Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലളിതസുന്ദരം ഈ തീവണ്ടി യാത്ര; ഏതു ക്ലാസിലും സൗജന്യയാത്രയ്ക്ക് വകുപ്പുണ്ടെങ്കിലും ഇതുമതി ഈ മന്ത്രിക്ക്; വി എസ്.സുനിൽ കുമാറിന്റെ സെക്കൻഡ് ക്ലാസ് നോൺഎസി യാത്രയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

ലളിതസുന്ദരം ഈ തീവണ്ടി യാത്ര; ഏതു ക്ലാസിലും സൗജന്യയാത്രയ്ക്ക് വകുപ്പുണ്ടെങ്കിലും ഇതുമതി ഈ മന്ത്രിക്ക്; വി എസ്.സുനിൽ കുമാറിന്റെ സെക്കൻഡ് ക്ലാസ് നോൺഎസി യാത്രയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയം തികച്ചും നിസ്സ്വാർഥസേവനമായിരുന്ന കാലമുണ്ടായിരുന്നു. സ്വാതന്ത്ര്യപൂർവകാലത്ത്. കാലം ചെന്നപ്പോൾ സേവനപാതയിൽ അഴുക്കുകൾ അഴിമതിയുടെയും ആഡംബരത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ഒക്കെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ജനങ്ങൾ ആദർശധീരരായി മനസിൽ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളൊക്കെ പതിയെ കാലയവനികയ്ക്കുള്ളിൽ മറയുകയും പുതിയവർ കടന്നുവരികയും ചെയ്തു.

പുതിയവർ കാലത്തിനൊത്ത് നീങ്ങിയപ്പോൾ ഭൂരിപക്ഷവും പഴയ ലളിത ജീവിതം വിട്ട് ആഡംബരങ്ങളിൽ മുങ്ങി. രാഷ്ട്രീയം തിളങ്ങുന്ന സമ്പാദനമാർഗമായി. ഇതിനിടയിൽ സ്വന്തമായി വീടില്ലാത്ത ഇം.എം.എസിനെ പോലുള്ളവർ വേറിട്ടുനിന്നു. ആദർശരാഷ്ട്രീയം ഉയർത്തിപ്പിടിച്ച മറ്റുചിലരും ലളിതജീവിതത്തിന്റെ വക്താക്കളായി. അത്തരക്കാർ എണ്ണത്തിൽ കുറവായ കാലത്ത് ലാളിത്യം കാട്ടുന്നവർ വാർത്തകളിൽ ഇടംപിടിക്കുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ മന്ത്രി വി എസ്.സുനിൽ കുമാറിന്റെ യാത്ര ശ്രദ്ധേയമായത്.

സെക്കൻഡ് ക്ലാസ് നോൺഎസി കംമ്പാട്‌മെന്റിലിരുന്ന് തന്റെ രാത്രിഭക്ഷണം കഴിക്കുന്ന കൃഷ്ി മന്ത്രിയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മന്ത്രിമാർ എസി കോച്ചുകളിൽ മാത്രം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഇക്കാലത്ത് മന്ത്രിയുടെ ഈ ലളിത യാത്ര നെറ്റിസൻസിന് പെരുത്ത് ഇഷടമായി.ഏതുക്ലാസിലും സൗജന്യ യാത്രയ്ക്ക് വകുപ്പുള്ളപ്പോഴാണ് മന്ത്രിയുടെ ഈ തിരഞ്ഞെടുപ്പ്

കർണാടകയിൽ ഇത്തരമൊരു ജെഡിഎസ് എംഎൽഎ ഉണ്ടായിരുന്നുവെന്ന് ഒരാൾ കമന്റ് ബോക്‌സിൽ പറയുന്നു.വൈഎസ് വി ദത്ത.കർണാടക കോർപ്പറേഷൻ ബസുകളിൽ മാത്രമാണ് അദ്ദേഹം സഞ്ചരിക്കുന്നത്. എന്നാൽ, ഇത്തവണ അദ്ദേഹത്തിന് ജയിച്ചുകയറാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP