Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഹവുമായി വടംവലി നടത്തിയാൽ ആര് വിജയിക്കും...?മൂന്ന് പ്രഫഷണൽ വടംവലിക്കാർ ഒത്ത് ചേർന്ന് വലിച്ചിട്ടും സിംഹത്തെ ഒരടി മുമ്പോട്ട് നീക്കാൻ കഴിഞ്ഞില്ല; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വടംവലിയുടെ വീഡിയോ കാഴ്ചകൾ

സിംഹവുമായി വടംവലി നടത്തിയാൽ ആര് വിജയിക്കും...?മൂന്ന് പ്രഫഷണൽ വടംവലിക്കാർ ഒത്ത് ചേർന്ന് വലിച്ചിട്ടും സിംഹത്തെ ഒരടി മുമ്പോട്ട് നീക്കാൻ കഴിഞ്ഞില്ല; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വടംവലിയുടെ വീഡിയോ കാഴ്ചകൾ

ടെക്സാസിലെ സാൻ അന്റോണിയോ മൃഗശാലയിൽ വച്ച് സിംഹവും മൂന്ന് മനുഷ്യരും തമ്മിൽ നടത്തിയ അപൂർവ വടംവലി മത്സരത്തിന്റെ ചിത്രങ്ങളും ഫൂട്ടേജുകളും പുറത്ത് വന്നു. മൂന്ന് പ്രഫഷണൽ വടംവലിക്കാർ ഒത്ത് ചേർന്ന് വലിച്ചിട്ടും സിംഹത്തെ ഒരടി മുമ്പോട്ട് നീക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ഈ വടംവലിയുടെ വീഡിയോ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിംഹവുമായി വടംവലി നടത്തിയാൽ ആര് വിജയിക്കും...? എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവുമാണിത്.

റിച്ചോർഡ്, ഫാബിയാൻ എയ്ച്നെർ, കില്ലിയൻ ഡെയിൻ എന്നീ മൂന്ന് തടിമാടന്മാരായ വടംവലി വീരന്മാരാണ് മൃഗരാജനുമായി പഠിച്ച പണി പതിനെട്ടും പയറ്റി പരാജയപ്പെട്ടിരിക്കുന്നത്. വാശിയേറിയ ഈ മത്സരത്തെ കൈയടിച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കാൻ കാണികളുമുണ്ടായിരുന്നു. അടച്ചിട്ട കമ്പി വലക്കൂട്ടിനുള്ളിൽ നിന്നാണ് സിംഹം കടിച്ച് പിടിച്ച് വടം വലിച്ച് വിജയിച്ചിരിക്കുന്നത്. ഒരിഞ്ച് പോലും നീങ്ങാതെ സുദൃഢമായിട്ടായിരുന്നു സിംഹം ഈ മല്ലന്മാരെ നേരിട്ടത്.

കാണികൾ ആവേശത്തോടെ ഈ അപൂർവ വടംവലി കാഴ്ചകൾ തങ്ങളുടെ മൊബൈൽഫോൺ ക്യാമറയിൽ പകർത്തിയിരുന്നു. വേൾഡ് റെസ്ലിങ് എന്റർടെയിന്മെന്റിൽ നിന്നുമുള്ള പ്രഫഷണൽ പെർഫോമർമാരാണ് സിംഹരാജനോട് വടം വലിക്കാനെത്തിയിരുന്നത്.മത്സരം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഈ മല്ലന്മാർ തങ്ങളുടെ പരാജയം സമ്മതിക്കുകയും ചെയ്തിരുന്നു. തങ്ങൾ ഈ മത്സരംവളരെയധികം ആസ്വദിച്ചുവെന്ന് വെളിപ്പെടുത്തിയാണ് നിരവധി പേർ ഇതിന്റെ ഫൂട്ടേജുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിരിക്കുന്നത്.

മൃഗശാലയിൽ ആഫ്രിക്കൻ സിംഹങ്ങൾക്കും സുമാത്രൻ കടുവകൾക്കുമായി തുടങ്ങുന്ന മൾട്ടി ബില്യൺ ഡോളർ വികസന പദ്ധതിയായ ബിഗ് ക്യാറ്റ് വാലിയുടെ ഭാഗമായിട്ടാണ് ഇവിടെ വടംവലി സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP