Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യാവസാനം സസ്‌പെൻസ് ഒളിപ്പിച്ച് സ്റ്റൈലിഷ് ഗെറ്റപ്പിൽ ഡെറിക് എബ്രഹാം എത്തുന്നു; അബ്രഹാമിന്റെ സന്തതികളിൽ മമ്മുക്കയുടെ വേഷം കുറ്റന്വേഷകന്റേത്; ഇതുവരെ കൈകാര്യം ചെയ്യാത്ത കരുത്തുറ്റ കഥാപാത്രം ലഭിച്ചതിന്റെ ത്രില്ലിൽ നായിക കനിഹ; ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദാനിയുടെ തിരിക്കഥയിലെത്തുന്ന ചിത്രത്തിൽ പ്രതീക്ഷയോടെ ആരാധകർ: എക്സ്‌ക്ലൂസീവ് ചിത്രങ്ങൾ കാണാം

ആദ്യാവസാനം സസ്‌പെൻസ് ഒളിപ്പിച്ച് സ്റ്റൈലിഷ് ഗെറ്റപ്പിൽ ഡെറിക് എബ്രഹാം എത്തുന്നു; അബ്രഹാമിന്റെ സന്തതികളിൽ മമ്മുക്കയുടെ വേഷം കുറ്റന്വേഷകന്റേത്; ഇതുവരെ കൈകാര്യം ചെയ്യാത്ത കരുത്തുറ്റ കഥാപാത്രം ലഭിച്ചതിന്റെ ത്രില്ലിൽ നായിക കനിഹ; ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദാനിയുടെ തിരിക്കഥയിലെത്തുന്ന ചിത്രത്തിൽ പ്രതീക്ഷയോടെ ആരാധകർ: എക്സ്‌ക്ലൂസീവ് ചിത്രങ്ങൾ കാണാം

പീയൂഷ് ആർ

കൊച്ചി: ആദ്യാവസാനം സസ്പെൻസ് ഒളിപ്പിച്ച് വീണ്ടും സ്‌റ്റൈലിഷ് ഗെറ്റപ്പിൽ എത്തുന്ന പെരുന്നാൾ ചിത്രം അബ്രഹാമിന്റെ സന്തതികൾ കരിയറിലെ മികച്ച സിനിമകളിലൊന്നാകുമെന്ന് മമ്മൂട്ടി. രഹസ്യമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 140 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്. ഒരുപാട് നിഗൂഢതകളുള്ള ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകൾക്കും ആദ്യഗാനത്തിനും സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. കനിഹ നായികയായെത്തുന്ന ചിത്രത്തിൽ സിദ്ദീഖ്, രഞ്ജി പണിക്കർ, അൻസൺ പോൾ, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകൻ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റർ.

മമ്മൂട്ടി ചെയ്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥ വേഷത്തിൽ നിന്നും വളരെ വ്യത്യസ്ഥമായ കഥാപാത്രമാണ് ഡെറിക് എബ്രഹാം. ഒരു പൊലീസ് ഓഫീസറുടെ സ്വകാര്യ ജീവിതംകൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് കാര്യങ്ങളാണ് പ്രധാന ഉള്ളടക്കം. ഈ പൊലീസ് ഓഫീസർക്ക് കേസന്വേഷണത്തിൽ പ്രിയപ്പെട്ട പലരെയും മുഖാമുഖം നേരിടേണ്ടി വരുന്ന കഥാ സന്ദർഭങ്ങളൊക്കെ കോർത്തിണക്കിയാണ് സിനിമ പൂർത്തിയാക്കിയിട്ടുള്ളത്.

മമ്മൂട്ടി ചെയ്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥ വേഷത്തിൽ നിന്നും വളരെ വ്യത്യസ്ഥമായ കഥാപാത്രമാണ് ഡെറിക് എബ്രഹാം. ഒരു പൊലീസ് ഓഫീസറുടെ സ്വകാര്യ ജീവിതംകൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് കാര്യങ്ങളാണ് പ്രധാന ഉള്ളടക്കം. ഈ പൊലീസ് ഓഫീസർക്ക് കേസന്വേഷണത്തിൽ പ്രിയപ്പെട്ട പലരെയും മുഖാമുഖം നേരിടേണ്ടി വരുന്ന കഥാ സന്ദർഭങ്ങളൊക്കെ കോർത്തിണക്കിയാണ് സിനിമ പൂർത്തിയാക്കിയിട്ടുള്ളത്. നായികാ കഥാപാത്രമായി അഭിനയിക്കുന്ന കനിഹയുടെ വേഷം ഒരു പബ്ലിക് പ്രോസിക്ക്യൂട്ടറുടേതാണ്. നിരവധി ഡയലോഗുകളുള്ള കഥാപാത്രമാണിത്. വളരെ അധികം സസ്‌പെൻസ് നിറഞ്ഞ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കൊച്ചിയിലും കോട്ടയത്തുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഈ സിനിമയുടെ നിർമ്മാണം ഗുഡ്വിൽ എന്റർടൈന്മെന്റ്സാണ്. 2017 ഡിസംബർ 22 നാണ് സിനിമ പ്ലാൻ ചെയ്തത്. ജൂൺ മാസമായപ്പോൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതിന്റെ പിന്നിൽ വലിയൊരു ദൈവശക്തിയുൺെന്ന് ഞാൻ വിശ്വസിക്കുന്ന്ു എന്ന് നിർമ്മാതാവ് ജോബി ജോർജ്ജ് പറഞ്ഞു. ചെയ്തതിൽ വച്ച് ഏറ്റവും നല്ല ചിത്രമാണ് ഇതെന്നും മമ്മൂക്ക വളരെ നന്നായി ഇതിന് വേണ്ടി വർക്ക് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

ജോഷിയുടെ ഒപ്പം അസോസിയേറ്റായി ജോലി ചെയ്ത ആളാണ് ഷാജി പാഡൂർ. ഇരുപത് വർഷത്തിലേറെ അനുഭവ സമ്പത്തും ഉണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഷാജിയോട് ഒരു സിനിമ ചെയ്യണം എന്നാവശ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഒരു പടം സംവിധാനം ചെയ്യാൻ തയ്യാറായെതെന്ന് മമ്മൂട്ടി പറഞ്ഞു. ഇന്നലെ എറണാകുളത്തെ ഹോട്ടലിൽ വച്ച് മാധ്യമങ്ങളുമായി സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അണിയറ പ്രവർത്തകർ. എല്ലാ പ്രേക്ഷകർക്കും ഈദ് ആശംസകളും മമ്മൂട്ടി ആശംസിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP