന്ന അമ്മയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി മകന്റെ പരാതി; മരണവീട്ടിലെ ആസൂത്രിത മതംമാറ്റത്തിന് പിന്നിൽ ക്രൈസ്തവ സംഘടനയെന്ന് പുനലൂർ സ്വദേശി ബിച്ചു ബ്രഹ്മദത്തൻ

മറുനാടൻ മലയാളി ബ്യൂറോ

പുനലൂർ: ആസൂത്രിത മതംമാറ്റം ലക്ഷ്യമിട്ട് ക്രിസ്ത്യൻ സംഘടന മരണവീട്ടിൽ ഇടപെട്ടതായി പരാതി. പുനലൂർ സ്വദേശി ബിച്ചു ബ്രഹ്മദത്തൻ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ അച്ഛൻ മരിച്ച വേദനയിൽ കഴിയുന്ന അമ്മയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചുവെന്നാണ് ബിച്ചു പറയുന്നത്.

ബിച്ചു ബ്രഹ്മദത്തന്റെ പിതാവ് ഒരുമാസം മുമ്പാണ് മരിച്ചത്. തുടർന്ന് എല്ലാവരും വിയോഗത്തിന്റെ വേദനയിൽ ഇരിക്കുമ്പോഴാണ് ഒരു ക്രൈസ്തവസംഘടനയുടെ പേരിൽ ബിച്ചുവിന്റെ മാതാവിന് ഒരു കത്ത് വന്നത്. നിർമ്മല എന്ന സ്ത്രീയുടെ പേരിൽ വന്ന കത്തിൽ മരിച്ചശേഷം പ്രിയപ്പെട്ടവർ എവിടെയെന്നറിയാൻ നോട്ടീസിലെ അഡ്രസിൽ എഴുതിയാൽ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. അവർക്കൊപ്പം ചെന്നാൽ എല്ലാ വിഷമങ്ങളും തീർത്തുതരുമെന്നും യഹോവയെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചുമൊക്കെ അപദാനങ്ങളെഴുതിയ നോട്ടീസിൽ പറയുന്നു. മരിച്ചവീട്ടിൽ വന്ന് മതംമാറ്റാൻ പ്രേരിപ്പിക്കുന്നതിനെ അതിരൂക്ഷമായാണ് ബിച്ചു വിമർശിക്കുന്നത്.

'ഇങ്ങനെയൊരു ദുരന്തം നടന്നതോടുകൂടി ഞങ്ങളുടെ ദൈവം ഇല്ലാതായി എന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല.എന്റെ അമ്മ എല്ലാ ദിവസവും ക്ഷേത്രത്തിൽ പോകുന്ന സ്ത്രീയാണ്.ഞങ്ങളെല്ലാവരും വിശ്വാസികളാണ്.എന്റെ അച്ഛൻ മരിച്ചെങ്കിൽ അതിന് വേണ്ടുന്ന കർമങ്ങൾ ഒരുമകനെന്ന് നിലയിൽ ഞാൻ ചെയ്തിട്ടുണ്ട്.അതുപോലെ ഞങ്ങളുടെ അച്ഛന്റെ ആത്മാവിൽ വിശ്വസിച്ച് മുന്നോട്ടുപോകുന്നു.അച്ഛൻ മരിച്ചത് നഷ്ടം തന്നെയാണ്. ആ നഷ്ടം ഇനി ആരുവിചാരിച്ചാലും നികത്താനും സാധിക്കില്ല.'

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. അച്ഛന്റെ ആത്മാവിന് വേണ്ട ക്രിയകളും കർമ്മങ്ങളുമൊക്കെ ചെയ്തിട്ടുണ്ട്. ആ നഷ്ടം ആരുവിചാരിച്ചാലും നികത്താൻ സാധിക്കില്ല. ഇതിന്റെ ഇടയിലൂടെയുള്ള സൂചിക്കച്ചവടം ഒരുകാലത്തും അംഗീകരിക്കില്ലെന്നും ബിച്ചു പറഞ്ഞു.'നിങ്ങളുടെ അടുത്തുവന്നാൽ എന്റെ അച്ഛനെ കാണിച്ചുതരുമെന്നോ..തിരിച്ചുതരുമെന്നോ..ദൈവത്തെ കുറ്റം പറയരുതന്നോ..ആരാണ് ദൈവത്തെ കുറ്റം പറഞ്ഞത്?ഒരുദൈവത്തെയും ഞങ്ങൽ തള്ളിപ്പറഞ്ഞിട്ടില്ല.എല്ലാ മതങ്ങളെയും ആദരിക്കുന്നവരാണ് ഞങ്ങൾ', ബിച്ചു ബ്രഹ്മദത്തൻ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ സുവിശേഷകരെ ആർഎസ്എസ് പ്രവർത്തകൻ ആക്രമിച്ചത് സോഷ്യൽമീഡിയയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിൽ പ്രതിരോധത്തിലായ സംഘപരിവാർ അനുകൂലികൾ ബിച്ചുവിന്റെ ആരോപണം ചർച്ചയാക്കുകയാണിപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP